മാരുതിയുടെ ഇന്നോവക്ക് പേര് കണ്ടുവെച്ചു? എന്നാല്‍ ചെറിയൊരു പ്രശ്‌നമുണ്ട്

ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് കാര്‍ ബ്രാന്‍ഡുകളാണ് മാരുതി സുസുക്കിയും (Maruti Suzuki) ടൊയോട്ടയും (Toyota). ഇന്തോ-ജാപ്പനീസ് കമ്പനിയും ടൊയോട്ടയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ചില മാരുതി കാറുകളുടെ റീബാഡ്ജഡ് പതിപ്പുകള്‍ ടൊയോട്ട വിപണിയില്‍ എത്തിക്കുന്നു. ബലേനോ പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാന്‍സ എന്ന പേരിലും ഗ്രാന്‍ഡ് വിറ്റാര അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്ന പേരിലും ടൊയോട്ട വില്‍ക്കുന്നു.

നിലവില്‍ ഇന്ത്യയില്‍ മാരുതി സുസുക്കി കാറുകള്‍ റീ-ബാഡ്ജ് ചെയ്ത് വില്‍ക്കുന്ന ഒരേയൊരു കമ്പനിയാണ് ടൊയോട്ട. ഇപ്പോള്‍ നേരെ തിരിച്ചും സംഭവിക്കാന്‍ പോകുകയാണ്. ടൊയോട്ട കാറുകള്‍ റീബാഡ്ജ് ചെയ്ത് പുറത്തിറക്കാന്‍ പോകുകയാണ് മാരുതി സുസുക്കി. രണ്ടുമാസത്തിനുള്ളില്‍ ടൊയോട്ടയില്‍ നിന്നുള്ള മോഡല്‍ ഇത്തരത്തില്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്ന കാര്യം മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

toyota innova hycross

മാരുതിയുടെ ഉടുപ്പണിഞ്ഞെത്തുന്ന ഇന്നോവ ഹൈക്രോസിനെ (Toyota Innova Hycross) കുറിച്ചുള്ള പ്രഖ്യാപനം വിപണിയില്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചിരുന്നു. മാരുതി സുസുക്കി ഇന്ത്യയില്‍ വില്‍ക്കുന്ന ആദ്യ ടൊയോട്ട ഉല്‍പ്പന്നമായിരിക്കും ഇത്. ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന മൂന്നാം തലമുറ ഇന്നോവ മികച്ച അഭിപ്രായം നേടിയിരുന്നു. വന്‍ ഡിമാന്‍ഡിനെ തുടര്‍ന്ന് ഹൈക്രോസിന്റെ ചില വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് രണ്ട് വര്‍ഷത്തിലധികമാണ്.

ഇപ്പോള്‍ പുതുതായി പുറത്തിറങ്ങാന്‍ പോകുന്ന മാരുതി സുസുക്കി എംപിവിക്ക് പേര് കണ്ടുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 'മാരുതി സുസുക്കി എന്‍ഗേജ്' (Maruti Suzuki Engage) എന്ന പേര് ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷനായി സമര്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വരാനിരിക്കുന്ന റീബാഡ്ജ് പതിപ്പിന് ഇത് ഉപയോഗിക്കാനാണ് സാധ്യത. മാരുതി നിരവധി പേരുകള്‍ക്ക് വ്യാപാരമുദ്ര ചാര്‍ത്തിയിട്ടുണ്ടെങ്കിലും ഈ പുത്തന്‍ കാറിന് ഈ പേര് നല്‍കുമെന്നാണ് തോന്നുന്നത്.

maruti engage name trademark

എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭ്യമായിട്ടില്ല. മാരുതിയുടെ അപേക്ഷ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇത് ഉറപ്പിക്കാനുമാവില്ല. 'Formalities Chk Pass' ആണ് ഇപ്പോള്‍ സ്റ്റാറ്റസ്. ഈ നാമം നിരസിക്കപ്പെട്ടാല്‍ മാരുതി മറ്റ് പേരുകള്‍ തേടേണ്ടി വന്നേക്കും. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഹൈക്രോസിന്റെ മാരുതി റീബാഡ്ജ്ഡ് പതിപ്പ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ എത്രയും പെട്ടെന്ന് തന്നെ പേര് അന്തിമമാക്കേണ്ടതുണ്ട്.

