35 കി.മീ മൈലേജുള്ള മാരുതി കാറിന് വില 5.3 ലക്ഷം മാത്രം! ഇതുവരെ വാങ്ങിക്കൂട്ടിയത് 7 ലക്ഷം പേര്‍

രാജ്യത്തെ നമ്പര്‍ വണ്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഹിറ്റ് മോഡലുകളില്‍ ഒന്നാണ് സെലേറിയോ ഹാച്ച്ബാക്ക്. 2014-ല്‍ വില്‍പ്പനക്കെത്തിയ സെലേറിയോ ഇപ്പോള്‍ വമ്പന്‍ വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. അതിനെ കുറിച്ച് നമുക്ക് നോക്കാം.

എ-സ്റ്റാറിന്റെ പകരക്കാരനായാണ് സെലേറിയോയെ മാരുതി കൊണ്ടുവന്നത്. 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായാണ് സെലേറിയോ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2015-ല്‍ ഹാച്ച്ബാക്കിന് 800 സിസി ഡീസല്‍ മോട്ടോര്‍ ലഭിച്ചു. എന്നാല്‍ എമിഷന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യയില്‍ ഡീസല്‍ എഞ്ചിന്‍ കാറുകളുടെ വില്‍പ്പന മാരുതി അവസാനിപ്പിച്ചതോടെ അത് വിസ്മൃതിയിലാണ്ടു. അടിമുടി മാറ്റങ്ങളോടെ 2021-ലാണ് രണ്ടാം തലമുറ സെലേറിയോ ഹാച്ചിനെ മാരുതി അവതരിപ്പിച്ചത്.

maruti celerio

വാഗണ്‍ആര്‍, ഇഗ്‌നിസ് എന്നീ മോഡലുകള്‍ക്ക് അടിവരയിടുന്ന മാരുതിയുടെ ഹാര്‍ടക് പ്ലാറ്റ്‌ഫോമിലായിരുന്നു പുതിയ സെലേറിയോ പണികഴിപ്പിച്ചത്. 2022 ജനുവരിയില്‍ ഇതിന്റെ സിഎന്‍ജി പതിപ്പും പുറത്തിറക്കി. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍ എന്ന അവകാശവാദവുമായാണ് മാരുതി സെലേറിയോ വില്‍പനക്കെത്തിച്ചത്. ലിറ്ററിന് 26.68 കിലോമീറ്റര്‍ ആയിരുന്നു സെലേറിയോയുടെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ്.

ലിറ്ററിന്27 കിലോമീറ്ററനടത്തള മൈലേജ് പറയുന്ന വാഹനത്തിന് അഞ്ച് ലക്ഷം രൂപയില്‍ താഴെയായിരുന്നു ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ അന്ന് വിലയിട്ടിരുന്നത്. വിപണിയില്‍ ഹിറ്റാകാന്‍ ഇത്രയും കാരണങ്ങള്‍ തന്നെ ധാരാളം മതിയെന്നതിനാല്‍ മാരുതി ഷോറൂമുകള്‍ക്ക് മുന്നില്‍ ഉത്സവത്തിനുള്ള തിരക്കായി. പുറത്തിറങ്ങി 30 ദിവസത്തിനുള്ളില്‍ 15,000 ആളുകളാണ് ഈ ഹാച്ച്ബാക്ക് ബുക്കുചെയ്യാനായി ഇരച്ചെത്തിയത്.

maruti celerio

വിലക്കുറവും മൈലേജും അകത്ത് നിറയെ ഫീച്ചറുകളും മികച്ച സുരക്ഷയുമുള്ള ഈ കാറിന്റെ 7 ലക്ഷം യൂണിറ്റ് വില്‍പ്പന നേട്ടമാണ് മാരുതി ഇപ്പോള്‍ കൈവരിച്ചിരിക്കുന്നത്. 5.36 ലക്ഷം രൂപമുതലാണ് രണ്ടാം തലമുറ സെലേറിയോ ഹാച്ച് ബാക്കിന്റെ ഇപ്പോഴത്തെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. സെലേറിയോയ്ക്ക് 3695 mm നീളവും 1655 mm വീതിയും 1555 mm ഉയരവും 2435 mm വീല്‍ബേസും ലഭിക്കുന്നു.

