റൂമിയോണ്‍ ബുക്കിംഗ് നിര്‍ത്തിയ നിരാശയിലാണോ? 27 കി.മീ മൈലേജുള്ള മാരുതി എംപിവി വാങ്ങാം അധികം കാത്തിരിപ്പില്ലാതെ

മാരുതി സുസുക്കി പുറത്തിറക്കുന്ന ജനപ്രിയ കാറുകളില്‍ ഒന്നാണ് എര്‍ട്ടിഗ എംപിവി. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ എര്‍ട്ടിഗയുടെ 1,27,679 യൂണിറ്റുകളും XL6-ന്റെ 36,423 യൂണിറ്റുകളും വിറ്റഴിച്ച മാരുതി സുസുക്കിക്ക് ഇന്ത്യയിലെ മുഴുവന്‍ എംപിവി സെഗ്മെന്റിലെ 50 ശതമാനം ഓഹരിയും കൈയ്യടക്കി വെക്കാനായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവിയായിരുന്നു എര്‍ട്ടിഗ.

ഈ സെഗ്‌മെന്റ് വളരുന്നതിനോടൊപ്പം രണ്ട് എംപിവികള്‍ക്കും ശക്തമായ ഡിമാന്‍ഡ് ഉള്ളപ്പോഴും എര്‍ട്ടിഗയുടെ മൊത്തത്തിലുള്ള ഉല്‍പാദനം പരിമിതമായിരുന്നു. പ്രത്യേകിച്ചും സിഎന്‍ജി വേരിയന്റുകളുടേത്. രണ്ട് മാസം മുമ്പ് എര്‍ട്ടിഗയുടെയും XL6-ന്റെയും ലക്ഷത്തിലധികം ഓര്‍ഡറുകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റില്‍ എര്‍ട്ടിഗക്ക് മാത്രം 93000 പെന്‍ഡിംഗ് ഓര്‍ഡറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാരുതിയുടെ ഈ സെവന്‍ സീറ്റര്‍ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ബുക്ക് ചെയ്തവര്‍ക്കും ഒരു സന്തോഷ വാര്‍ത്തയുണ്ട്.

maruti ertiga

ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് ജനപ്രിയ മോഡലുകളായ എര്‍ട്ടിഗ, ബ്രെസ, സ്വിഫ്റ്റ്, ഡിസയര്‍ എന്നിവയുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കി. 7 സീറ്റര്‍ എംപിവിയായ എര്‍ട്ടിഗയുടെ കാത്തിരിപ്പ് കാലയളവ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉണ്ടായിരുന്നതിന്റെ പകുതിയോളം കുറഞ്ഞതായി ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് വെളിപ്പെടുത്തി.

എര്‍ട്ടിഗ ശ്രേണിയിലേക്ക് വരുമ്പോള്‍ എംപിവിയുടെ സിഎന്‍ജി പതിപ്പുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ് ഉണ്ടെന്ന് പറയപ്പെടുന്നത്. അടുത്ത കാലം വരെ കാര്‍ കൈയ്യില്‍ കിട്ടാന്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ അര്‍ദ്ധചാലകങ്ങളുടെയും മറ്റ് ചില സിഎന്‍ജി അനുബന്ധ ഘടകങ്ങളും കിട്ടാനില്ലാതയതോടെയാണ് എംപിവി സിഎന്‍ജി വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് കുത്തനെ കൂടാന്‍ കാരണമായതെന്നാണ് കമ്പനി പറയുന്നത്.

maruti ertiga seat

എന്നാല്‍ ഇപ്പോള്‍ ഈ പാര്‍ട്‌സുകളുടെ ലഭ്യത സാധാരണഗതിയിലാകുകയും ഉത്പാദനം വര്‍ധിക്കുകയും ചെയ്തതോടെയാണ് കാറുകളുടെ കാത്തിരിപ്പ് കാലയളവ് കുറയാന്‍ ഇടയാക്കിയത്. മുമ്പ് ഒരു വര്‍ഷത്തിനടുത്തുണ്ടായിരുന്ന എര്‍ട്ടിഗയുടെ കാത്തിരിരിപ്പ് കാലയളവ് ഏകദേശം ആറ് മുതല്‍ ഏഴ് മാസമായി കുറഞ്ഞു. മോഡലുകളിലുടനീളം സിഎന്‍ജി പതിപ്പുകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പ് കാലയളവിനെ അഭിസംബോധന ചെയ്തിട്ടുണ്ടെന്നാണ് മാരുതി പറയുന്നത്.

എങ്കിലും ഉല്‍പ്പന്നങ്ങളിലുടനീളമുള്ള മൊത്തത്തിലുള്ള കാത്തിരിപ്പ് സമയക്രമം കുറയ്ക്കുന്നതിന് കുറച്ച് സമയമെടുക്കുമെന്ന് മാരുതി കൂട്ടിച്ചേര്‍ത്തു. 2022 മാര്‍ച്ച് 15-നാണ് മാരുതി സുസുക്കി പുതുക്കിയ എര്‍ട്ടിഗ രാജ്യത്ത് അവതരിപ്പിച്ചത്. LXi, VXi, ZXI എന്നിങ്ങനെ നാല് വേരിയന്റുകളില്‍ എംപിവി ഏഴ് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 102 bhp പവറും 137 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എര്‍ട്ടിഗയ്ക്ക് കരുത്ത് പകരുന്നത്.

maruti ertiga rear profile

എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. സിഎന്‍ജി പവര്‍ട്രെയിന്‍ 87 bhp പവറും 121.5 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് വരുന്നത്. 8.64 ലക്ഷം മുതല്‍ 13.08 ലക്ഷം രൂപ വരെയാണ് എര്‍ട്ടിഗയുടെ എക്‌സ്‌ഷോറൂം വില.

മാരുതി എര്‍ട്ടിഗയുടെ ടൊയോട്ട റീബാഡ്ജ് പതിപ്പായ റൂമിയോണ്‍ ഓഗസ്റ്റ് അവസാന വാരമാണ് പുറത്തിറങ്ങിയത്. വാഹനം പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ എംപിവിയുടെ സിഎന്‍ജി വേരിയന്റിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ് കമ്പനി. സിഎന്‍ജി പതിപ്പുകള്‍ക്കുള്ള വമ്പന്‍ ഡിമാന്‍ഡ് കാരണം കാത്തിരിപ്പ് കാലയളവ് കൂടുന്നത് കാരണമാണ് ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുന്നത്. പക്ഷേ റൂമിയോണ്‍ ഇ-സിഎന്‍ജിക്ക് ഇതുവരെ ലഭിച്ച ബുക്കിംഗുകളുടെ എണ്ണം ബ്രാന്‍ഡ് വെളിപ്പെടുത്തിയിട്ടില്ല.

വൈകാതെ ബുക്കിംഗ് പുനരാരംഭിക്കും. റൂമിയോണിന്റെ പെട്രോള്‍ പതിപ്പുകള്‍ ഇപ്പോഴും ബുക്ക് ചെയ്യാവുന്നതാണ്. മാരുതി സുസുക്കി എര്‍ട്ടിഗയിലെ അതേ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് റൂമിയോണിന് തുടിപ്പേകുന്നത്. S, G, V എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന എംപിവിക്ക് നിലവില്‍ 10.29 ലക്ഷം രൂപ മുതല്‍ 13.68 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Friday, September 29, 2023, 13:18 [IST]
English summary
Maruti suzuki ertiga waiting period now up to 7 months details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X