വാഹനങ്ങളുടെ കാര്യത്തില്‍ പേര് സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. വായിക്കുമ്പോള്‍ തന്നെ അതിന്റെ സ്വഭാവസവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന പേരായാല്‍ അത് എളുപ്പം ഉപഭോക്താക്കളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങും. ബ്രാന്‍ഡിംഗിന്റെ കാര്യത്തില്‍ സുപ്രധാനമാണ് പേര്. ഇന്നോവ ഹൈക്രോസ് സുഖ സൗകര്യങ്ങള്‍ ഒത്തുചേര്‍ന്ന മള്‍ട്ടിപര്‍പ്പസ് വാഹനമാണ്. അതേസമയം എന്‍ഗേജ് എന്ന പേര് ഒരു അതിവേഗ വാഹനത്തിനാണ് കൂടുതല്‍ ഇണങ്ങുകയെന്ന് തോന്നുന്നു. എസ്‌യുവിക്ക് ഇടാന്‍ പറ്റിയ പേരാണ് ഇതെന്ന് സാരം.

toyota innova hycross rear profile

മാരുതിയുടെ കാര്യമായതിനാല അവര്‍ എന്തെങ്കിലും മനസ്സില്‍ കണ്ടിട്ടുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഹൈക്രോസിന്റെ പുനര്‍നിര്‍മിത പതിപ്പാണെങ്കിലും ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്താന്‍ മാരുതി ഉറപ്പായും ശ്രദ്ധിക്കും. പുതിയ ഗ്രില്‍, ബമ്പറുകള്‍, അലോയ് വീലുകള്‍ എന്നിവയുമായിട്ടാകും മാരുതി എംപിവി എത്തുക. ഫീച്ചറുകള്‍ എകദേശം സമാനമായിരിക്കും. ട്രെന്‍ഡിംഗ് സേഫ്റ്റി ഫീച്ചറായ ADAS ടെക്‌നോളജി ഇതില്‍ പ്രധാനമാണ്. ഈ ഫീച്ചറുമായി വരുന്ന ആദ്യത്തെ മാരുതി സുസുക്കി കാറായിരിക്കും ഇത്.

ഇതുകൂടാതെ, പനോരമിക് സണ്‍റൂഫ്, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങളും പുതിയ മാരുതി സുസുക്കി എംപിവിയില്‍ ഒരുക്കും. ടൊയോട്ട ഇന്നോവ ഹൈക്രോസ് പെട്രോള്‍, ഹൈബ്രിഡ് വകഭേദങ്ങളില്‍ വാങ്ങാന്‍ സാധിക്കും. എന്നാല്‍ മാരുതി ഹൈബ്രിഡ് പതിപ്പില്‍ മാത്രമാണോ വില്‍ക്കുക അല്ലെങ്കില്‍ മുഴുവന്‍ ലൈനപ്പ് കൊണ്ടുവരുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.

toyota innova hycross interior

ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ മാരുതി പതിപ്പ് സ്‌ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനോടുകൂടിയ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാകും വാഗ്ദാനം ചെയ്യുക. ഇതോടൊപ്പം ഇ-സിവിടി ഗിയര്‍ബോക്സ് ഓപ്ഷനും ലഭിക്കും. മാരുതി റീബാഡ് ചെയ്ത ഇന്നോവ ഹൈക്രോസ് ടൊയോട്ടയുടെ കര്‍ണാടകയിലെ ബിഡാദി പ്ലാന്റിലായിരിക്കും നിര്‍മിക്കുക. ഹൈക്രോസിന്റെ വമ്പന്‍ ഡിമാന്‍ഡ് കാരണം ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ടൊയോട്ട.

More from DriveSpark

Article Published On: Friday, April 28, 2023, 13:34 [IST]
English summary
Maruti suzuki engage trademark applied likely used for rebadge innova hycross
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X