സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് കൂട്ടായി ഇനി ആള്‍ട്ടോ 800 ഇല്ല; നിര്‍മാണം നിര്‍ത്തി മാരുതി

ഇന്ത്യയില്‍ സാധാരണക്കാരുടെ കാര്‍ എന്ന സ്വപ്‌നം പൂവണിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവയാണ് മാരുതി കാറുകള്‍. മാരുതിയുടെ 800, ആള്‍ട്ടോ എന്നിവ ആയിരിക്കും പലരുടെയും ആദ്യ വാഹനങ്ങള്‍. 2000-ല്‍ ആണ് മാരുതിയുടെ ആള്‍ട്ടോ ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കുറഞ്ഞ ബജറ്റില്‍ ഇടത്തരം കുടുംബങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഇറക്കിയ കാര്‍ വമ്പന്‍ ഹിറ്റായി മാറി. ആദ്യമായി കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവരുടെ ആദ്യ ചോയ്‌സില്‍ ഒന്നായി ഇത്.

ഇന്നും സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റിലടക്കം ആള്‍ട്ടോ കാറിന്റെ ഡിമാന്‍ഡ് ഇതിന് അടിവരയിടുന്നു. എന്നാല്‍ മാരുതി ആരാധകര്‍ക്ക് സങ്കടം നല്‍കുന്ന ഒരു വാര്‍ത്തയുണ്ട്. വിപണിയിലെത്തി 23 വര്‍ഷത്തിന് ശേഷം ഈ എന്‍ട്രി ലെവല്‍ മോഡല്‍ ആള്‍ട്ടോ 800-ന്റെ ഉത്പാദനം അവസാനിപ്പിച്ചിരിക്കുകയാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി.

Maruti Suzuki Alto 800

ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ (2023 ഏപ്രില്‍ 01) പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വേണം പുതിയ കാറുകള്‍ വിപണിയില്‍ എത്താന്‍. ഈ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി എഞ്ചിനുകളില്‍ തത്സമയ ഡ്രൈവിംഗ് എമിഷന്‍ ഫീച്ചര്‍ ഉണ്ടായിരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് ഞങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (RDE) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആള്‍ട്ടോ 800 കാറിന്റെ എഞ്ചിന്‍ പരിഷ്‌കരിക്കുന്നത് ചെലവേറിയ കാര്യമായതിനാലാണ് ഈ ഹിറ്റ് കാറിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ മാരുതി തീരുമാനിച്ചത്. ബിഎസ് VI രാജ്യത്ത് നടപ്പിലാക്കിയപ്പോള്‍ ഡീസല്‍ എഞ്ചിന്‍ പൂര്‍ണമായി ഉപേക്ഷിച്ച കാര്‍ കമ്പനിയാണ് മാരുതി സുസുക്കി. പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കി കാര്‍ പരിഷ്‌കരിച്ചാല്‍ കാറിന്റെ വില കൂട്ടാതെ നിര്‍വാഹമില്ലാതെ വരും.

Maruti Suzuki Alto 800

അങ്ങനെ ചെയ്താല്‍ അതേ വിലയില്‍ തന്നെ വേറെയും ഒരുപാട് കാറുകള്‍ വിപണിയില്‍ ഉള്ളതിനാല്‍ ഈ കാറിന്റെ വില്‍പ്പന കുറയുമെന്നതിനാല്‍ ഇത് പൂര്‍ണമായും നിര്‍ത്താനാണ് മാരുതിയുടെ തീരുമാനം. ഇതോടെയാണ് 23 വര്‍ഷം ഇന്ത്യന്‍ റോഡുകളില്‍ വിലസിയ മാരുതി 800 കാറിന്റെ ഐതിഹാസിക യാത്രക്ക് ഫുള്‍സ്‌റ്റോപ്പാകുന്നത്. നിലവില്‍ 3.54 ലക്ഷം മുതല്‍ 5.13 ലക്ഷം വരെയാണ് ആള്‍ട്ടോ 800 ഹാച്ച്ബാക്കിന്റെ വില.

മാരുതി 800 നിര്‍ത്തലാക്കുന്നതോടെ മാരുതിയുടെ എന്‍ട്രി ലെവല്‍ കാര്‍ എന്ന പദവി ആള്‍ട്ടോ K10-ന് വന്നുചേരും. 3.99 ലക്ഷം മുതല്‍ 5.94 ലക്ഷം രൂപ വരെയാണ് മാരുതി ആള്‍ട്ടോ K10-ന്റെ വില. 796 സിസി എഞ്ചിനാണ് മാരുതി ആള്‍ട്ടോ 800-ന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 48 bhp പവറും 69 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ മോഡല്‍ ഒരു സിഎന്‍ജി കിറ്റോട് കൂടിയും സ്വന്തമാക്കാം.

