മാരുതി കാറുകള്‍ക്ക് ഇന്ന് മുതല്‍ വില കൂടും; കുറച്ചധികം പണം കൈയ്യില്‍ കരുതിക്കോളൂ...
പുതുവര്‍ഷത്തില്‍ തങ്ങളുടെ വാഹനങ്ങള്‍ സ്വന്തമാക്കുന്നതിന് കൂടുതല്‍ പണം മുടക്കേണ്ടി വരുമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ രണ്ടിന് ഇതുസംബന്ധിച്ച് നടത്തിയ പ്രഖ്യാപനം അനുസരിച്ച് ഇന്ന് മുതല്‍ (ജനുവരി 16) മുതല്‍ മാരുതി സുസുക്കി കാറുകള്‍ക്ക് വില കൂടും.
വിലക്കയറ്റം, നാണ്യപ്പെരുപ്പം എന്നിവയടക്കമുള്ള നിരവധി ഘടകങ്ങള്‍ കാരണം തങ്ങളുടെ കാര്‍ മോഡലുകള്‍ക്ക് പുതുവര്‍ഷം മുതല്‍ വില കൂടുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഏകദേശം അതിന്റെ മോഡല്‍ നിരയില്‍ ഏകദേശം 1.1 ശതമാനമാണ് മാരുതി സുസുക്കി കാറുകള്‍ക്ക് വില കൂടുന്നത്. വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഉയോഗിക്കുന്ന ഘടകങ്ങളുടെ വിലക്കയറ്റമാണ് വിലവര്‍ധനവിന്റെ പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.

'ചെലവ് കുറയ്ക്കാനും വര്‍ധന ഭാഗികമായി നികത്താനും കമ്പനി പരമാവധി ശ്രമിക്കുന്നു. എന്നാല്‍ വിലവര്‍ദ്ധനവിലൂടെ ഈ ആഘാതത്തിന്റെ ചെറിയൊരു തോത് ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടത് അനിവാര്യമായിരിക്കുന്നു' മാരുതി സുസുക്കി കമ്പനി അറിയിച്ചു. 2023 ജനുവരിയില്‍ വില വര്‍ദ്ധനവ് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഇത് മോഡലുകളില്‍ വ്യത്യാസപ്പെടുമെന്നും മാരുതി വ്യക്തമാക്കിയിരുന്നു. ഓര്‍ഡര്‍ ബുക്കുകള്‍ നിറഞ്ഞയുകയും ഡിമാന്‍ഡ് ശക്തമാകുകയും ചെയ്ത സമയത്താണ് വിലക്കയറ്റം വരുന്നത്. വിലക്കയറ്റം സാധാരണയായി ഉപഭോക്താക്കള്‍ ഉല്‍പ്പന്നം വാങ്ങുന്നതിനെ സ്വാധീനിക്കാറുണ്ട്.
എന്നാൽ ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ഒട്ട് മിക്ക വാഹന നിര്‍മാതാക്കള്‍ എല്ലാവരും തന്നെ തങ്ങളുടെ മോഡല്‍ നിരയില്‍ വിലക്കയറ്റം പ്രഖ്യാപിച്ചതിനാല്‍ ഉപഭോക്തൃ വികാരത്തിന് ഇത് വലിയ മാറ്റം ഉണ്ടാക്കാന്‍ ഇടയില്ല. ഒട്ടുമിക്ക വാഹന കമ്പനികള്‍ എല്ലാവരും വില വര്‍ധിപ്പിക്കുന്നതിനാല്‍ ഒരു പുതിയ വാഹനം വാങ്ങുമ്പോള്‍ ബോഡി ടൈപ്പോ വില നിലവാരമോ പരിഗണിക്കാതെ പുതു വര്‍ഷത്തില്‍ കാര്‍ വാങ്ങുന്നത് കൂടുതല്‍ ചെലവേറിയ കാര്യമായി മാറി.
ഇന്ത്യ പാസഞ്ചര്‍ വാഹന വിപണിയില്‍ ഇന്നും ഒന്നാം സ്ഥാനത്ത് അജയ്യരായി തുടരുകയാണ് മാരുതി സുസുക്കി. എന്നാല്‍ അടുത്തകാലത്തായി എസ്‌യുവി സെഗ്‌മെന്റില്‍ ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര തുടങ്ങിയ ആഭ്യന്തര എതിരാളികളില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നു. എസ്‌യുവി പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തിയ ഈ നിര്‍മാതാക്കള്‍ വില്‍പ്പന ചാര്‍ട്ടുകളില്‍ മുന്നോട്ടു കയറി. മാരുതി സുസുക്കിയുടെ എക്കാലത്തെയും വലിയ കരുത്തായ ചെറുകാര്‍ വില്‍പ്പന തകൃതിയായി തുടരുന്നത് അവരുടെ ആത്മവശ്വാസം ഉയര്‍ത്തുന്നു.
എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ട്രെന്‍ഡ് തിരിച്ചറിഞ്ഞ് മാരുതിയും എസ്‌യുവികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണിപ്പോള്‍. എസ്‌യുവി നിരയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രെസ, ഗ്രാന്‍ഡ് വിറ്റാര എന്നിവയ്ക്കൊപ്പം 2023 ഓട്ടോ എക്‌സ്‌പോയില്‍ അവര്‍ ജിംനി 5 ഡോര്‍ പതിപ്പും ഫ്രേങ്ക്‌സും അവതരിപ്പിച്ചു. 2023 ഓട്ടോ എക്സ്പോയില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ജിംനി, ഫ്രോങ്ക്‌സ് എന്നീ മോഡലുകള്‍ക്കായി ബുക്കിംഗ് ജാലകവും തുറന്നു. ഈ രണ്ട് മോഡലുകളും വൈകാതെ തനെന മാരുതി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കും.

