വീണ്ടും വിലകൂട്ടി മാരുതി; ഗ്രാന്‍ഡ് വിറ്റാരക്ക് ഇനി 'പൊന്നും വില'

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി പുതുവര്‍ഷത്തില്‍ തങ്ങളുടെ മോഡല്‍ നിരയില്‍ വില വര്‍ധനവ് നടപ്പാക്കിയിരുന്നു. ഉല്‍പ്പാദനച്ചെലവ് കൂടിയ സാഹചര്യത്തിലായിരുന്നു വില വര്‍ധനവ്. ഇപ്പോള്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതിന് പിന്നാലെ മോഡല്‍ നിരയിലാകെ 0.8 ശതമാനം വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി.

പുതുക്കിയ വില 2023 ഏപ്രില്‍ 01 മുതല്‍ പ്രാബല്യത്തില്‍ വരും. ജനുവരിക്ക് ശേഷം ഇത് രണ്ടാം തവണയാണ് മാരുതി സുസുക്കി വില കൂട്ടുന്നത്. മാരുതി സുസുക്കിയുടെ ഹിറ്റ് എസ്‌യുവിയായ ഗ്രാന്‍ഡ് വിറ്റാരക്ക് 30,000 രൂപ വരെ കൂടും. ഗ്രാന്‍ഡ് വിറ്റാരക്കൊപ്പം ഇഗ്നിസ്, ബലേനോ, സിയാസ്, XL6 എന്നിവയുടെ വില കൂടി വര്‍ധിച്ചതിനാല്‍ മാരുതിയുടെ നെക്സ പ്രീമിയം ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്ന എല്ലാ മോഡലുകളുടെയും വില കൂടിയിട്ടുണ്ട്.

maruti suzuki grand vitara

കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു മിഡ്‌സൈസ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഹൈബ്രിഡ് പവര്‍ട്രെയിന്‍ സജ്ജീകരണങ്ങളുടെ അകമ്പടിയോടെ എത്തിയ ഈ മോഡല്‍ എസ്‌യുവി പ്രേമികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടി.ഒന്നിലധികം പവര്‍ട്രെയിന്‍, ഗിയര്‍ബോക്‌സ് കോമ്പിനേഷനുകളുമായി വിപുലമായ ശ്രേണിയിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. മാരുതി സുസുക്കിയില്‍ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം മോഡലുകളില്‍ ഒന്നാണ് ഗ്രാന്‍ഡ് വിറ്റാര.

അതിനാല്‍ തന്നെ വിലവര്‍ധനവ് സാരമായി ബാധിച്ചതും ഗ്രാന്‍ഡ് വിറ്റാരയെയാണെന്ന് വേണം പറയാന്‍. മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ക്കൊപ്പം സിഎന്‍ജി ഓപ്ഷന്‍ കൂടി വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ രണ്ട് എസ്‌യുവികളില്‍ ഒന്നാണ് ഗ്രാന്‍ഡ് വിറ്റാര. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ചത്.

maruti suzuki grand vitara

എസ്‌യുവിയുടെ ടൊയോട്ട ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ക്കൊപ്പം സിഎന്‍ജി കിറ്റുമായും സ്വന്തമാക്കാം. ഗ്രാന്‍ഡ് വിറ്റാരയുടെ ബേസ് സിഗ്മ 1.5 MT വേരിയന്റിന് 25,000 രൂപയാണ് കൂടിയത്. ഡെല്‍റ്റ 1.5 MT വേരിയന്റിന് 20,000 രൂപയാണ് ഇനി അധികം മുടക്കേണ്ടത്. ഇതോടെ സിഗ്മ 1.5 MT വേരിയന്റിന് 10.70 ലക്ഷം രൂപയും ഡെല്‍റ്റ 1.5 MT വേരിയന്റിന് 12.10 ലക്ഷം രൂപയുമായി പുതിയ വില.

സീറ്റ, ആല്‍ഫ, ആല്‍ഫ 4WD വേരിയന്റുകള്‍ക്ക് 2,000 രൂപ വീതമാണ് വര്‍ധിച്ചത്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര ഡെല്‍റ്റ 1.5 AT വേരിയന്റിന് 20,000 രൂപയാണ് കൂടിയത്. 13.60 ലക്ഷം രൂപയാണ് പുതിയ വില. അതേസമയം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള സീറ്റ, ആല്‍ഫ ട്രിമ്മുകള്‍ക്ക് 2,000 രൂപ വീതമാണ് കൂടിയത്. ഡെല്‍റ്റ 1.5 MT വേരിയന്റിന് 20,000 രൂപ കൂടിയപ്പോള്‍ സീറ്റ 1.5 MT വേരിയന്റിന് 2,000 രൂപ മാത്രമാണ് കൂടിയത്.

ഗ്രാന്‍ഡ് വിറ്റാരയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചിട്ടുള്ളത്. ഗ്രാന്‍ഡ് വിറ്റാരയുടെ സീറ്റ പ്ലസ്, ആല്‍ഫ പ്ലസ് വേരിയന്റുകള്‍ക്ക് 30,000 രൂപയാണ് ഇനി അധികം നല്‍കേണ്ടത്. വിനോദം, സൗകര്യം, സുരക്ഷ, കണക്റ്റിവിറ്റി, സൗകര്യം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഫീച്ചറുകളാല്‍ സമ്പന്നമാണ് ഗ്രാന്‍ഡ് വിറ്റാര.

ഗ്രാന്‍ഡ് വിറ്റാരയുടെ എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ K15C മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 103 bhp പവറും 136.8 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ഇത് 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു. ടൊയോട്ടയില്‍ നിന്നുള്ള 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ TNGA പെട്രോള്‍ എഞ്ചിനാണ് രണ്ടാമത്തേത്.

maruti suzuki grand vitara

ഈ എഞ്ചിന്‍ 5,500 rpm-ല്‍ 92 bhp പവറും 4,400 rpm-ല്‍ 122 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. AC സിന്‍ക്രണസ് മോട്ടോറുമായി ചേര്‍ന്ന് 79 bhp പവറും 141 Nm ടോര്‍ക്കും ചേര്‍ന്ന് മൊത്തം 115 bhp പവര്‍ ഔട്ട്പുട്ടും നല്‍കുന്നു. ഈ എഞ്ചിന്‍ 6 സ്പീഡ് CVT ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഇന്ധനക്ഷമതയാണ് ഗ്രാന്‍ഡ്‌വിറ്റാരയുടെ ഒരു പ്ലസ്‌പോയിന്റ്. ലിറ്ററിന് 28 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇന്ത്യയിലും ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികളില്‍ ഒന്നാണ് ഗ്രാന്‍ഡ് വിറ്റാര. രാജ്യത്ത് ഏറ്റവും കടുത്ത മത്സരം നടക്കുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലാണ് ഗ്രാന്‍ഡ് വിറ്റാര പടവെട്ടുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, എംജി ആസ്റ്റര്‍, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് എന്നിവയാണ് ഗ്രാന്‍ഡ് വിറ്റാരയുടെ സുപ്രധാന എതിരാളികള്‍.

Article Published On: Wednesday, April 5, 2023, 10:01 [IST]
English summary
Maruti suzuki grand vitara became more expensive price hike up to rs 30000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X