ഇന്ത്യ കാത്തിരിക്കുന്ന മാരുതിയുടെ ആദ്യ ഇവി ഇത്ര വേഗം വരുമെന്നോ? ടാറ്റക്ക് നെഞ്ചിടിപ്പേറുന്നു

ഇന്ത്യയിലെ ഒന്നാം നമ്പര്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇതുവരെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് ചുവടുവെച്ചിട്ടില്ല. എന്നാല്‍ 2023 ഓട്ടോ എക്‌സ്‌പോയില്‍ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ആദ്യ ഓള്‍ ഇലക്ട്രിക് കാറായ eVX കണ്‍സെപ്റ്റ് പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. YY8 എന്ന് ആന്തരികമായി കോഡ് നാമം നല്‍കിയിട്ടുള്ള കാര്‍ 2025-ഓടെ വിപണിയില്‍ എത്തുമെന്നായിരുന്നു നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്.

എന്നാല്‍ ഇലക്ട്രിക് എസ്‌യുവി അല്‍പ്പം നേരത്തെ നിരത്തിലിറങ്ങുമെന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത്. കമ്പനിയുടെ ആദ്യ ബോണ്‍-ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം സെപ്റ്റംംബര്‍ അല്ലെങ്കില്‍ ഒക്ടോബര്‍ മാസങ്ങളില്‍ എപ്പോയെങ്കിലും ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍. ടൊയോട്ടയുമായി സഹകരിച്ചാണ് മാരുതി പുതിയ ഇലക്ട്രിക് എസ്‌യുവി പണികഴിപ്പിക്കുന്നത്. ഈ കാറിന്റെ ടൊയോട്ട പതിപ്പ് 2025-ല്‍ അരങ്ങേറിയേക്കും.

maruti suzuki evx

2023 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് കാറില്‍ നിന്നുള്ള ചില ഡിസൈന്‍ ഘടകങ്ങള്‍ eVX പങ്കിടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്. പ്രതിവര്‍ഷം 1.25 ലക്ഷത്തിലധികം കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള കമ്പനിയുടെ ഗുജറാത്ത് പ്ലാന്റില്‍ ആയിരിക്കും ഇവിയുടെ നിര്‍മാണം. മാരുതിയുടെയും ടൊയോട്ടയുടെയും കാറുകള്‍ ഇവിടെ നിര്‍മിച്ച് വിദേശ വിപണികളിലേക്കടക്കം കയറ്റുമതി ചെയ്യും.

ആഗോള വിപണി ലക്ഷ്യമിട്ടെത്തുന്ന മോഡല്‍ ആണെങ്കിലും ഇന്ത്യയിലായിരിക്കും ഇത് ആദ്യം വില്‍പ്പനക്കെത്തുക. നിര്‍മാണത്തിന് റെഡിയായ അവസ്ഥയില്‍ മാരുതി സുസുക്കി eVX പോളണ്ടില്‍ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. പരീക്ഷണയോട്ടം തകൃതിയായതോടെ ഇവി ലോഞ്ചിന് തയാറായതായും വാര്‍ത്തകള്‍ പരന്നു. കാറിന്റെ ചില പ്രധാന സവിശേഷതകളും സ്‌പൈ ചിത്രങ്ങള്‍ വെളിപ്പെടുത്തി.

maruti suzuki evx side

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറിന് 4.3 മീറ്റര്‍ നീളവും 2.7 മീറ്റര്‍ വീല്‍ബേസുമുണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലോസ്ഡ് ഗ്രില്ലുകളുമായി സാധാരണ ഇവി ഡിസൈന്‍ സ്‌റ്റൈലില്‍ തന്നെയാണ് ഇവിയുടെ മുന്‍വശം. 'L' ആകൃതിയിലുള്ള LED ഹെഡ്ലാമ്പുകള്‍, ഫ്രണ്ട് പ്രൊഫൈല്‍, പിയാനോ-ബ്ലാങ്ക് ഗ്രില്‍, വീല്‍ ആര്‍ച്ചുകള്‍ എന്നിവയുടെ ഡിസൈനിലേക്ക് സ്‌പൈ ചിത്രങ്ങള്‍ വെളിച്ചം വീശിയിരുന്നു.

എസ്‌യുവി സ്‌റ്റൈലില്‍ തന്നെയാണ് കാറിന്റെ വശങ്ങളും. സി-പില്ലറില്‍ ഘടിപ്പിച്ച റിയര്‍ ഡോര്‍ ഹാന്‍ഡിലുകളും ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കും. മാരുതി സുസുക്കി eVX-ന്റെ ഇന്റീരിയര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും സമീപകാലത്ത് പുറത്തിറങ്ങിയ വാഹനങ്ങളില്‍ കാണുന്ന ക്യാബിന്‍ ശൈലിയായിരിക്കും തങ്ങളുടെ ആദ്യ ഇവിയിലും മാരുതി സുസുക്കി സജ്ജീകരിച്ചേക്കുക. എന്നിരുന്നാലും കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളുടെ ആദ്യ ഇവിയിലേക്ക് ആകര്‍ഷിക്കാന്‍ ഡാഷ്ബോര്‍ഡ് ലേഔട്ട് കുറച്ച് കൂടി സമ്പന്നമാക്കും.

ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റൊട്ടേറ്റിംഗ് ഡ്രൈവ് മോഡ് എന്നിവ ഇന്റീരിയറിലെ പ്രധാന ആകര്‍ഷണങ്ങളാകും. 60kWh ബാറ്ററി പായ്ക്കായിരിക്കും eVX-ല്‍ സജ്ജീകരിക്കുകയെന്ന് ഓട്ടോ എക്‌സ്‌പോയില്‍ മാരുതി വെളിപ്പെടുത്തിയിരുന്നു. ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ ആയിരിക്കും ഇവി റേഞ്ച് നല്‍കുകയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നത്.

ഇവി നിര്‍മാണത്തിന് കയറുമ്പോള്‍ ഇതേ റേഞ്ച് കണക്കുകള്‍ തന്നെ വാഗ്ദാനം ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റില്‍ 48kWh ബാറ്ററി പായ്ക്കായിരിക്കും സജ്ജീകരിച്ചേക്കുക. 400 കി.മീ ആയിരിക്കും ഇതിന്റെ റേഞ്ച്. റിയര്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് കേണ്‍ഫിഗറേഷനുകളോടെയായിരിക്കും ഇവി എത്താന്‍ സാധ്യത.

20 ലക്ഷം മുതല്‍ 21 ലക്ഷം രൂപ വരെയാണ് മാരുതിയുടെ ആദ്യ ഇലക്ട്രിക് കാറിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ക്രെറ്റ ഇവി 2025-ഓടെ വിപണിയില്‍ എത്തിക്കാന്‍ കൊറിയൻ വാഹന ഭീമന്മാരായ ഹ്യുണ്ടായി പദ്ധതിയിടുന്നുണ്ട്. വിപണിയില്‍ എത്തുന്നതോടെ ക്രെറ്റ ഇവിയായിരിക്കും മാരുതി സുസുക്കി eVX-ന്റെ എതിരാളി.

Source: Autocar India

More from DriveSpark

Article Published On: Monday, July 3, 2023, 13:31 [IST]
English summary
Maruti suzuki evx likely to make global debut by october 2024 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X