കീശയ്ക്ക് ആശ്വാസമായി മാരുതി; ഗ്രാൻഡ് വിറ്റാര CNG ഡീലർഷിപ്പുകളിൽ

മാരുതി സുസുക്കി കഴിഞ്ഞ ജനുവരി 6 -ന് തങ്ങളുടെ മുൻ നിര മോഡലുകളിലൊന്നായ ഗ്രാൻഡ് വിറ്റാരയുടെ CNG പവർ പതിപ്പ് പുറത്തിറക്കിയത്. 12.85 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്. അവതരണത്തിന് പിന്നാലെ മിഡ്-സൈസ് എസ്‌യുവിയുടെ പുതിയ പതിപ്പ് ഇപ്പോൾ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്.

ഇവിടെ ഞങ്ങൾ പങ്കുവെയ്ക്കുന്ന ചിത്രങ്ങളിൽ കാണുന്നത്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര CNG പതിപ്പ് ഡെൽറ്റ വേരിയന്റാണ്. വീൽ കവറുകളുള്ള 17 ഇഞ്ച് സ്റ്റീൽ വീലുകൾ, ഹാലജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സുസുക്കി കണക്ട് ടെലിമാറ്റിക്സ്, എൻജിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ക്രൂയിസ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, കൂടാതെ മാനുവൽ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ഇതിന് ലഭിക്കുന്നു.

കീശയ്ക്ക് ആശ്വാസമായി മാരുതി; ഗ്രാൻഡ് വിറ്റാര CNG ഡീലർഷിപ്പുകളിൽ

പെട്രോൾ മോഡിൽ 103 bhp മാക്സ് പവറും 136 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എഞ്ചിനാണ് ഗ്രാൻഡ് വിറ്റാര CNG പതിപ്പിന് കരുത്തേകുന്നത്. എന്നാൽ CNG മോഡിൽ, മോഡൽ 87 bhp മാക്സ് പവറും 121.5 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റുമായി കണക്ട് ചെയ്ത് പവർട്രെയിൻ, മിഡ്-സൈസ് എസ്‌യുവിക്ക് കിലോഗ്രാമിന് 26.6 കിലോമീറ്റർ മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്നു.

ഇനി കാര്യമായി ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ, ഗ്രാൻഡ് വിറ്റാര എസ്‌യുവി മാരുതി സുസുക്കിയുടെ സിഗ്നേച്ചർ 'ക്രാഫ്റ്റഡ് ഫ്യൂച്ചറിസം' ഡിസൈൻ ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. സിംഗിൾ സ്ലാറ്റിനൊപ്പം ഗ്ലോസ് ബ്ലാക്ക് ആൻഡ് ഡാർക്ക് ക്രോം ഇൻസെർട്ടുകളുള്ള വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലാണ് വാഹനത്തിന് ലഭിക്കുന്നത്. കൂടാതെ റെയ്സ്ഡ് ബോണറ്റ് എസ്‌യുവിയ്ക്ക് അഗ്രസ്സീവ് രൂപശൈലി നൽകുന്നു.

ഗ്ലോബൽ-സ്പെക്ക് സുസുക്കി എ-ക്രോസിനും പുതിയ എസ്-ക്രോസ് എസ്‌യുവികൾക്കും അനുസൃതമാണ് ഗ്രാൻഡ് വിറ്റാരയുടെ ചില സ്റ്റൈലിംഗ് ഘടകങ്ങൾ. എന്നാൽ വാഹനത്തിന്റെ സൈഡ് പ്രൊഫൈൽ ടൊയോട്ട ഹൈറൈഡറിന് സമാനമാണ് എന്ന് നമുക്ക് കാണാൻ സാധിക്കും. പിൻഭാഗത്ത്, പുതിയ മാരുതി എസ്‌യുവിയിൽ, ഇരുവശത്തും ഹൊറിസോണ്ടൽ ടു-പീസ് റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ‌ലാമ്പുകൾ നൽകിയിരിക്കുന്നു, ഇരു ടെയിൽ ലാമ്പുകളും തമ്മിൽ കണക്ട് ചെയ്യുന്ന ലൈറ്റ് ബാറും സുസുക്കി ലോഗോയുള്ള ടെയിൽ‌ഗേറ്റും വാഹനത്തിന് ലഭിക്കുന്നു.

മാരുതി ഗ്രാൻഡ് വിറ്റാര ആറ് മോണോടോൺ, മൂന്ന് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. മൊത്തത്തിൽ വാഹനത്തിന് 4345 mm നീളവും, 1645 mm വീതിയും, 1795 mm ഉയരവുമാണുള്ളത്. കൂടാതെ 2600 mm വീൽബേസാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. ENIGMAX, ENIGMAX X എന്നീ രണ്ട് എക്‌സ്‌ക്ലൂസീവ് ജെന്യുവിൻ നെക്‌സ ആക്‌സസറി പാക്കേജുകളും നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്.

സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിൽ, എസ്‌യുവിയിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഓൾ ഡിസ്‌ക് ബ്രേക്കുകൾ തുടങ്ങിയവ മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്.

മറ്റ് അനുബന്ധ വാർത്തകളിൽ മാരുതി സുസുക്കി അടുത്തിടെ 2023 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ജിംനി & ഫ്രോങ്ക്സ് എസ്‌യുവികൾ വിപണിയിൽ വൻ തരംഗം സൃഷ്ടിക്കുകയാണ്. ബുക്കിംഗ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ വളരെ മികച്ച പ്രതികരണമാണ് ഇരു മോഡലുകൾക്കും ജനങ്ങളിൽ നിന്ന് ലഭിക്കുന്നത് എന്ന് ഇവയുടെ ബുക്കിംഗ് കണക്കുകൾ വ്യക്തമാക്കുന്നു. ഇവയുടെ ലോഞ്ച് ഈ വർഷം മൂന്നാം പാദത്തിൽ തന്നെ ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Image Courtesy

Most Read Articles

Malayalam
English summary
Maruti suzuki all new grand vitara cng spotted in dealerships
Story first published: Tuesday, January 31, 2023, 13:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X