അരങ്ങൊരുങ്ങുന്നു എൻഗേജിനായി! മാരുതി പ്രീമിയം എംപിവി ജൂലൈ 5 -ന് എത്തും

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) 2023 ജൂലൈ 5 -ന് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് പ്രീമിയം എംപിവി പുറത്തിറക്കും. ബ്രാൻഡിന്റെ മീഡിയ ലോഞ്ച് ഇൻവൈറ്റിലൂടെയാണ് ഇത് സ്ഥിരീകരിച്ചത്. ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവിയെ അടിസ്ഥാനമാക്കിയുള്ള മാരുതിയുടെ റീബാഡ്ജ്ഡ് മോഡലായിരിക്കും ഇത്.

ബ്രാൻഡിന്റെ ആഭ്യന്തര ലൈനപ്പിൽ XL6 -ന് മുകളിൽ സ്ഥാനം പിടിക്കുന്ന വരാനിരിക്കുന്ന മുൻനിര മോഡലിന്റെ സിലൗറ്റ് ടീസറും നിർമ്മാതാക്കൾ പുറത്തുവിട്ടു. പ്രീമിയം നെക്‌സ ഡീലർഷിപ്പുകൾ വഴി മാത്രമായിരിക്കും എംപിവി വിൽപ്പനയ്ക്ക് എത്തുക. അതോടൊപ്പം, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാവിൽ നിന്നുള്ള ഏറ്റവും ചെലവേറിയ മോഡലായും ഇത് മാറും.

മാരുതി പ്രീമിയം എംപിവി ജൂലൈ 5 -ന് എത്തും

മാരുതി സുസുക്കി നൽകിയ ട്രേഡ്മാർക്ക് ആപ്ലിക്കേഷനിൽ നിന്ന് ഇതിന് എൻഗേജ് എന്ന പേര് നൽകിയേക്കാം. ഇന്ത്യൻ വിപണിയ്ക്കായി വളരെ അഗ്രസ്സീവായ ഒരു പ്ലാനാണ് നിർമ്മാതാക്കൾക്കുള്ളത്. അതിന്റെ ഭാഗമായി ഫ്രോങ്ക്സ് ഏപ്രിലിൽ എത്തി, ഇന്നലെയാണ് ജിംനിയുടെ വില കമ്പനി പ്രഖ്യാപിച്ചത്. രണ്ട് മാസത്തിനുള്ളിൽ മാരുതി സുസുക്കിയിൽ നിന്നുള്ള മൂന്നാമത്തെ വലിയ ലോഞ്ചിനായിരിക്കും ഈ പ്രീമിയം എംപിവി.

മാരുതി സുസുക്കി എൻഗേജിന്റെ ഗ്രില്ല്, ഹെഡ്‌ലാമ്പ്, ടെയിൽലാമ്പ് എന്നിവയുടെ ഡിസൈൻ പേറ്റന്റ് ചിത്രങ്ങൾ അടുത്തിടെ വെബ്ബിൽ ലീക്കായ ചിത്രങ്ങളിലൂടെ നാം കണ്ടിരുന്നു. ഡിസൈൻ ശൈലി അനുസരിച്ച്, ഗ്രാൻഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫ്രണ്ട് ഫാസിയയ്ക്ക് വ്യത്യസ്തമായ ഇൻസെർട്ടുകൾ, ക്രോം ഔട്ട്‌ലൈൻ, ബോൾഡ് വെർട്ടിക്കൽ ക്രോം ബാറുകൾ എന്നിവയുള്ള ഒരു പുതിയ ഗ്രില്ല് സെക്ഷൻ ഉണ്ടായിരിക്കുമെന്ന് അനുമാനിക്കാം.

Maruti Engage

ഇന്നോവ ഹൈക്രോസിൽ കാണപ്പെടുന്ന എൽഇഡി യൂണിറ്റിന് സമാനമായി കാണപ്പെടുന്ന ഹെഡ്‌ലാമ്പുകളാണ് മാരുതി പതിപ്പിൽ വരുന്നത് എന്ന് പ്രതീക്ഷാം. കൂടാതെ ഹെഡ്‌ലാമ്പുകളെ തമ്മിൽ കണക്ട് ചെയ്യുന്നതിന് ഗ്രില്ലിലെ ക്രോം ബാറുകളിലൊന്ന് അല്പം നീളത്തിൽ സെറ്റ് ചെയ്തിരിക്കുന്നത് നമുക്ക് കാണാനാവും. ഇന്നോവ ഹൈക്രോസിൽ നിന്ന് ഫ്രണ്ട് ബമ്പറിന് ചെറിയ മാറ്റങ്ങൾ ലഭിക്കും.

അതേസമയം റാപ്പ്എറൗണ്ട് ടെയിൽലാമ്പുകൾ അതിന്റെ ഡോണർ മോഡലിന് സമാനമായിരിക്കും. TNGA-C പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന ആദ്യത്തെ മാരുതി സുസുക്കി മോഡലായിരിക്കും ഇത്. കൂടാതെ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കളുടെ മോഡൽ നിരയിൽ ആദ്യമായി ADAS ടെക്‌നോളജി അവതരിപ്പിക്കുന്നതുമായിരിക്കും. മാരുതി സുസുക്കിക്ക് ഡെലിവർ ചെയ്ത ആദ്യത്തെ ബാഡ്ജ്-എൻജിനീയറിംഗ് ടൊയോട്ട മോഡൽ ഒരു മികച്ച ഓഫറായി ശ്രേണിയുടെ മുകളിൽ സ്ഥാനം പിടിക്കും.

മാരുതി പ്രീമിയം എംപിവി ജൂലൈ 5 -ന് എത്തും

പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, ഹൈക്രോസിൽ വരുന്ന അതേ 2.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോളും 2.0 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനുകളും മാരുതി സുസുക്കി നിലനിർത്തും. സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പ് ലിറ്ററിന് 21 കിലോമീറ്ററിൽ കൂടുതൽ മൈലേജ് നൽകുമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. കർണാടകയിലെ TKM -ന്റെ ബിദാദി പ്ലാന്റിൽ ഡോണർ മോഡലായ ഹൈക്രോസിനൊപ്പം ഇതും പുറത്തിറക്കും.

ഇന്നോവ ഹൈക്രോസുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്റീരിയറിന് ചെറിയ മാറ്റങ്ങളും പരിഷ്കരണങ്ങളും ലഭിക്കും. എംപിവിയുടെ ഫീച്ചർ ലിസ്റ്റിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ സിസ്റ്റം, മൾട്ടിപ്പിൾ എയർബാഗുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലേയേർഡ് ഡാഷ്‌ബോർഡ് എന്നിവ കാര്യമായ മാറ്റങ്ങൾ ഇല്ലാതെ തന്നെ തുടരും.

More from DriveSpark

Article Published On: Thursday, June 8, 2023, 20:30 [IST]
English summary
Maruti suzuki engage flagship mpv launch scheduled for july 5
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X