മാരുതിയുടെ കുട്ടിക്കൊമ്പൻ നിരത്തുകളിലേക്ക്; ഫ്രോങ്ക്സിന്റെ ഡെലിവറികൾ ആരംഭിച്ച് നെക്സ ഡീലർഷിപ്പുകൾ

മാരുതി സുസുക്കി ഈ വർഷം ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി അവതരിപ്പിച്ച ഫ്രോങ്ക്‌സ് ക്രോസ്ഓവറിന്റെ വില അടുത്തിടെ പ്രഖ്യാപിച്ചും. വാഹനത്തിനായുള്ള ബുക്കിംഗും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ അതേ ദിവസം തന്നെ ആരംഭിച്ചു. ക്രോസ്ഓവർ മോഡലിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് തുടക്കം മുതൽ ലഭിക്കുന്നത്.

ഏകദേശം നാല് മാസത്തെ കാത്തിരിപ്പിന് ശേഷം മാരുതി സുസുക്കി ഇപ്പോൾ പുതിയ ക്രോസ്ഓവറിന്റെ ഡെലിവറികൾ ആരംഭിച്ചിരിക്കുകയാണ്. ഉപഭോക്താക്കൾ തങ്ങളുടെ ഫ്രോങ്ക്സ് ഡെലിവറി എടുക്കുന്നതിന്റെ വീഡിയോകൾ ഓൺലൈനിൽ പങ്കുവെയ്ക്കാനും തുടങ്ങി. വീഡിയോകളിൽ, പലരും കുടുംബ സമേധം പുത്തൻ ഫ്രോങ്ക്സിനെ വരവേൽക്കുന്നത് കാണാം.

മാരുതിയുടെ ഫ്രോങ്ക്സ് കുട്ടിക്കൊമ്പൻ നിരത്തുകളിലേക്ക്

ഉപഭോക്താക്കളുടെ മുന്നിൽ കാർ അൺവെയിൽ ചെയ്തും അതോടൊപ്പം കെയ്ക്ക് മുറിച്ചും ഡീലർഷിപ്പുകൾ ഡെറിവറികളുടെ മാറ്റുകൂട്ടുന്നുമുണ്ട്. മാരുതി സുസുക്കി അവതരിപ്പിച്ച ഈ പുതിയ ക്രോസ്ഓവറിന്റെ ബേസ് വേരിയന്റിന്റെ എക്സ്-ഷോറൂം വില 7,46,500 രൂപയിൽ ആരംഭിച്ച് ടോപ്പ് എൻഡ് വേരിയന്റിന് 13,14,000 രൂപ വരെ ഉയരുന്നു.

ഏറെ ജനപ്രിയമായ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ മാരുതി ബലേനോയെ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവർ പതിപ്പാണ് യഥാർത്ഥത്തിൽ മാരുതി സുസുക്കി ഫ്രോങ്ക്സ് എന്നത്. ഇരു കാറുകളും ലുക്ക്സിന്റെ കാര്യത്തിൽ വ്യത്യസ്തമാണെന്ന് ഉറപ്പാക്കാൻ നിർമ്മാതാക്കൾ കാറിന്റെ രൂപകൽപ്പനയിൽ ഒട്ടനവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒരു എസ്‌യുവി അല്ലെങ്കിൽ ക്രോസ്ഓവർ ശൈലിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

അതിനാൽ തന്നെ നിർമ്മാതാക്കൾ അടുത്തിടെ പുറത്തിറക്കിയ തങ്ങളുടെ മിഡ്-സൈസ് എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായ ഫ്രണ്ട് ഗ്രില്ലാണ് ഫ്രോങ്ക്സിന് ലഭിക്കുന്നത്. ക്രോസ്ഓവറിന്റെ എക്സ്റ്റീരിയർ ഡിസൈൻ മസ്കുലാറായി കാണപ്പെടുന്നു, അതോടൊപ്പം ഒരു എസ്‌യുവി വൈബും വാഗ്ദാനം ചെയ്യുന്നു.

