ബ്രെസ ഉടമയാണോ നിങ്ങൾ; ബേസ് മോഡലിൽ നിന്ന് ടോപ്പ് എൻ്റിലേക്ക് മാറ്റാൻ വീഡിയോ കാണാം

ഫുൾ ഓപ്ഷൻ വാഹനങ്ങൾ സ്വന്തമാക്കാൻ പലർക്കും ആഗ്രഹം കാണും എന്നാൽ ബഡ്ജറ്റിലൊതുങ്ങാത്തത് കൊണ്ടാണ് പലരും ആ സ്വപ്നം വേണ്ടെന്ന് വയ്ക്കുന്നത്. എന്നാൽ ബേസ് മോഡൽ വാങ്ങി ഫുൾ ഓപ്ഷനാക്കി മാറ്റുന്നവർ കുറവല്ല. അത്തരത്തിലുളള പല മാറ്റങ്ങൾ വരുത്തിയ വാഹനങ്ങളെ നിങ്ങൾക്ക് മുന്നിൽ ഞങ്ങൾ പലപ്പോഴായി അവതരിപ്പിച്ചിട്ടുമുണ്ട്. ഇത്തവണ മാരുതി സുസുക്കി ബ്രെസ ഉടമകൾക്കും വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനപ്പെടുന്ന കാര്യമാണ്. തുടർന്ന വായിക്കണേ.

മാരുതി സുസുക്കി തങ്ങളുടെ സബ് കോംപാക്ട് എസ്‌യുവി സെഗ്മെൻ്റിൽ ബ്രെസ്സയെ അവതരിപ്പിച്ചത് മുതൽ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ സബ് കോംപാക്റ്റ് എസ്‌യുവിയായി മാറുകയും ചെയ്തിട്ടുണ്ട്. ലോഞ്ച് ചെയ്തതിനുശേഷം രാജ്യത്ത് ആയിരക്കണക്കിന് കുടുംബങ്ങളിൽ തൻ്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. LXI, VXI, ZXI, ZXI പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിൽ മാത്രമാണ് ബ്രെസ്സ രാജ്യത്ത് വാഗ്ദാനം ചെയ്യുന്നത്. ഈ എസ്‌യുവിയുടെ ഏറ്റവും ജനപ്രിയമായ വേരിയന്റുകളിൽ ഒന്നാണ് എൽഎക്സ്ഐ ബേസ് വേരിയന്റ്.

ബേസ് മോഡലിൽ നിന്നും ടോപ്പ് വേരിയൻ്റിലേക്ക് ബ്രെസയെ മാറ്റാം

ഈ LXI-യെ ZXI പ്ലസ്-ലേക്ക് ഒന്ന് മോഡിഫൈ ചെയ്യുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബ്രെസ ഉടമകൾക്കും ഇനി ബ്രെസ സ്വന്തമാക്കാൻ പോകുന്നവർക്കും വളരെ ഉപകാരപ്രദമായി വീഡിയോ ആയിരിക്കും ഇത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ബ്രെസ്സ LXI-യിൽ നിന്നും ZXI പ്ലസിലേക്ക് വാഹനത്തെ മാറ്റിയത് നവി മുംബൈയിൽ പ്രവർത്തിക്കുന്ന Vig ഓട്ടോ ആക്‌സസറീസ് ഷോപ്പാണ് ഈ മോഡിഫിക്കേഷൻ വരുത്തിയിരിക്കുന്നത്.

ആദ്യം തന്നെ ഡോർ തുറന്ന് ബ്രെസ്സയുടെ പുതുതായി കസ്റ്റമൈസ് ചെയ്ത ഇന്റീരിയർ കാണിക്കുകയാണ്. അവർ ഡോർ പാഡിന്റെ ഹാൻഡ്‌റെസ്റ്റ് ഏരിയ കോഗ്നാക് നിറമുള്ള ലെതറിൽ പൊതിഞ്ഞ് യഥാർത്ഥ മാരുതി സുസുക്കി വുഡൻ ഗാർണിഷ് ട്രിം നൽകിയിട്ടുണ്ട്. ഡോർ പാനലുകളിൽ ആഫ്റ്റർ മാർക്കറ്റ് ആംബിയന്റ് ലൈറ്റിംഗും ചേർത്തിട്ടുളളത് കാണാൻ സാധിക്കും. എല്ലാ ഡോറുകളിലും സൗണ്ട് ഡാമ്പനിംഗ് ചേർത്തിട്ടുണ്ട്. വാഹനത്തിന് സോണി ഇഎസ് സീരീസ് മ്യൂസിക് സിസ്റ്റം എലമെൻ്റ്സ് നൽകിയിട്ടുണ്ട്.

ബേസ് മോഡലിൽ നിന്നും ടോപ്പ് വേരിയൻ്റിലേക്ക് ബ്രെസയെ മാറ്റാം

മാരുതി സുസുക്കി ബ്രെസ്സയുടെ മുഴുവൻ ഇന്റീരിയറും കാണിച്ചതിന് ശേഷം അദ്ദേഹം വാഹനത്തിന്റെ പുറംഭാഗം കാണിക്കുന്നുണ്ട്. സൈഡ് പ്രൊഫൈലിൽ അവർ ഫാക്ടറി ZXI പ്ലസ് ഡയമണ്ട് കട്ട് അലോയ് വീലുകൾ ചേർത്തിട്ടുണ്ട്. കാറിന് സൈഡ് സ്റ്റെപ്പുകൾ, വിൻഡോ വൈസറുകൾ എന്നിവയും നൽകിയിരിക്കുന്നത് കാണാം. കാറിന്റെ മുൻഭാഗം നോക്കിയാൽ, ഹെഡ്‌ലൈറ്റുകളിൽ നിന്നുള്ള ഹാലൊജൻ ലൈറ്റുകൾ മാറ്റി പുതിയ എൽഇഡി ബൾബുകൾ ചേർത്തിരിക്കുകയാണ്. ഇതിനോടൊപ്പം തന്നെ യഥാർത്ഥ മാരുതി ഫോഗ് ലൈറ്റുകളും ഒരു ആഫ്റ്റർ മാർക്കറ്റ് ഫ്രണ്ട് ബമ്പർ പ്രൊട്ടക്ടറും നൽകിയിട്ടുണ്ട്.

