26 കി.മീ മൈലേജുള്ള എസ്‌യുവി വേഗം തരാമെന്ന് മാരുതി! ഡെലിവറി വേഗത്തിലാക്കാന്‍ ചെയ്തത് ഇക്കാര്യം

ഇന്ത്യന്‍ കാര്‍ വിപണി അടക്കി ഭരിക്കുന്ന മാരുതി സുസുക്കി ഈ വര്‍ഷം നിരവധി അസുലഭ നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ (എസ്‌യുവി) സെഗ്‌മെന്റിന്റെ ചെങ്കോല്‍ കൈക്കലാക്കിയതാണ് അതില്‍ ഒന്ന്. എസ്‌യുവി വില്‍പ്പനയില്‍ മാരുതിക്ക് ഏറ്റവും കൂടുതല്‍ മൈലേജുണ്ടാക്കിക്കൊടുത്ത മോഡലുകളാണ് ഗ്രാന്‍ഡ് വിറ്റാരയും ബ്രെസയും.

ഇരുമോഡലുകളും വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെ ഏറെ കാത്തിരുത്തി മുഷിപ്പിക്കില്ലെന്നാണ് മാരുതി പറയുന്നത്. അടുത്ത കാലത്ത് ഇന്ത്യയില്‍ എസ്‌യുവി സെഗ്‌മെന്റ് ഭരിച്ചിരുന്നത് ഹ്യുണ്ടായി, മഹീന്ദ്ര, കിയ എന്നീ ബ്രാന്‍ഡുകളായിരുന്നു. മൊത്തം കാര്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനക്കാരായിരുന്നുവെങ്കിലും എസ്‌യുവി വിഭാഗത്തില്‍ മാരുതിയുടെ വിപണി വിഹിതം കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ വിപണിയില്‍ എത്തിച്ച മോഡലുകളുടെ ബലത്തില്‍ എസ്‌യുവി സെഗ്‌മെന്റും പിടിച്ചടക്കാന്‍ മാരുതിക്ക് സാധിച്ചു.

maruti brezza cng

2022-ല്‍ രണ്ടാം തലമുറ ബ്രെസയും ഗ്രാന്‍ഡ് വിറ്റാര എസ്‌യുവിയും ലോഞ്ച് ചെയ്തുകൊണ്ടായിരുന്നു തുടക്കം. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ഫ്രോങ്ക്‌സ് ക്രോസ് ഓഫര്‍ എസ്‌യുവിയും, ജിംനി ലൈഫ്‌സ്റ്റൈൽ എസ്‌യുവിയും കൂടി അവതരിപ്പിച്ചതോടെ മാരുതിയുടെ ലെവല്‍ മാറി. അത്യന്തം മത്സരം നിറഞ്ഞ എസ്‌യുവി സെഗ്‌മെന്റില്‍ പുത്തന്‍ മോഡലുകള്‍ കൊണ്ടുവന്ന് മാരുതി വില്‍പ്പന വാരിക്കൂട്ടി.

ടാറ്റ നെക്സോണ്‍, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു തുടങ്ങിയ ജനപ്രിയ മോഡലുകള്‍ അണിനിരക്കുന്ന സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലേക്കായിരുന്നു ഫ്രോങ്ക്‌സിന്റെ വരവ്. ബലേനോ പ്രമീയം ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കൂപ്പെ ശൈലിയില്‍ എസ്‌യുവി ഒരുക്കിയത്. കുറഞ്ഞ കാലം കൊണ്ട് ജനപ്രിയമായി മാറിയ ഫ്രോങ്ക്‌സ് എസ്‌യുവി വില്‍പ്പനയില്‍ ആദ്യ പത്തില്‍ സ്ഥാനം നേടി. പുത്തന്‍ ലോഞ്ചായ ഫ്രോങ്ക്‌സിന്റെ 13,000-14,000 യൂണിറ്റ് വരെ ഓരോ മാസവും ഷോറൂമില്‍ നിന്നിറങ്ങുന്നു.

maruti fronx

ഐതിഹാസിക മോഡലായ ജിപ്‌സിയുടെ പിന്‍ഗാമിയായ ജിംനി 5 ഡോറും മാന്യമായ വില്‍പ്പന സംഭാവന ചെയ്യുന്നുണ്ട്. തുടക്കത്തില്‍ ഉയര്‍ന്ന വിലനിര്‍ണയം ജിംനിക്ക് തിരിച്ചടിയായരുന്നു. എന്നാല്‍ നിലവില്‍ എസ്‌യുവിയുടെ വില വെട്ടിക്കുറച്ച് കൊണ്ടുള്ള തന്ത്രവും ഏശുമെന്നാണ് തോന്നുന്നത്. മാസം 3,000 മുതല്‍ 4,000 യൂണിറ്റ് ജിംനിയാണ് വിറ്റ് പോകുന്നത്. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബ്രെസയും ഗ്രാന്‍ഡ് വിറ്റാരയുമാണ് എസ്‌യുവി വില്‍പ്പനയിലെ നട്ടെല്ല്.