ശേഷമാകും ആഗോള വിപണിയില്‍ അവതരിപ്പിക്കുക. മാരുതി സുസുക്കിയുടെ ഗുരുഗ്രാം പ്ലാന്റില്‍ നിര്‍മിക്കുന്ന ജിംനി അവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. മാരുതി സുസുക്കി വൈകാതെ തന്നെ രാജ്യത്തെ ഏറ്റവും മികച്ച എസ്‌യുവി നിര്‍മ്മാതാക്കളായി മാറുമെന്ന ആത്മവിശ്വാസമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. മാരുതിയുടെ എസ്‌യുവി നിരയിലെ നാല് മോഡലുകള്‍ക്കും അവരുടേതായ സവിശേഷമായ ഹൈലൈറ്റുകള്‍ ഉണ്ടെന്നാണ് കമ്പനി പറയുന്നത്. ഓരോ തരത്തിലുള്ള ആവശ്യക്കാരെയാണ് അത് ലക്ഷ്യമിടുന്നതെന്നാണ് അവര്‍ പറയുന്നത്.
ബ്രെസ ഒരു കോംപാക്റ്റ് അര്‍ബന്‍ എസ്‌യുവിയായി നിലകൊള്ളും. അതേ സമയം വളരെ വിശാലമായ ഒരു സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള വാഹനമായി ഗ്രാന്‍ഡ് വിറ്റാര ഒപ്പമുണ്ടാകും. പ്രീമിയം ഹാച്ച്ബാക്ക് ബലേനോ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ഫ്രോങ്ക്‌സ് യുവാക്കളെയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ആദ്യമായി ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി ഇടത്തിലേക്ക് കാലെടുത്തുവെക്കുകയാണ് മാരുതി. ഫ്രോങ്ക്‌സിനൊപ്പം ജിംനിയും ഇപ്പോള്‍ നെക്സ ഡീലര്‍ഷിപ്പുകള്‍ വഴി ബുക്ക് ചെയ്യാം. മാരുതി ലൈനപ്പില്‍ ബ്രെസക്കും ഗ്രാന്‍ഡ് വിറ്റാരയ്ക്കും ഇടയിലായിരിക്കും മോഡല്‍ സ്ഥാനം പിടിക്കുക. വില ഏകദേശം 10 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയാകുമെന്നാണ് (ഏകദേശം, എക്‌സ്-ഷോറൂം) പ്രതീക്ഷ.
ബലേനോ പോലെ തന്നെ ഫ്രോങ്ക്‌സും വില്‍പ്പന ചാര്‍ട്ടുകളില്‍ കൊടുങ്കാറ്റാകുമെന്നാണ് മാരുതിയുടെ പ്രതീക്ഷ. 1.2 ലിറ്റര്‍ കെ-സീരീസ്, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ എസ്‌യുവി മാരുതി ഓഫര്‍ ചെയ്യുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റും വാഗ്ദാനം ചെയ്യുന്നു. സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ+, സീറ്റ, ആല്‍ഫ എന്നിങ്ങന്‍െ അഞ്ച് വേരിയന്റുകളിലായാണ് ഇത് പുറത്തിറക്കുക. പാസഞ്ചര്‍ വാഹന വിപണിയില്‍ 50 ശതമാനം വിപണി വിഹിതം വീണ്ടെടുക്കാന്‍ മാത്രമല്ല, രാജ്യത്തെ മികച്ച എസ്‌യുവി നിര്‍മ്മാതാക്കളാകാനും കമ്പനിക്ക് കഴിയുമെന്ന് മാരുതി സുസുക്കി അധികൃതര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.


Click it and Unblock the Notifications








