കറുപ്പിനഴക് ഓ... കറുപ്പില്‍ നിറഞ്ഞാടി സെലേറിയോ ബ്ലാക്ക് എഡിഷന്‍ ഷോറൂമുകളില്‍

കാറുകളുടെ കാര്യമായാലും ബൈക്കുകളുടെ കാര്യമായാലും കറുപ്പ് നിറത്തില്‍ ഒരു പ്രത്യേക അഴക് തന്നെയാണ്. കാറിന്റെ എടുപ്പ് വര്‍ധിപ്പിക്കുന്നതിനാല്‍ തന്നെ ഇന്ന് വിപണിയില്‍ ഏറ്റവും ഡിമാന്‍ഡുള്ള കളര്‍ ഓപ്ഷനുകളില്‍ ഒന്നാണ് ബ്ലാക്ക്. അടുത്തിടെ മാരുതി സുസുക്കി തങ്ങളുടെ മോഡല്‍ നിരയില്‍ ബ്ലാക്ക് എഡിഷന്‍ അവതരിപ്പിച്ചിരുന്നു.

മാരുതിയുടെ അരീന, നെക്‌സ മോഡല്‍ നിരയിലാകെ ബ്ലാക്ക് എഡിഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ബ്ലാക്ക് ഷെയ്ഡില്‍ മുങ്ങിനിവര്‍ന്ന മാരുതി സുസുക്കി മോഡലുകളില്‍ പലതും ഇതിനോടകം ഷേറൂമുകളില്‍ എത്തിക്കഴിഞ്ഞു. പുതിയ ബ്ലാക്ക് എഡിഷന്‍ കളര്‍ സ്‌കീമുമായി ആഭ്യന്തര വാഹന നിര്‍മ്മാതാക്കളുടെ ഷോറൂമുകളെ അലങ്കരിച്ച ഏറ്റവും പുതിയ മോഡലാണ് മാരുതി സുസുക്കി സെലേറിയോ.

Maruti Suzuki Celerio Black Edition

ഇന്ത്യയിലെ തങ്ങളുടെ 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് പുറത്തിറക്കിയത്. 5.35 ലക്ഷം എക്‌സ്‌ഷോറൂം വിലയിലാണ് മാരുതി സുസുക്കി സെലേറിയോ ഹാച്ച്ബാക്ക് വിപണിയില്‍ എത്തിക്കുന്നത്. എന്നാല്‍ ബ്ലാക്ക് എഡിഷന്‍ പതിപ്പ് സ്വന്തമാക്കാന്‍ ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന്റെ അതേ വില മാത്രം നല്‍കിയാല്‍ മതി ഉപഭോക്താക്കള്‍ എന്നതാണ് വലിയ കാര്യം.

എന്നിരുന്നാലും മറ്റ് പല വാഹന നിര്‍മാതാക്കളെയും പോലെ മാരുതി സുസുക്കി കാറുകളുടെയും വില വര്‍ധിക്കുമെന്നാണ് സൂചന. കാറുകള്‍ ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിച്ചതിനാല്‍ വാഹനങ്ങള്‍ക്ക് വില കൂടുമെന്ന കാര്യം ഏകദേശം ഉറപ്പാണ്.
പുതിയ സ്പെഷ്യൽ എഡിഷന്‍ കാറുകള്‍ ബ്ലാക്ക്-ഔട്ട് അലോയ് വീലുകളോട് കൂടിയാണ് എത്തുന്നത്. പേള്‍ മിഡ്നൈറ്റ് ബ്ലാക്ക് നിറത്തിലാണ് ഇത് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Maruti Suzuki Celerio Black Edition

