ആദ്യ ഇലക്ട്രിക് കാര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ മാരുതിയുടെ തന്ത്രം! ടാറ്റയുടെ മുട്ടിടിച്ച് തുടങ്ങി
ഇന്ത്യയില്‍ ഇലക്ട്രിക് വാഹന രംഗത്ത് മത്സരം മുറുകാന്‍ പോകുകയാണ്. ആഗോള ഇവി ഭീമന്‍മാരായ ടെസ്‌ലയുടെ ഇന്ത്യന്‍ എന്‍ട്രിക്ക് ഏകദേശം പച്ചക്കൊടി വീശിയ സാഹചര്യമാണ്. ഈ ഒരു സാഹചര്യത്തില്‍ നമ്പര്‍ വണ്‍ കാര്‍ കമ്പനിയായ മാരുതി സുസുക്കിയുടെ കന്നി ഇവിക്കായാണ് ഏവരും കാത്തിരിക്കുന്നത്. eVX കണ്‍സെപ്റ്റില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഇവിയുടെ ബാറ്ററി, പവര്‍ട്രെയിന്‍ എന്നിവ സംബന്ധിച്ച് പുത്തന്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഈ വര്‍ഷം ജനുവരിയില്‍ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി തങ്ങളുടെ കന്നി ഇലക്ട്രിക് ഓഫറിംഗ് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്. പുത്തന്‍ ഇലക്ട്രിക് എസ്‌യുവിയില്‍ പ്രാദേശികമായി നിര്‍മ്മിച്ച ബാറ്ററിയും മോട്ടോറുകളും സജ്ജീകരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മാരുതി സുസുക്കി അധികൃതരില്‍ ഒരാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര വിപണികളിലേക്കും eVX കയറ്റുമതി ചെയ്യാന്‍ കമ്പനി പദ്ധതിയിടുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

'ഇറക്കുമതി ചെയ്ത ബാറ്ററികളും മോട്ടോറുകളും ഉപയോഗിച്ച് ഒരു മോഡല്‍ പുറത്തിറക്കിയാല്‍ മാത്രം പോരാ. ഒരു ഇവി പുറത്തിറക്കുമ്പോള്‍ അത് പ്രാദേശികമായി നിര്‍മ്മിക്കണം എന്നതാണ് ഞങ്ങളുടെ പദ്ധതി. അതിനാല്‍ ഞങ്ങളുടെ ഇവിയില്‍ പ്രാദേശികവല്‍ക്കരിച്ച ബാറ്ററിയും മോട്ടോറും ഉണ്ടാകും. മോഡല്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതിയും ചെയ്യും' പ്രമുഖ പ്രസിദ്ധീകരണവുമായി സംസാരിക്കവേ മാരുതി സുസുക്കി കോര്‍പറേറ്റ്കാര്യ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ രാഹുല്‍ ഭാരതി പറഞ്ഞു.
വാഹന ഭാഗങ്ങള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്താല്‍ വിലയും സ്വാഭാവികമായും കൂടും. ഇത് ഒഴിവാക്കാനാണ് മോട്ടോറും ബാറ്ററികളും ഇന്ത്യയില്‍ നിര്‍മിക്കാന്‍ കമ്പനി ചിന്തിക്കുന്നത്. ഇപ്പോള്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്കായി ബാറ്ററികള്‍ നിര്‍മ്മിക്കുന്ന ഗുജറാത്തിലെ നിര്‍മ്മാണ പ്ലാന്റില്‍ വെച്ചായിരിക്കും മാരുതി സുസുക്കി eVX നിര്‍മ്മിക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷത്തോടെ 1000 കോടി രൂപയുടെ കയറ്റുമതിയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