നിലവില്‍ ഓരോ മാസവും മാരുതി സുസുക്കി ബ്രെസ 14,000-15,000 യൂണിറ്റ് വില്‍പ്പന നേടുന്നുണ്ട്. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ സെല്‍റ്റോസിനെ പിന്തള്ളി രണ്ടാം സ്ഥാനം സ്വന്തമാക്കിയ ഗ്രാന്‍ഡ് വിറ്റാര പ്രതിമാസം 12,000 മുതല്‍ 13,000 യൂണിറ്റ് വരെ വില്‍പ്പനയാണ് സ്വന്തമാക്കുന്നത്. വിപണിയില്‍ നിന്ന് വമ്പന്‍ ഡിമാന്‍ഡ് നേരിട്ടതോടെ ഇരുമോഡലുകളുടെയും കാത്തിരിപ്പ് കാലയളവും കൂടിയിരുന്നു.

maruti suzuki grand vitara

ഇതോടെ ഉപഭോക്താക്കള്‍ക്ക് കൃത്യസമയത്ത് ഡെലിവറി കൊടുക്കാനായി മാരുതി സുസുക്കി ഈ മോഡലുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചിരിക്കുകയാണ്. പ്രൊഡക്ഷന്‍ കൂടിയതോടെ എസ്‌യുവികളുടെയും കാത്തിരിപ്പ് കാലയളവ് കുറഞ്ഞു. നേരത്തെ 5 മാസം കാത്തിരിക്കേണ്ടിയിരുന്ന ഗ്രാന്‍ഡ് വിറ്റാര ഇപ്പോള്‍ 2.5 മാസം കൊണ്ട് കൈയ്യില്‍ കിട്ടും. നേരത്തെ 3.5 മുതല്‍ 4.5 മാസം വരെ കാത്തിരിക്കേണ്ടിയിരുന്ന ബ്രെസയുടെയും ഫ്രോങ്ക്‌സിന്റെയും ഡെലിവറിയും നേരത്തെയായിട്ടുണ്ട്.

പൊതുവേ മാരുതി സുസുക്കി പുതിയ മോഡലുകള്‍ക്ക് കിഴിവുകള്‍ വാഗ്ദാനം ചെയ്യാറില്ല. എന്നാല്‍ ഈ വര്‍ഷം ഡിസംബറില്‍ നാല് മോഡലുകള്‍ക്ക് മാരുതി ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഡിസംബറില്‍ വമ്പന്‍ വില്‍പ്പന നേടി കലണ്ടര്‍ വര്‍ഷം അവസാനിപ്പിക്കാനാണ് മാരുതി പ്രതീക്ഷിക്കുന്നത്. ഈ നാല് എസ്‌യുവികള്‍ കൂടി ചേര്‍ത്ത് പ്രതിമാസം 45,000 യൂണിറ്റിലധികമാണ് വില്‍പ്പന.

maruti suzuki jimnt

അതായത് നിലവില്‍ എസ്‌യുവി സെഗ്‌മെന്റില്‍ 22.5 ശതമാനം വിപണി വിഹിതവുമായി മാരുതിയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ കാര്‍ വിപണി മൊത്തത്തില്‍ എടുത്താല്‍ നിലവില്‍ മാരുതിയുടെ വിപണി വിഹിതം 43.2 ശതമാനമാണ്. എസ്‌യുവികള്‍ക്ക് അനുകൂലമായ ട്രെന്‍ഡ് അടുത്തകാലത്തൊന്നും അവസാനിക്കാന്‍ സാധ്യതയില്ല. എസ്‌യുവികളില്‍ നിന്ന് വില്‍പ്പന കൂട്ടി വിപണി വിഹിതം 50 ശതമാനമാക്കി മാറ്റാനാണ് മാരുതിയുടെ ലക്ഷ്യം.

അതിനായി മാരുതി എന്തൊക്കെ അടവുകള്‍ പയറ്റുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. ഇതൊന്നും കൂടാതെ കമ്പനിയുടെ കന്നി ഇലക്ട്രിക് കാറും ഉടന്‍ എത്തും. അടുത്ത സാമ്പത്തിക വര്‍ഷം ഇതിന്റെ ലോഞ്ചുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുസുക്കിയുടെ ഗുജറാത്ത് പ്ലാന്റില്‍ വെച്ച് eVX ഇലക്ട്രിക് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡല്‍ 2024-ല്‍ നിര്‍മാണത്തിന് കയറുമെന്ന് അടുത്തിടെ കമ്പനി സ്ഥിരീകരിച്ചിരുന്നു.

Article Published On: Friday, December 22, 2023, 16:19 [IST]
English summary
Maruti suzuki brezza grand vitara suvs waiting period comes down details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X