ZXI പ്ലസ് ട്രിമ്മില്‍ സമാനമായ ഘടകങ്ങള്‍ ഇതിന് ലഭിക്കുന്നു. ZXI വേരിയന്റിലും മാരുതി സെലെരിയോ ബ്ലാക്ക് എഡിഷന്‍ ലഭ്യമാകും. നിറം മാറ്റിനിര്‍ത്തിയാല്‍ ഹാച്ച്ബാക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നുമില്ല. കാറിന്റെ ഡിസൈന്‍ അതേപടി തന്നെ തുടരുന്നു. 2021 നവംബറിലാണ് ഈ മോഡല്‍ മാരുതി അവതരിപ്പിച്ചത്. ആകര്‍ഷകമായ ഡിസൈന്‍, കൂടുതല്‍ കാര്യക്ഷമമായ എഞ്ചിന്‍ ഓപ്ഷനുകള്‍, മികച്ച ക്യാബിന്‍ സ്പേസ്, മികച്ച ഫീച്ചറുകള്‍ എന്നിവയാണ് സെലേറിയോ ഹാച്ച്ബാക്കിനെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കി നിര്‍ത്തുന്നത്.

1.0 ലിറ്റര്‍, K10C പെട്രോള്‍ എഞ്ചിന്‍ ആണ് മോഡലിന് കരുത്ത് പകരുന്നത്. ഈ യൂണിറ്റ് 66.6 bhp പവറും പരമാവധി 89 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. കൂടാതെ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും 5-സ്പീഡ് AMT-ഉം അടങ്ങുന്നതാണ് ട്രാന്‍സ്മിഷന്‍ ചോയിസുകള്‍. സിഎന്‍ജി ഓപ്ഷനിലും കാര്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്.
സിഎന്‍ജി മോഡില്‍ ഈ യൂണിറ്റ് 56.7 bhp പവറും 82.1 Nm ടോര്‍ക്കും പുറപ്പെടുവിക്കും.

എന്നാല്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാകും വിപണിയില്‍ ലഭ്യമാകുക. മൈലേജാണ് മാരുതി സെലേറിയോയെ ജനപ്രിയമാക്കുന്ന മറ്റൊരു ഘടകം. സെലേറിയോയുടെ പെട്രോള്‍ AMT വേരിയന്റുകള്‍ക്ക് ലിറ്ററിന് 26.68 കിലോമീറ്റര്‍ വരെയും പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് 26.0 കിലോമീറ്റര്‍ വരെയും ഇന്ധനക്ഷമത നല്‍കുമെന്ന് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതക്കള്‍ അവകാശപ്പെടുന്നു.

ഇതിലും കൂടുതലാണ് സിഎന്‍ജി വേരിയന്റിന്റെ മൈലേജ്. ഒരു കിലോഗ്രാമിന് 35.60 കിലോമീറ്റര്‍ ആണ് ഇന്ധനക്ഷമത പറയപ്പെടുന്നത്. താങ്ങാനാവുന്ന വിലയില്‍ മികച്ച മൈലേജില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന വാഹനം തപ്പുന്ന വ്യക്തികള്‍ക്ക് പറ്റിയ ഓപ്ഷനുകളില്‍ ഒന്നാണ് മാരുതി സെലേറിയോ. ഒപ്പം തന്നെ ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, സ്പീഡ് അലെര്‍ട്ട് സിസ്റ്റം, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, റിയര്‍ ഡീഫോഗര്‍ എന്നീ സേഫ്റ്റി ഫീച്ചറുകളും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

Maruti Suzuki Celerio Black Edition

നിലവില്‍ 5.35 ലക്ഷം രൂപ മുതല്‍ 7.12 ലക്ഷം രൂപ വരെയാണ് മാരുതി സെലേറിയോയുടെ വില പോകുന്നത്. ടാറ്റ ടിയാഗോ, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ഹ്യുണ്ടായി സാന്‍ട്രോ, കൂടാതെ സ്വന്തം ബ്രാന്‍ഡില്‍ നിന്ന് തന്നെയുള്ള മാരുതി വാഗണ്‍-ആര്‍, മാരുതി എസ്-പ്രസോ തുടങ്ങിയ മോഡലുകളുമായിട്ടാണ് വിപണിയില്‍ സെലേറിയോ മാറ്റുരക്കുന്നത്.

More from DriveSpark

Article Published On: Saturday, April 1, 2023, 8:30 [IST]
English summary
Maruti suzuki celerio black edition arriving at dealership sales commence soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X