തുടക്കം തന്നെ ഹിറ്റടിച്ച് മാരുതി; 2023 ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ

തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെയാണ് മാരുതി സുസുക്കി 2023 -ലേക്ക് പ്രവേശിക്കുന്നത്. 2023 ഓട്ടോ എക്‌സ്‌പോയിൽ അനാച്ഛാദനം ചെയ്ത പുതിയ ജിംനി ഫൈവ് ഡോർ എസ്‌യുവി, ഫ്രോങ്ക്‌സ് ക്രോസ്ഓവർ എന്നിവ മാരുതിയെ തങ്ങളുടെ പെൻഡിംഗ് ഓർഡറുകളുടെ എണ്ണം നാല് ലക്ഷം യൂണിറ്റായി ഉയർത്താൻ സഹായിച്ചു.

പാസഞ്ചർ വാഹനങ്ങൾ, കൊമേർഷ്യൽ വാഹനങ്ങൾ, ആഭ്യന്തര വിൽപ്പന, കയറ്റുമതി എന്നിങ്ങനെ ഓരോ വിഭാഗത്തിലുടനീളം വിൽപ്പന വളർച്ച വ്യക്തമാക്കുന്ന 2023 ജനുവരിയിലെ കണക്കുകൾ കമ്പനി വെളിപ്പെടുത്തി. 2022 ജനുവരിയിൽ വിറ്റ 1,28,924 യൂണിറ്റുകളിൽ നിന്ന് 14.29 ശതമാനം വർധനയോടെ 1,47,348 യൂണിറ്റുകളാണ് കഴിഞ്ഞ മാസത്തെ മാരുതിയുടെ പാസഞ്ചർ വാഹന വിൽപ്പന. 2022 ഡിസംബറിൽ വിറ്റ 1,12,010 യൂണിറ്റുകളേക്കാൾ പ്രതിമാസ (MoM) വിൽപ്പന 31.55 ശതമാനം അല്ലെങ്കിൽ 35,338 യൂണിറ്റുകൾ മെച്ചപ്പെട്ടു. ഇയർ ടു ഡേറ്റ് (YTD) വിൽപന 2022-23 സാമ്പത്തിക വർഷത്തിൽ 13,26,640 യൂണിറ്റായി ഉയർന്നു, 21-2020 കാലയളവിൽ കമ്പനി 10,63,749 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

തുടക്കം തന്നെ ഹിറ്റടിച്ച് മാരുതി; 2023 ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ

പാസഞ്ചർ വാഹന വിഭാഗത്തിൽ, മിനി സെഗ്‌മെന്റിൽ ആൾട്ടോ, എസ്-പ്രസ്സോ എന്നിവയുടെ വിൽപ്പന 2022 ജനുവരിയിൽ വിറ്റ 18,634 യൂണിറ്റിൽ നിന്ന് 2023 ജനുവരിയിൽ 25,446 യൂണിറ്റായി ഉയർന്നു. YTD വിൽപ്പന കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,76,580 യൂണിറ്റിൽ നിന്ന് 1,99,454 യൂണിറ്റുകളായി വർധിച്ചു. കൂടാതെ ബലേനോ, സെലേറിയോ, ഡിസയർ തുടങ്ങിയ കോം‌പാക്‌ട് സെഗ്‌മെന്റിലെ മോഡലുകൾക്ക് ഡിമാൻഡ് ഏറുന്നതായി കാണാൻ സാധിച്ചു.

2022 ജനുവരിയിൽ വിറ്റ 71,472 യൂണിറ്റിൽ നിന്ന് കഴിഞ്ഞ മാസം 73,840 യൂണിറ്റായിരുന്നു ഇവയുടെ വിൽപ്പന. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 5,44,772 യൂണിറ്റിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ YTD വിൽപ്പന 7,11,299 യൂണിറ്റായി ഉയർന്നു. 2022 ജനുവരിയിൽ വിറ്റ 1,666 യൂണിറ്റുകളിൽ നിന്ന് സിയാസിന്റെ വിൽപ്പന 1,000 യൂണിറ്റായി കുറഞ്ഞു, അതേസമയം YTD വിൽപ്പന കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 12,123 യൂണിറ്റുകളിൽ നിന്ന് 2022-23 കാലയളവിൽ 12,518 യൂണിറ്റായി ഉയർന്നു.