പിൻഭാഗത്ത്, കാറിന് അതേ പിൻ ബമ്പർ പ്രൊട്ടക്ടർ തന്നെയാണ് നൽകിയിരിക്കുന്നത്. ഇതിനെല്ലാം പുറമേ സേഫ്റ്റിക്ക് വേണ്ടി 360 ഡിഗ്രി ക്യാമറയും ഇവർ നൽകിയിരിക്കുന്നത് കാണാം. ഇന്നത്തെ കാലത്ത് ഒരു വാഹനത്തിൽ വളരെ അത്യാവശമായ ഒരു സംഗതിയാണ് 360 ഡിഗ്രി ക്യാമറ.നിലവിൽ 8.29 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെയാണ് മാരുതി ബ്രെസയുടെ എക്സ്ഷോറൂം വില വരുന്നത്. 1.5 ലിറ്റർ പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനോടെയാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്. പെട്രോളിൽ വാഹനം 103 bhp കരുത്തിൽ പരമാവധി 137 Nm torque ഉത്പാദിപ്പിക്കുമ്പോൾ സിഎൻജിയിൽ പവർ കണക്കുകൾ 88 bhp, 121.5 Nm torque എന്നിങ്ങനെ.

ബേസ് മോഡലിൽ നിന്നും ടോപ്പ് വേരിയൻ്റിലേക്ക് ബ്രെസയെ മാറ്റാം

ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് മാരുതി ബ്രെസയിൽ സ്റ്റാൻഡേർഡായി ലഭിക്കുന്ന സേഫ്റ്റി ഫീച്ചറുകൾ. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നാല് സ്പീക്കർ സൗണ്ട് സിസ്റ്റവും കാറിന് ലഭിക്കുന്നു. മുൻഗാമിയെ അപേക്ഷിച്ച് വലിയ ഫീച്ചർ നിരയുമായാണ് എസ്‌യുവി ഇപ്പോൾ ലഭ്യമാവുന്നത്.

LXi, VXi, ZXi, ZXi+ എന്നിങ്ങനെ സബ്-ഫോർ മീറ്റർ എസ്‌യുവി നാല് വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്. പേൾ മിഡ്‌നൈറ്റ് ബ്ലാക്ക്, പേൾ ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, മാഗ്മ ഗ്രേ, എക്‌സ്‌ബറന്റ് ബ്ലൂ, ബ്രേവ് കാഖി, സിസ്‌ലിംഗ് റെഡ് എന്നിവയാണ് കളർ ഓപ്ഷനുകൾ. മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള സ്‌പ്ലെൻഡിഡ് സിൽവർ, ബ്രേവ് കാഖി, സിസ്ലിംഗ് റെഡ് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലും എസ്‌യുവി സ്വന്തമാക്കാം.

മാരുതി സുസുക്കി ബ്രെസ ഇപ്പോൾ അഞ്ച് യാത്രക്കാർക്കും 3-പോയിന്റ് സീറ്റ്ബെൽറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ക്രാഷ് ടെസ്റ്റിൽ വാഹനത്തിന്റെ സേഫ്റ്റി റേറ്റിംഗ് ഉയർത്താൻ സഹായിക്കുന്ന നീക്കമാണ്. എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ ലാമ്പുകളും ബസറുകളും സഹിതമാണ് നൽകിയിരിക്കുന്നത്. അതോടൊപ്പം ഫ്രണ്ട് സീറ്റ് ബെൽറ്റുകൾക്ക് ഫോഴ്‌സ് ലിമിറ്ററുകളും പ്രീ-ടെൻഷനറുകളും വേരിയന്റുകളിലുടനീളം സ്റ്റാൻഡേർഡ് ഫീച്ചറുകളായി കമ്പനി ഒരുക്കിയിട്ടുമുണ്ട്.

മാരുതി സുസുക്കി ഇന്ത്യയിൽ ബ്രെസ അവതരിപ്പിച്ചതു മുതൽ വേരിയന്റ് ലെവലുകളിലുടനീളം സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി വാഗ്ദാനം ചെയ്‌ത ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ് ഫീച്ചർ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്‌തിരുന്നു. ഇത് ഇപ്പോൾ ബ്രെസയുടെ സിഎൻജി മോഡലുകളിൽ നിന്നും ഒഴിവാക്കിയതാണ് പുതിയ മാറ്റം. ഇന്നും സെഗ്മെന്റിൽ അനേകം എസ്‌യുവികൾ അണിനിരക്കുന്നുണ്ടെങ്കിലും വിൽപ്പനയുടെ കാര്യത്തിൽ ബ്രെസ മുൻപന്തിയിൽ തന്നെയുണ്ട്. രണ്ടാംതലമുറയിൽ വിറ്റാരയെന്ന പദമൊഴിവാക്കി വെറും ബ്രെസയായാണ് അരങ്ങുതകർക്കുന്നത്.

More from DriveSpark

Article Published On: Thursday, December 21, 2023, 15:47 [IST]
English summary
Maruti suzuki brezza base model converted to topend variant zxi plus details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X