Maruti Grand Vitara ക്രെറ്റയുടെ കോട്ട തകര്‍ക്കുമോ? സെല്‍റ്റോസിനെ അരിഞ്ഞ് വീഴ്ത്തി രണ്ടാം സ്ഥാനത്ത്

ഇന്ത്യയില്‍ ഇന്ന് ഏറ്റവും ചൂടേറിയ മത്സരം നടക്കുന്ന കാര്‍ സെഗ്‌മെന്റ് ഏതെന്ന് ചോദിച്ചാല്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ (എസ്‌യുവി) എന്ന് കണ്ണുംപൂട്ടി പറയാം. ഇന്ത്യയില്‍ പോയ മാസം വിറ്റ ടോപ് 10 കാറുകളില്‍ 50 ശതമാനവും എസ്‌യുവികളായിരുന്നുവെന്നറിയുമ്പോള്‍ അവയുടെ സ്വീകാര്യത മനസ്സിലാകും.

ഇന്ത്യയില്‍ എസ്‌യുവികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത മനസ്സിലാക്കി പോര്‍ട്‌ഫോളിയോ വികസിപ്പിക്കാനും പുതിയ മോഡലുകള്‍ കൊണ്ടുവരാനുമുള്ള നീക്കത്തിലാണ് പല കമ്പനികളും. മിഡ്-സൈസ് എസ്‌യുവി (Mid-Size SUV) സെഗ്മെന്റില്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഒന്നാം സ്ഥാനം കൈയ്യടക്കി വെച്ചിരിക്കുകയാണ് ഹ്യുണ്ടായി ക്രെറ്റ (Hyundai Creta). ഹ്യുണ്ടായിയുടെ ബന്ധുക്കളും ഒരേ നാട്ടുകാരുമായ കിയയുടെ സെല്‍റ്റോസായിരുന്നു രണ്ടാം സ്ഥാനത്തിന്റെ ഉടമ. എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റ് ആകെ മാറിയിരിക്കുകയാണ്.

maruti suzuki grand vitara

2023 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ക്രെറ്റ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും സെല്‍റ്റോസിന്റെ രണ്ടാം സ്ഥാനത്തിന് ഇളക്കം സംഭവിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ കിയ സെല്‍റ്റോസിനെ (Kia Seltos) മറികടന്ന് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര (Maruti Suzuki Grand Vitara ) രണ്ടാം സ്ഥാനം കൈയ്യടക്കി. 2023 ഫെബ്രുവരിയില്‍ വില്‍പ്പനയുടെ കാര്യത്തില്‍ ഗ്രാന്‍ഡ് വിറ്റാര ആദ്യമായി സെല്‍റ്റോസിനെ മറികടന്നിരുന്നു. എന്നാല്‍ ഇതിപ്പോള്‍ തുടര്‍ച്ചയായി രണ്ടാം മാസവും സെല്‍റ്റോസിനെ മറികടന്നിരിക്കുകയാണ് ഗ്രാന്‍ഡ് വിറ്റാര.

വില്‍പ്പന കണക്കുകള്‍ നോക്കിയാല്‍ പോയ മാസം 14,026 യൂണിറ്റുകള്‍ വിറ്റഴിച്ച് ഹ്യുണ്ടായി ക്രെറ്റ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 10,045 യൂണിറ്റ് വില്‍പ്പനയുമായി ഗ്രാന്‍ഡ് വിറ്റാര രണ്ടാമതെത്തി. അതേസമയം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയ സെല്‍റ്റോസിന് മാര്‍ച്ചില്‍ 6,554 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാനായത്. ഹൈബ്രിഡ് പവര്‍ട്രെയിന്‍ കരുത്തില്‍ വരുന്ന ഗ്രാന്‍ഡ് വിറ്റാര പതിയെ പതിയെ വിപണി പിടിച്ചടക്കുകയാണ്.

maruti suzuki grand vitara front

വരും മാസങ്ങളിലും ഗ്രാന്‍ഡ് വിറ്റാരയുടെ വില്‍പ്പന ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔട്ട്‌ഡേറ്റഡ് ആയിരിക്കുന്നതാണ് ഇവിടെ സെല്‍റ്റോസിന് വിനയാകുന്നത്. നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതാപം തിരികെ പിടിക്കാന്‍ മോഡല്‍ മുഖംമിനുക്കി ഉടന്‍ പുറത്തിറക്കിയേ മതിയാകൂ. ഏപ്രില്‍ 01 മുതല്‍ പ്രാബല്യത്തില്‍ വന്ന ഏറ്റവും പുതിയ ബിഎസ് VI രണ്ടാം ഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സെല്‍റ്റോസ് ലൈനപ്പ് നവീകരിച്ചിരുന്നു.

