ഇപ്പോൾ തന്നെ 2024 -നായി റെഡിയായി മാരുതി; പുതുവർഷത്തിനായി ഒരുങ്ങുന്നത് ഇവയൊക്കെ

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഓരോ വർഷവും പുത്തൻ മോഡലുകളുമായി വിപണിയിൽ ചില പുതുമകൾ വാഗ്ദാനം ചെയ്യുന്നു. ജനങ്ങൾ ഏറെ കാത്തിരുന്ന ജിംനി ഫൈവ്ഡോ ർ, ഫ്രോങ്ക്സ്, ഇൻവിക്ടോ (റീബാഡ്ജ് ചെയ്ത ഇന്നോവ ഹൈക്രോസ്) എന്നിവ വിപണിയിൽ അവതരിപ്പിച്ചത് കൊണ്ട് 2023 എന്നത് മാരുതി ആരാധകർക്ക് സംഭവബഹുലമായ ഒരു വർഷമായിരുന്നു എന്ന് നിസംശയം പറയാം.

ഈ വർഷം ഏറെ കുറേ അവസാനിക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ 2024 -ലേക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു എന്നതാണ് വാസ്തവം. അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ മൂന്ന് പ്രധാന മോഡലുകൾ ലോഞ്ച് ചെയ്യാൻ മാരുതി പദ്ധതിയിടുന്നു. 2024 -ൽ മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന മൂന്ന് പുതിയ മോഡലുകളുടെ ലിസ്റ്റ് ഇതാ.

ഇപ്പോൾ തന്നെ 2024 -നായി റെഡിയായി മാരുതി

മാരുതി സുസുക്കി സ്വിഫ്റ്റ്: രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ഹാച്ച്ബാക്കുകളിൽ ഒന്നാണ് ഈ പട്ടികയിലേയും ആദ്യ കാർ. 2005 -ൽ ലോഞ്ച് ചെയ്തതുമുതൽ, ഫാമിലി കാർ ഉപഭോക്താക്കൾക്കും യുവാക്കൾക്കും ഇടയിൽ സ്വിഫ്റ്റ് ഒരു പ്രത്യേക സ്പെയ്സ് നേടിയിട്ടുണ്ട്. സുസുക്കി അടുത്തിടെ ജാപ്പനീസ് വിപണിയിൽ നെക്സ്റ്റ് ജെൻ സ്വിഫ്റ്റ് അവതരിപ്പിച്ചു.

ഇത് അടുത്ത വർഷം ഇന്ത്യയിൽ നിർമ്മാതാക്കൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ തലമുറ സ്വിഫ്റ്റ് ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്ന സമയത്ത് ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്, അടുത്ത വർഷം ആദ്യം വാഹനം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂ ജെൻ മാരുതി സുസുക്കി സ്വിഫ്റ്റ് പുനർരൂപകൽപ്പന ചെയ്ത എക്സ്റ്റീരിയറും പുതുക്കിയ ഇന്റീരിയറും അവതരിപ്പിക്കും.

ഇപ്പോൾ തന്നെ 2024 -നായി റെഡിയായി മാരുതി

അന്താരാഷ്‌ട്ര സ്പെക്ക് മോഡലിൽ ADAS, റിയർ ഡിസ്‌ക് ബ്രേക്കുകൾ എന്നിവ നൽകുമ്പോൾ, ഈ ഫീച്ചറുകൾ ഇന്ത്യൻ പതിപ്പിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാണ് പുതിയ ഹാച്ച്ബാക്കിന്റെ ഹൃദയം. ഈ എഞ്ചിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് മൈലേജും പെർഫോമെൻസും നൽകാനായിട്ടാണ്.

ഇത് ഇന്ധനക്ഷമതയുള്ളതും സിറ്റി ഡ്രൈവിംഗിന് മികച്ച ലോ-എൻഡ് torque പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുറത്തിറങ്ങുമ്പോൾ, ഈ സാങ്കേതികവിദ്യ ആദ്യമായി ഉൾപ്പെടുത്തുന്ന മാരുതി മോഡലാവും സ്വിഫ്റ്റ്. തൽഫലമായി സെഗ്‌മെന്റിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ഹാച്ച്‌ബാക്ക് ആയി ഇത് വാഹനത്തെ പ്ലേസ് ചെയ്യും.

