പുതിയ മോഡലുകൾ, കൂടുതൽ വിഹിതം; എസ്‌യുവി സെഗ്മെന്റിൽ 32,000 യൂണിറ്റ് വിൽപ്പനയുമായി മാരുതി

2021 അവസാനം മുതൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ഒരു അഗ്രസ്സീവ് മോഡിലാണ്. പുതിയ തന്ത്രങ്ങളും ഒട്ടനവധി പുത്തൻ ലോഞ്ചുകളുമായി ബ്രാൻഡ് തങ്ങളുടെ മോഡൽ നിരയും വിപുലീകരിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ പുതിയ പുതിയ സെഗ്‌മെന്റുകളിലേക്ക് പ്രവേശിക്കുന്നതിനൊപ്പം തങ്ങളുടെ നിലവിലുള്ള മുഴുവൻ മോഡൽ നിരയും 2022 കലണ്ടർ വർഷത്തിൽ അപ്‌ഡേറ്റ് ചെയ്തത് നാം കണ്ടു.

എൻട്രി ലെവൽ സെഗ്‌മെന്റുകളിൽ മാർക്കറ്റ് ലീഡറായ മാരുതി സുസുക്കി, സമീപ വർഷങ്ങളിൽ എസ്‌യുവി രംഗത്ത് തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിരുന്നു. ബ്രാൻഡിന്റെ എസ്‌യുവി വിപണി വിഹിതം വർധിപ്പിക്കുന്നതിനായി, ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ കഴിഞ്ഞ വർഷം രണ്ടാം തലമുറ ബ്രെസ കോംപാക്ട് എസ്‌യുവി, ഗ്രാൻഡ് വിറ്റാര മിഡ്‌ സൈസ് എസ്‌യുവി എന്നിങ്ങനെ നിരവധി പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു.

എസ്‌യുവി സെഗ്മെന്റിൽ 32,000 യൂണിറ്റ് വിൽപ്പനയുമായി മാരുതി

2023 ഓട്ടോ എക്‌സ്‌പോയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ഫ്രോങ്ക്‌സ് കോംപാക്ട് എസ്‌യുവി കൂപ്പെയും അതിനു ശേഷം ജിംനി ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡ് എസ്‌യുവിയും ഈ വർഷം നിർമ്മാതാക്കൾ പുറത്തിറക്കി. ഗ്രാൻഡ് വിറ്റാര ഇതിനകം തന്നെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ് സൈസ് എസ്‌യുവികളിൽ ഒന്നായി മാറിക്കഴിഞ്ഞു.

അതേസമയം ബ്രെസയും ഫ്രോങ്കസും തങ്ങളുടെ സെഗ്മെന്റുകളിൽ മികച്ച പ്രകടനമാണ് നിലവിൽ കാഴ്ചവയ്ക്കുന്നത്. 2023 ജൂൺ മാസത്തിൽ, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 4,404 യൂണിറ്റുകളിൽ നിന്ന് 10,578 യൂണിറ്റുകളായി ബ്രെസ കോംപാക്ട് എസ്‌യുവി ആഭ്യന്തര വിപണിയിൽ 140 ശതമാനം ഉയർന്ന വിൽപ്പന രേഖപ്പെടുത്തി.

എസ്‌യുവി സെഗ്മെന്റിൽ 32,000 യൂണിറ്റ് വിൽപ്പനയുമായി മാരുതി

മാരുതി സുസുക്കി ഫ്രോങ്ക്‌സ് കഴിഞ്ഞ മാസം 8,000 യൂണിറ്റ് വിൽപ്പന കൈവരിച്ച് മതിപ്പുളവാക്കിയപ്പോൾ ജിംനി ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡ് എസ്‌യുവി മൊത്തം 3,071 യൂണിറ്റുകളുടെ വിൽപ്പനയാണ് നേടിയത്. 2023 ജൂണിൽ ഗ്രാൻഡ് വിറ്റാര മിഡ് സൈസ് എസ്‌യുവി മൊത്തം 10,486 യൂണിറ്റുകളുടെ വിൽപ്പന കണക്കുകൾ രേഖപ്പെടുത്തി.

മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണ് ഗ്രാന്റ് വിറ്റാര എന്നതും ശ്രദ്ധേയമാണ്. 2023 ജൂണിലെ ടോപ്പ് 10 പാസഞ്ചർ വാഹന വിൽപ്പന പട്ടികയിൽ മാരുതിയുടെ രണ്ട് എസ്‌യുവികൾ സ്ഥാനം പിടിക്കുകയും ചെയ്തു. കൂടാതെ ടോപ്പ് 10 എസ്‌യുവി വിൽപ്പന ലിസ്റ്റിൽ, കഴിഞ്ഞ മാസം മൂന്ന് മോഡലുകൾ സ്ഥാനം പിടിച്ച ഒരേയൊരു ബ്രാൻഡാണിത്.

എസ്‌യുവി സെഗ്മെന്റിൽ 32,000 യൂണിറ്റ് വിൽപ്പനയുമായി മാരുതി

നിർമ്മാതാക്കളുടെ ജൂണിലെ സംയുക്ത എസ്‌യുവി വിൽപ്പന എന്നത് 32,126 യൂണിറ്റുകളാണ്, ഇത് ബ്രാൻഡ് കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്ത മൊത്തം വോളിയം വിൽപ്പനയുടെ നാലിലൊന്ന് സംഭാവന ചെയ്യുന്നു. അതോടൊപ്പം യൂട്ടിലിറ്റി വാഹന നിരയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, മാരുതി സുസുക്കി കഴിഞ്ഞ ദിവസം ഇൻവിക്ടോ പ്രീമിയം എംപിവിയും ഇന്ത്യയിൽ അവതരിപ്പിച്ചു. നമുക്ക് എല്ലാവർക്കും അറിയാവുന്നതു പോലെ ജനപ്രിയമായ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ബാഡ്ജ് എൻജിനീയറിംഗ് പതിപ്പാണിത്.

2.0 ലിറ്റർ പവർഫുൾ ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് ഇൻവിക്ടോയ്ക്ക് പവർ ലഭിക്കുന്നത്. ഈ യൂണിറ്റ് ഒരു e-CVT ഗിയർ ബോക്സ് യൂണിറ്റുമായി കണക്ട് ചെയ്ത് 186 PS മാക്സ് പവറും ഉം 206 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

ലിറ്ററിന് 23.24 കിലോമീറ്റർ എന്ന കിടിലൻ മൈലേജ് വാഗ്ദാനം ചെയ്യുന്ന വാഹനം മൂന്ന് വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ. സീറ്റ+ ഏഴ് സീറ്റർ, സീറ്റ+ എട്ട് സീറ്റർ, ആൽഫ+ ഏഴ് സീറ്റർ എന്നിവയുടെ എക്സ്-ഷോറൂം വിലകൾ യഥാക്രമം 24.79 ലക്ഷം, 24.84 ലക്ഷം, 28.42 ലക്ഷം എന്നിങ്ങനെയാണ്.

More from DriveSpark

Article Published On: Thursday, July 6, 2023, 15:33 [IST]
English summary
Maruti suzuki clocks 32k units sales in suv segment in june2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X