എടുത്തു പറയാനാണെങ്കിൽ മാരുതി സുസുക്കി ഫ്രോങ്ക്‌സിന് സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകളാണ് വരുന്നത്, കൂടാതെ ഡ്യുവൽ ഫംഗ്‌ഷൻ എൽഇഡി DRL-കൾ ഫ്രണ്ട് ഗ്രില്ലിലെ ക്രോം ബാറിന്റെ എക്സ്റ്റെൻഷനായി പ്രവർത്തിക്കുന്നു. വാഹനത്തിന്റെ വീതി മുഴുവൻ കവർ ചെയ്യുന്ന കണക്റ്റഡ് എൽഇഡി ലൈറ്റ് ബാറിനൊപ്പം ഓൾ എൽഇഡി ടെയിൽ ലാമ്പുകളും പിൻഭാഗത്തുണ്ട്. മുൻ വശത്തും പിൻ വശത്തും ഫോക്സിന് ആകർഷകമായ സ്കിഡ് പ്ലേറ്റുകളും ലഭിക്കുന്നു.

മാരുതിയുടെ ഫ്രോങ്ക്സ് കുട്ടിക്കൊമ്പൻ നിരത്തുകളിലേക്ക്

എക്സ്റ്റീരിയറിനെ മാറ്റി നിർത്തിയാൽ ഈ ക്രോസ്ഓവറിന്റെ ഇന്റീരിയർ ബലേനോയ്ക്ക് സമാനമാണ്. ഹെഡ്സ് അപ്പ് ഡിസ്പ്ലേ (HUD), 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, കണക്‌റ്റഡ് കാർ ഫീച്ചറുകൾ, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകളുമായിട്ടാണ് വാഹനം വരുന്നത്.

എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ സംബന്ധിച്ചിടത്തോളം, മാനുവൽ & ഓട്ടോമാറ്റിക് യൂണിറ്റുകൾക്കൊപ്പം മാരുതി സുസുക്കി രണ്ട് പെട്രോൾ എഞ്ചിനുകൾ വാഗ്ദാനം ചെയ്യുന്നു. 1.2 ലിറ്റർ ഡ്യുവൽജെറ്റ് ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ യൂണിറ്റ് 90 PS മാക്സ് പവറും 113 Nm torque ഉം സൃഷ്ടിക്കുന്നു. NA എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT ഗിയർബോക്‌സ് ഓപ്ഷനുമായി ലഭ്യമാണ്.

ഇതുകൂടാതെ, ടോപ്പ് സ്പെക്ക് മോഡലുകൾക്ക് 1.0 ലിറ്റർ ബൂസ്റ്റർ ജെറ്റ് പെട്രോൾ എഞ്ചിനും ലഭിക്കുന്നുണ്ട്. മുമ്പ് ബലേനോ RS -ൽ നൽകിയിരുന്ന അതേ ടർബ്ബോ പെട്രോൾ എഞ്ചിനാണിത്. എന്നാൽ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങളുടെ ഭാഗമായി എൻജിനും ഹാച്ചിന്റെ RS മോഡലും കമ്പനി നിർത്തലാക്കി. ഈ 1.0 ലിറ്റർ, ത്രീ സിലിണ്ടർ, ടർബോചാർജ്ഡ് എഞ്ചിൻ 100 PS പവറും 147 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ബൂസ്റ്റർ ജെറ്റ് എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാണ്.

ഇന്ത്യൻ വിപണിയിൽ റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ്, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ തുടങ്ങിയ മോഡലുകളാണ് മാരുതി ഫ്രോങ്ക്സ് ക്രോസ്ഓവറിന്റെ പ്രധാന എതിരാളികൾ. മറ്റ് അനുബന്ധ വാർത്തകളിൽ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ് ചെയ്ത പതിപ്പ് മാരുതി ഉടൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനിൽ മാത്രമേ എസ്‌യുവി ലഭ്യമാവൂ എന്നാണ് പ്രതീക്ഷിക്കുന്നത്.

Article Published On: Tuesday, May 2, 2023, 15:44 [IST]
English summary
Maruti suzuki fronx crossover delivery begins in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X