ഇപ്പോൾ തന്നെ 2024 -നായി റെഡിയായി മാരുതി

അഞ്ച്സ്പീ ഡ് മാനുവൽ, AMT ഗിയർബോക്‌സ് ഓപ്ഷനുകൾക്കൊപ്പം 1.2 ലിറ്റർ ത്രീ സിലിണ്ടർ എഞ്ചിൻ മാരുതി വാഗ്ദാനം ചെയ്യും. സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റിൽ ഒരു e-CVT സജ്ജീകരിക്കും. ഏകദേശം 6.0 ലക്ഷം മുതൽ 9.0 ലക്ഷം രൂപ വരെയാണ് പുതിയ സ്വിഫ്റ്റിന് പ്രതീക്ഷിക്കുന്ന വില.

മാരുതി സുസുക്കി ഡിസയർ: മാരുതി സ്വിഫ്റ്റ് പുറത്തിറക്കിയതിന് പിന്നാലെ ഡിസയറിന്റെയും പുതുക്കിയ പതിപ്പ് നമുക്ക് പ്രതീക്ഷിക്കാം. വരാനിരിക്കുന്ന സ്വിഫ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ തലമുറ ഡിസയറും വരുന്നത്. ഈ കോംപാക്ട് സെഡാൻ 2024 -ന്റെ മധ്യത്തോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്വിഫ്റ്റ് ഹാച്ച്ബാക്കിന് സമാനമായി, പുതുതലമുറ ഡിസയറും അതേ 1.2 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ വഹിക്കും.

ഇപ്പോൾ തന്നെ 2024 -നായി റെഡിയായി മാരുതി

ഹാച്ച്ബാക്കിനെ പോലെ, സെഡാനും അഞ്ച്സ്പീ ഡ് മാനുവൽ, AMT ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാകും. 2024 -ൽ ലോഞ്ച് ചെയ്യുമ്പോൾ സ്ട്രോംഗ് ഹൈബ്രിഡ് സജ്ജീകരണവും ഡിസയർ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാരുതി സുസുക്കി ഡിസയറിന് ഏകദേശം 7.0 ലക്ഷം മുതൽ 9.5 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയിൽ പ്രതീക്ഷിക്കാം.

മാരുതി സുസുക്കി eVX എസ്‌യുവി: മാരുതിയുടെ ഇന്ത്യൻ വിപണിയ്ക്കായുള്ള ആദ്യത്തെ ഇലക്ട്രിക് കാർ അടുത്ത വർഷം കമ്പനി വിപണിയിൽ അവതരിപ്പിക്കും. ഈ ഇലക്ട്രിക് എസ്‌യുവിയുടെ ടെസ്റ്റ് മോഡലുകൾ ഇന്ത്യയിൽ നിരവധി തവണ കണ്ടെത്തിയിട്ടുണ്ട്, 2024 അവസാനത്തോടെ ഇവി അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോൾ തന്നെ 2024 -നായി റെഡിയായി മാരുതി

ഈ വർഷം ആദ്യം നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ eVX കൺസെപ്റ്റ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു. ഈ എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് ഗ്രാൻഡ് വിറ്റാരയോട് സാമ്യമുള്ളതാവാൻ സാധ്യതയുണ്ട്. മാരുതി സുസുക്കി eVX -ന് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ലോ സ്പെക്ക് പതിപ്പുകൾക്ക് 48 kWh യൂണിറ്റും ഉയർന്ന വേരിയന്റുകൾക്ക് 60 kWh യൂണിറ്റും വാഹനത്തിൽ വന്നേക്കാം. വലിയ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, 360 -ഡിഗ്രി ക്യാമറ, ADAS എന്നിവ പോലുള്ള ഫീച്ചറുകളാൽ ലോഡുചെയ്‌ത എസ്‌യുവിയുടെ എക്സ്-ഷോറൂം വില ഏകദേശം 23 ലക്ഷം രൂപയോ അതിൽ കൂടുതലോ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

More from DriveSpark

Article Published On: Friday, December 15, 2023, 15:08 [IST]
English summary
Maruti suzuki all set to launch 3 new cars in 2024 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X