ദീപാവലിക്ക് മാരുതി ഷോറൂമുകള്‍ നിറയും! അരീന മോഡലുകള്‍ക്ക് എജ്ജാതി ഓഫറുകള്‍!
ഇന്ത്യന്‍ കാര്‍ വിപണിയിലെ എതിരാളികളില്ലാത്ത രാജാവായി മാരുതി സുസുക്കി വിലസുകയാണിപ്പോള്‍. 2023 ഒക്‌ടോബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ രണ്ട് ലക്ഷത്തിനടുത്താണ് മാരുതിയുടെ വില്‍പ്പന. തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ള ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായി എന്നിവരുടെ വില്‍പ്പന മൊത്തം ചേര്‍ത്താലും മാരുതിയുടെ അത്രയും വരില്ലെന്ന സ്ഥിതയിയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായ ദീപാവലി ഈ മാസമാണ്. അതുകൊണ്ട് തന്നെ ഈ മാസം പ്രതിമാസ വില്‍പ്പന രണ്ട് ലക്ഷം യൂണിറ്റ് എന്ന നേട്ടം സ്വന്തമാക്കാന്‍ മാരുതി ആഗ്രഹിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഈ ദീപാവലി ഉത്സവ സീസണിലും കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളുടെ ഷോറൂമുകളിലേക്ക് ആകര്‍ഷിക്കുന്നതിനായി മാരുതി സുസുക്കി അരീന മോഡല്‍ നിരയില്‍ 2023 നവംബര്‍ മാസത്തില്‍ മികച്ച ഡിസകൗണ്ടുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. അത് നമുക്ക് വിശദമായി നോക്കാം.

മാരുതിയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡലായ ആള്‍ട്ടോ K10-ന് 30,000 രൂപ കണ്‍സ്യൂമര്‍ ഓഫറും പെട്രോള്‍ പതിപ്പിന് 15,000 രൂപ എക്സ്ചേഞ്ച് ബോണസും ഇപ്പോള്‍ ലഭ്യമാണ്. അതേസമയം ചെറുകാറിന്റെ CNG വേരിയന്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് 20,000 രൂപ കണ്‍സ്യൂമര്‍ ഓഫറും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമടക്കം മൊത്തം 35,000 രൂപയുടെ ആനുകൂല്യങ്ങള്‍ നേടാം.
അടുത്ത മാരുതി കാറിലേക്ക് നീങ്ങിയാല്‍ എസ്-പ്രെസോക്ക് ഈ മാസം 30,000 രൂപ കണ്‍സ്യൂമര്‍ ഓഫറില്‍ ലഭ്യമാണ്. 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫര്‍ കൂടി ചേരുന്നതോടെ മൊത്തം അരലക്ഷം രൂപ കിഴിവില്‍ ഈ കാര്‍ ദീപാവലിക്ക് വീട്ടിലെത്തിക്കാനാണ് അവസരം. ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന കാറുകളില്‍ ഒന്നായ വാഗണ്‍ ആറിനും കിടിലന്‍ ഓഫറുകളുണ്ട്.

ടോര്‍ബോയ് ഹാച്ച്ബാക്കിന് 25,000 രൂപയാണ് കണ്‍സ്യൂമര്‍ ഓഫര്‍. മാത്രമല്ല ഏഴ് വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ള കാറുകള്‍ക്ക് 20,000 രൂപയും ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറുകള്‍ക്ക് 15,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസായും നേടാം. മാരുതി സുസുക്കി സെലേരിയോ VXi, ZXi, ZXi + മാനുവല്‍ പെട്രോള്‍ വേരിയന്റുകള്‍ക്ക് 2023 നവംബറില്‍ 35,000 രൂപ കണ്‍സ്യൂമര്‍ ഓഫര്‍ ലഭിക്കുന്നു. 20,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസ്.
മാരുതി സുസുക്കി സെലേറിയോയുടെ CNG, AMT പതിപ്പുകള്‍ക്കും കിടിലന്‍ കിഴിവുകളുണ്ട്. 30,000 രൂപ കണ്‍സ്യൂമര്‍ ഓഫറും 20,000 രൂപ എക്സ്ചേഞ്ച് ബോണസും സഹിതം മൊത്തം 50,000 രൂപ വരെ കിഴിവില്‍ ഹാച്ച്ബാക്ക് കാര്‍ സ്വന്തമാക്കാനാണ് അവസരം കൈവന്നിരിക്കുന്നത്. മാത്രമല്ല ജനപ്രിയ കാറായ സ്വിഫ്റ്റ് കോംപാക്ട് ഹാച്ച്ബാക്കിനും ഈ മാസം 25,000 രൂപ കണ്‍സ്യൂമര്‍ ഓഫറുണ്ട്.

എക്സ്ചേഞ്ച് ബോണസ് നോക്കിയാല്‍ ഏഴു വര്‍ഷത്തില്‍ താഴെയുള്ള കാറുകള്‍ക്ക് 20,000 രൂപയും അതില്‍ കൂടുതല്‍ പ്രായമുള്ള പെട്രോള്‍ കാറുകള്‍ക്ക് 15,000 രൂപയും കിട്ടും. ചെറുകാറുകള്‍ അല്ലാതെ കോംപാക്ട് സെഡാന്‍ കാറുകള്‍ നോക്കുന്നവരും നിരാശരാകേണ്ടതില്ല. മാരുതി സുസുക്കി ഡിസയറിന് ഈ മാസം കമ്പനി 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് നല്‍കുന്നുണ്ട്. പെട്രോള്‍ സ്‌പെസിഫിക് മോഡലുകള്‍ക്കാണ് ഈ കിഴിവെന്ന് പ്രത്യേകം ശ്രദ്ധിക്കണം.
മാത്രമല്ല ഇന്ത്യയിലെ നമ്പര്‍ വണ്‍ കാര്‍ നിര്‍മാതാക്കള്‍ മുകളില്‍ പറഞ്ഞ ഓഫറുകള്‍ക്ക് പുറമെ 4,000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടായും നല്‍കുന്നുണ്ട്. എന്നാല്‍ ബ്രെസ കോംപാക്ട് എസ്‌യുവിക്കും എര്‍ട്ടിഗ എംപിവിക്കും ഈ മാസം കിഴിവുകള്‍ ഒന്നുമില്ല. മാത്രമല്ല കോര്‍പറേറ്റ് ഡിസ്‌കൗണ്ട് സിഎന്‍ജി കാറുകള്‍ക്കും ലഭ്യമാകില്ലെന്ന് ശ്രദ്ധിക്കണം.
വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ മേല്‍പ്പറഞ്ഞ ഓഫറുകള്‍ ഒരുപക്ഷേ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെയും ഡീലര്‍ഷിപ്പുകളെയും സ്റ്റോക്കിനെയുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ട്. കൃത്യമായ വിവരങ്ങള്‍ക്കായി നിങ്ങളുടെ തൊട്ടടുത്ത മാരുതി സുസുക്കി അരീന ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക. നിങ്ങള്‍ ഈ മാസം ഒരു കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മുകളില്‍ പറഞ്ഞവയില്‍ ഏത് വാങ്ങും. കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമാല്ലോ.


Click it and Unblock the Notifications