സ്വന്തം നാട്ടുകാരായ ടൊയോട്ടയുമായി സുസുക്കിക്കുള്ള പങ്കാൡത്തെ കുറിച്ച് ഏവര്‍ക്കമറിയാം. തല്‍ഫലമായി ടൊയോട്ടയും eVX അടിസ്ഥാനമാക്കിയുള്ള സ്വന്തം ഫുള്‍ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കും. ബലേനോ, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഇന്‍വിക്‌റ്റോ, റൂമിയോണ്‍ എന്നിവ പോലെ ഈ മോഡലും പങ്കാളിത്തത്തിന് കീഴില്‍ പിറക്കാന്‍ പോകുന്ന മറ്റൊരു ബാഡ്ജ് എഞ്ചിനീയറിംഗ് മോഡലായി മാറും. വേര്‍തിരിച്ചറിയാന്‍ ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ ഉണ്ടാകുമെങ്കിലും ഇരുകമ്പനികളും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഇവി ഡ്രൈവ്‌ട്രെയിനാകും ടൊയോട്ട മോഡലിനും കരുത്ത് പകരുക.
മാരുതി സുസുക്കിയുടെ കന്നി ഇവിയുടെ പവര്‍ട്രെയിന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് പതിപ്പില്‍ 60 kWh ബാറ്ററിയായിരുന്നു ഉണ്ടായിരുന്നത്. ഒറ്റചാര്‍ജില്‍ 550 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ ശേഷിയുള്ളതാണ് ഈ യൂണിറ്റ് എന്നായിരുന്നു മാരുതിയുടെ അവകാശവാദം. എന്നാല്‍ പ്രൊഡക്ഷന്‍ സ്‌പെക്കില്‍ ബാറ്ററി പായ്ക്കില്‍ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രൊഡക്ഷന്‍ പതിപ്പില്‍ അല്‍പ്പം ചെറിയ 48 kWh ബാറ്ററി പായ്ക്ക് ആയിരിക്കും ഉണ്ടായിരിക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഒറ്റചാര്‍ജില്‍ ഏകദേശം 400 കിലോമീറ്റര്‍ ഓടാനായരിക്കും സാധിക്കുക. നിലവില്‍ ടാറ്റ മോട്ടോര്‍സാണ് ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിഭാഗം ഭരിക്കുന്നത്. ടാറ്റ നെക്‌സോണ്‍ ഇവിയാണ് കമ്പനിയുടെ ബെസ്റ്റ് സെല്ലര്‍ മോഡല്‍. ഇലക്ട്രിക് എസ്‌യുവിയുടെ മുഖംമിനുക്കിയ പതിപ്പ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ടാറ്റ പുറത്തിറക്കിയിരുന്നു. 14.74 ലക്ഷം മുതല്‍ 19.94 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ടാറ്റയുമായി മുട്ടിനില്‍ക്കാന്‍ eVX ഇലക്ട്രിക് എസ്‌യുവിക്ക് മാരുതി മത്സരാധിഷ്ഠിത വില നല്‍കിയേക്കും.
മാരുതി സുസുക്കി eVX ഇലക്ട്രിക് എസ്‌യുവിയും ഏകദേശം ഈ വിലയില്‍ എത്തിച്ചേക്കുമെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ വരാനിരിക്കുന്ന eVX-ന്റെ വില കൃത്യമായി എന്തായിരിക്കുമെന്ന് കമ്പനി എക്‌സിക്യൂട്ടീവുകള്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും മാരുതി സുസുക്കി eVX ഇലക്ട്രിക് കാറിന്റെ പ്രാരംഭ വില ഏകദേശം 15 ലക്ഷം രൂപയും ടോപ്പ് വേരിയന്റിന് ഏകദേശം 20 ലക്ഷം രൂപയും ആയിരിക്കും.

eVX ഇലക്ട്രിക് കാറിന്റെ പ്രാരംഭ വില ഏകദേശം 20 ലക്ഷം രൂപയായിരിക്കുമെന്ന് മാരുതി സുസുക്കി നേരത്തെ പറഞ്ഞിരുന്നു. അതേ സമയം ടോപ് വേരിയന്റിന് ഏകദേശം 25 ലക്ഷം രൂപ വിലവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ വിവരങ്ങള്‍ മാരുതി സുസുക്കി EVX കുറഞ്ഞ വിലയില്‍ വരുമെന്ന് സ്ഥിരീകരിക്കുന്നതായി തോന്നുന്നു.
വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി, ടാറ്റ കര്‍വ് ഇവി എന്നിവയായിരിക്കും മാരുതി eVX-ന്റെ നേരിട്ടുള്ള എതിരാളികള്‍. ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിന്റെ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നുണ്ട്. ഇന്ത്യന്‍ നിരത്തുകളിലും ഇത് പരീക്ഷിക്കപ്പെട്ടത് ശ്രദ്ധയില്‍ പെട്ടിരുന്നു. 2024 അവസാനത്തോടെയാകും ഹ്യുണ്ടായി ക്രെറ്റ ഇവി പുറത്തിറങ്ങുക. മാരുതി eVX ഇലക്ട്രിക് എസ്‌യുവി2024 അവസാനമോ 2025 തുടക്കത്തിലോ അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