ഇതിനൊപ്പം എല്ലാ ട്രിമ്മുകളിലും ഡീസല്‍ മാനുവല്‍ പവര്‍ട്രെയിന്‍ ഓപ്ഷന്‍ നിര്‍ത്തലാക്കുകയും ചെയ്തു. ഇതിനര്‍ത്ഥം 6 സ്പീഡ് iMT അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമേ ഇനി സെല്‍റ്റോസ് ഡീസല്‍ വാങ്ങാന്‍ സാധിക്കൂ. ഫെയ്സ്ലിഫ്റ്റ് മോഡല്‍ ഉടന്‍ വിപണിയില്‍ എത്തിക്കാനായാല്‍ കിയ സെല്‍റ്റോസിന്റെ വില്‍പ്പന തിരിച്ചുപിടിക്കാം. ഈ വര്‍ഷം പകുതിയോടെ കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ മറ്റ് വിദേശികളായ ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് എന്നിവയേക്കാള്‍ മികച്ച പ്രകടനമാണ് സെല്‍റ്റോസ് കാഴ്ചവയ്ക്കുന്നു. മാര്‍ച്ചില്‍ ടൈഗൂണ്‍ 2252 യൂണിറ്റും കുഷാഖ് 1967 യൂണിറ്റും വിറ്റു. പോയ മാസത്തെ മൊത്തം എസ്‌യുവി വില്‍പ്പനയില്‍ ടാറ്റ നെക്‌സോണിനെ മലര്‍ത്തിയടിച്ച് മാരുതി ബ്രെസ ഒന്നാമതെത്തി. കഴിഞ്ഞ മാസം 16,227 യൂണിറ്റാണ് ബ്രെസയുടെ വില്‍പ്പന.

സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലെ മാരുതി ബ്രെസയുടെ നേരിട്ടുള്ള എതിരാളിയായ നെക്‌സോണ്‍ 14,769 യൂണിറ്റ് വില്‍പ്പനയുമായി രണ്ടാമതെത്തി. ക്രെറ്റ (14,026 യൂണിറ്റ്) മൂന്നാമതെത്തിയപ്പോള്‍ ടാറ്റയുടെ മൈക്രോ എസ്‌യുവി പഞ്ച് നാലാം സ്ഥാനത്തുണ്ട്. മാര്‍ച്ചില്‍ 10,894 യൂണിറ്റ് ടാറ്റ പഞ്ച് ആണ് നിരത്തിലെത്തിയത്.

കൂടുതല്‍ എസ്‌യുവികള്‍ വിപണിയില്‍ എത്തിച്ച് പാസഞ്ചര്‍ വാഹന വിഭാഗത്തിലെ വിപണി വിഹിതം ഉയര്‍ത്താനാണ് മാരുതിയുടെ പദ്ധതി. നിലവിലുള്ള 45 ശതമാനത്തില്‍ നിന്ന് വിപണി വിഹിതം 50 ശതമാനമാക്കി ഉയര്‍ത്താനാണ് മാരുതി പദ്ധതിയിടുന്നത്. അടുത്തിടെ ഗ്രാന്‍ഡ് വിറ്റാരയടക്കം മാരുതി കാറുകള്‍ക്ക് വില കൂടിയിരുന്നു.

ഗ്രാന്‍ഡ് വിറ്റാരയുടെ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചിട്ടുള്ളത്. ഗ്രാന്‍ഡ് വിറ്റാരയുടെ സീറ്റ പ്ലസ്, ആല്‍ഫ പ്ലസ് വേരിയന്റുകള്‍ക്ക് 30,000 രൂപയാണ് ഇനി അധികം നല്‍കേണ്ടത്. മൈല്‍ഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ക്കൊപ്പം സിഎന്‍ജി ഓപ്ഷന്‍ കൂടി വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ രണ്ട് എസ്‌യുവികളില്‍ ഒന്നാണ് ഗ്രാന്‍ഡ് വിറ്റാര. അതിനാല്‍ തന്നെ വില വര്‍ധനവ് തങ്ങളെ ബാധിക്കില്ലെന്നാണ് അവരുടെ പ്രതീക്ഷ.

More from DriveSpark

Article Published On: Saturday, April 15, 2023, 16:30 [IST]
English summary
Maruti suzuki grand vitara outsells kia seltos taken second spot midsize suv segment in 2023 march
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X