പെട്രോളില്‍ LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്റുകളിലാണ് ഇത് വരുന്നത്. അതേസമയം, സിഎന്‍ജിയില്‍ VXi ഓപ്ഷന്‍ മാത്രമേയുള്ളൂ. 3D ഓര്‍ഗാനിക് സ്‌കള്‍പ്റ്റഡ് ഡിസൈന്‍ എന്ന് മാരുതി സുസുക്കി വിളിക്കുന്ന ഡിസൈന്‍ ഭാഷയാണ് സെലേറിയോ പിന്തുടരുന്നത്. ഹെഡ്‌ലാംപ്, ഗ്രില്‍, ടെയില്‍ ലാംപ് എന്നിങ്ങനെയുള്ള ഇടങ്ങളില്‍ വൃത്താകൃതിയിലുള്ള തീം കാണാം.

maruti celerio

ഇന്റഗ്രേറ്റഡ് ടേണ്‍ സിഗ്‌നല്‍ ലൈറ്റുകള്‍, മസ്‌കുലാര്‍ വീല്‍ ആര്‍ച്ചുകള്‍, 15 ഇഞ്ച് അര്‍ബേന്‍ ബ്ലാക്ക് അലോയി വീലുകള്‍, ബോഡി-കളറിലുള്ള റിയര്‍ വ്യൂ മിററുകള്‍ എന്നിവ സെലേറിയോയുടെ മൊഞ്ച് കൂട്ടുന്ന ഘടകങ്ങളാണ്. ഡ്രോപ്ലെറ്റ് ശൈലിയിലുള്ള ടെയില്‍ലൈറ്റുകള്‍, റിയര്‍ വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍, റിഫ്‌ലക്ടറുകളുള്ള പുതിയ ബോഡി-നിറമുള്ള ബമ്പര്‍ എന്നിവയാണ് സെലേറിയോയുടെ പിന്‍വശത്തെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.

മെക്കാനിക്കലായി നോക്കുമ്പോള്‍ 5 സ്പീഡ് മാനുവല്‍, AMT ഗിയര്‍ബോക്സുമായി ജോടിയാക്കിയ ഘടിപ്പിച്ച 1.0 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് കാറിന് തുടിപ്പേകുന്നത്. ബിഎസ് VI രണ്ടാം ഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിച്ച ഈ എഞ്ചിന്‍ 66 bhp പവറും 89 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. LXi ഒഴികെയുള്ള മൂന്ന് വേരിയന്റുകളിലും ഓപ്ഷണലായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്.

അടിസ്ഥാന വേരിയന്റില്‍ മാനുവല്‍ ട്രാന്‍സ്മിഷനാണുള്ളത്. സിഎന്‍ജി പതിപ്പും മാനുവല്‍ ഗിയര്‍ ബോക്സുമായിട്ടാണ് വരുന്നത്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, പാസീവ് കീലെസ് എന്‍ട്രി, മാനുവല്‍ എസി എന്നിവ ലഭിക്കുന്ന കാറിന്റെ അകത്തളം ആകര്‍ഷകമാണ്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ കാറിന് ലഭിക്കുന്നു.

മാരുതി സുസുക്കി സെലേറിയോ സിഎന്‍ജി അതിന്റെ സെഗ്മെന്റില്‍ ഏറ്റവും ഉയര്‍ന്ന മൈലേജ് നല്‍കുന്നുവെന്നതാണ് ശ്രദ്ധേയം. കിലോഗ്രാമിന് ഏകദേശം 35 കിലോമീറ്ററോളമാണ് സെലേറിയോ സിഎന്‍ജിയുടെ ഇന്ധനക്ഷമത. പെട്രോള്‍ വേരിയന്റിന് 26.68 കിലോമീറ്റര്‍ മൈലേജജ് കൂടി ലഭിക്കുന്നതോടെ ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഈ ചെറുകാര്‍ മറ്റെല്ലാ കാറുകളേയും പിന്നിലാക്കുന്നു.

32 ലിറ്ററാണ് ഈ കാറിന്റെ ഫ്യുവല്‍ ടാങ്ക് ശേഷി. ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചാല്‍ ഈ കാര്‍ 853 കിമി വരെ നിര്‍ത്താതെ ഓടുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. സിഎന്‍ജി ടാങ്കിന്റെ ശേഷി 60 ലിറ്ററാണ്. 313 ലിറ്ററാണ് കാറിന്റെ ബൂട്ട് ശേഷി. ടാറ്റ ടിയാഗോ, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് എന്നീ മോഡലുകള്‍ക്കെതിരെയാണ് സെലേറിയോയുടെ മത്സരം.

More from DriveSpark

Article Published On: Saturday, October 21, 2023, 16:00 [IST]
English summary
Maruti suzuki celerio crosses 7 lakh sales milestone in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X