സിഎന്‍ജി മോഡില്‍ മാരുതി ആള്‍ട്ടോ 800 കാര്‍ 41 bhp പവറും 60 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്‌നിലാണ് ഈ കാര്‍ വരുന്നത്. മാരുതി 800 എന്ന ഹിറ്റ് മോഡലിനോട് പടവെട്ടി 2000 മുതല്‍ 2010 വരെ 18 ലക്ഷം ആള്‍ട്ടോ കാറുകളാണ് വിറ്റഴിക്കപ്പെട്ടത്. അതിന് ശേഷം 2010-ല്‍ മാരുതി സുസുക്കി ആള്‍ട്ടോ K10 എന്ന പുത്തന്‍ പോരാളിയെ കളത്തിലിറക്കി.

2010 മുതല്‍ ഇങ്ങോട്ടുള്ള വില്‍പ്പന കണക്കുകള്‍ നോക്കിയാല്‍ 17 ലക്ഷം ആള്‍ട്ടോ 800 ഉം 9.5 ലക്ഷം ആള്‍ട്ടോ K10 കാറുകളും ഉപഭോക്താക്കളിലേക്കെത്തി. ആള്‍ട്ടോ എന്ന നെയിംപ്ലെയിറ്റിന് കീഴില്‍ മാത്രം ഇന്നുവരെ ഇന്ത്യയില്‍ 44.50 ലക്ഷം കാറുകള്‍ വിറ്റുപോയി. 2016 സാമ്പത്തിക വര്‍ഷത്തിലും ആള്‍ട്ടോ 800 മോഡലിന് 15 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നുവെന്നത് നോക്കിയാല്‍ അറിയാം ഒരുകാലത്ത് ഈ മോഡല്‍ വിപണിയില്‍ ചെലുത്തിയ സ്വാധീനം.

Maruti Suzuki Alto 800

നിലവില്‍ മാരുതി ആള്‍ട്ടോ 800 മോഡലിന് 7 ശതമാനം വിപണി വിഹിതമുണ്ട്. എന്‍ട്രി ലെവല്‍ കാറുകളുടെ കാര്യത്തില്‍ വില ഒരു സുപ്രധാന ഘടകം തന്നെയാണ്. മുമ്പ് ആള്‍ട്ടോ 800 ഇഷ്ടപ്പെട്ടിരുന്ന പലരും ഇന്ന് ആള്‍ട്ടോ K10-ലേക്ക് ചായുന്ന കാഴ്ചയാണ്. ഇതോടെ സ്വാഭാവികമായും ആള്‍ട്ടോ 800 മോഡലിന്റെ വില്‍പ്പനയും കുറയും. ഇങ്ങനെ നോക്കുമ്പോള്‍ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് എഞ്ചിന്‍ പരിഷ്‌കരിക്കുന്നത് ഇരുട്ടടിയാകും. അത് കമ്പനിക്ക് ഒരിക്കലും ലാഭകരമല്ല.

ഈ കാരണങ്ങള്‍ കൊണ്ടാണ് മാരുതി ആള്‍ട്ടോ 800 കാറിന്റെ ഉത്പാദനം മാരുതി അവസാനിപ്പിക്കുന്നതും ആള്‍ട്ടോ കെ10 എന്‍ട്രി ലെവല്‍ മോഡലായി മാറുന്നതും. കാറിന്റെ നിര്‍മാണം അവസാനിപ്പിച്ചെങ്കിലും ഇതിനോടകം വിപണിയില്‍ എത്തിച്ച യൂണിറ്റുകള്‍ എല്ലാം വിറ്റുപോയിരിക്കാന്‍ സാധ്യതയില്ല. ഇവയുടെ കാര്യത്തില്‍ എന്താകും വിധിയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. ഏതായാലും നിങ്ങള്‍ എന്‍ട്രി ലെവല്‍ കാര്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അല്‍പ്പം കാത്തിരിക്കുക. ചിലപ്പോള്‍ ആള്‍ട്ടോ 800 ആകര്‍ഷകമായ ഓഫറുകളില്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്.

മാരുതി 800-നെ പോലെ ഇന്ത്യക്കാരുടെ ഫോര്‍വീലര്‍ മോഹങ്ങള്‍ക്ക് വെള്ളവും വളവും നല്‍കിയ ഒരു മോഡല്‍ കൂടിയാണ് വിസ്മൃതിയിലേക്ക് പോകുന്നത്. സങ്കടകരമായ വാര്‍ത്തയാണെങ്കിലും വിധി അതാണെങ്കില്‍ ഉള്‍ക്കൊള്ളാതെ തരമില്ലെല്ലോ. മാരുതി ആള്‍ട്ടോ 800 എന്ന ഐതിഹാസിക മോഡലിനെ കുറിച്ചുള്ള നിങ്ങളുടെ ഓര്‍മകളും അഭിപ്രായങ്ങളും കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ...

More from DriveSpark

Article Published On: Saturday, April 1, 2023, 18:15 [IST]
English summary
Maruti suzuki alto 800 discontinued company stopped entry level models production
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X