തുടക്കം തന്നെ ഹിറ്റടിച്ച് മാരുതി; 2023 ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ

മാരുതി സുസുക്കിയുടെ യൂട്ടിലിറ്റി വാഹന വിൽപ്പനയും YoY, YTD വർധനവ് രേഖപ്പെടുത്തി. 2022 ജനുവരിയിൽ 26,624 യൂണിറ്റായിരുന്ന വിൽപ്പന കഴിഞ്ഞ മാസം 35,353 യൂണിറ്റായി ഉയർന്നു. YTD വിൽപ്പന 2021-22 സാമ്പത്തിക വർഷത്തിൽ വിറ്റ 2,40,340 യൂണിറ്റിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 2,95,525 യൂണിറ്റായി മെച്ചപ്പെട്ടു.

മാരുതി സുസുക്കി ഇക്കോ വാൻ വിൽപ്പന 2022 ജനുവരിയിൽ വിറ്റ 10,528 യൂണിറ്റിൽ നിന്ന് കഴിഞ്ഞ മാസം 11,709 യൂണിറ്റായി മെച്ചപ്പെട്ടു, അതേസമയം 2021-22 കാലയളവിൽ വിറ്റ 89,934 യൂണിറ്റുകളിൽ നിന്ന് 1,07,844 യൂണിറ്റായി YTD വളർച്ച രേഖപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്. ലൈറ്റ് കൊമേർഷ്യൽ വെഹിക്കിൾ (LCV) സെഗ്‌മെന്റിൽ, മാരുതി സുസുക്കിക്ക് സൂപ്പർ ക്യാരി മാത്രമാണുള്ളത്. വാഹനം 2022 ജനുവരിയിൽ വിറ്റഴിച്ച 3,537 യൂണിറ്റുകളിൽ നിന്ന് 2023 ജനുവരിയിൽ 4,019 യൂണിറ്റുകളായി വർധിച്ചു. YTD വിൽപ്പനയും വർഷം തോറും 26,356 യൂണിറ്റുകളിൽ നിന്ന് 30,626 യൂണിറ്റുകളായി മെച്ചപ്പെട്ടു.

2022 ജനുവരിയിൽ 1,32,461 യൂണിറ്റുകൾ വിറ്റഴിച്ചതിൽ നിന്ന് 2023 ജനുവരിയിൽ 1,51,367 യൂണിറ്റായിരുന്നു പാസഞ്ചർ, ലൈറ്റ് കൊമേർഷ്യൽ വാഹനങ്ങൾ ഉൾപ്പെടെയുള്ള മൊത്തം വിൽപ്പനയുടെ കണക്ക്. 2021-22 സാമ്പത്തിക വർഷത്തിൽ 10,90,105 വിറ്റ യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2022-23 സാമ്പത്തിക വർഷത്തിൽ 13,57,266 യൂണിറ്റുകളുടെ വിൽപ്പന നേട്ടം ബ്രാൻഡ് കൈവരിച്ചു. 2022 ജനുവരിയിൽ വിറ്റ 3,981 യൂണിറ്റുകളിൽ നിന്ന് 3,775 യൂണിറ്റുകളിലേക്ക് അല്പം ഇടിവോടെ മറ്റ് OEM-കളിലേക്കും കമ്പനി വിൽപ്പന നടത്തുന്നു, എന്നിരുന്നാലും, കമ്പനിയുടെ YTD വിൽപ്പന 2021-22 സാമ്പത്തിക വർഷത്തിലെ 40,238 യൂണിറ്റിൽ നിന്ന് 54,499 യൂണിറ്റായി ഉയർന്നു.

മൊത്തം കയറ്റുമതി കഴിഞ്ഞ മാസം 17,393 യൂണിറ്റായിരുന്നു, 2022 ജനുവരിയിൽ കയറ്റുമതി ചെയ്ത 17,937 യൂണിറ്റുകളിൽ നിന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. 2022-22 സാമ്പത്തിക വർഷത്തിൽ വിറ്റ 1,87,859 യൂണിറ്റിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 2,12,007 യൂണിറ്റായി YTD വിൽപ്പന വളർച്ച കൈവരിച്ചു. ഇത് 2022 ജനുവരിയിൽ വിറ്റ 1,54,379 യൂണിറ്റിൽ നിന്ന് 2023 ജനുവരിയിൽ മൊത്തം വിൽപ്പന (ഡൊമെസ്റ്റിക്+എക്സ്പോർട്ട്) 1,72,535 യൂണിറ്റായി ഉയർത്തി. 2022-23 സാമ്പത്തിക വർഷത്തിൽ YTD വിൽപ്പന മുൻ വർഷത്തെ 13,18, 202 യൂണിറ്റുകളിൽ നിന്ന് 16,23,772 യൂണിറ്റായി ഉയർന്നു.

Most Read Articles

Malayalam
English summary
Maruti suzuki attains growth in 2023 january sales
Story first published: Wednesday, February 1, 2023, 17:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X