ഗ്രാൻഡാവാൻ കുറച്ച് വെയ്റ്റ് ചെയ്യണം; മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ കാത്തിരിപ്പ് കാലാവധി ഇങ്ങനെ

എസ്‌യുവികളുടെ ഇടയിലേക്ക് മാരുതിയുടെ ഗ്രാൻഡ് എൻട്രിയായിരുന്നു ഗ്രാൻഡ് വിറ്റാരയിലൂടെ കമ്പനി നടത്തിയത്. ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഒറു ലക്ഷം മോഡൽ എന്ന നാഴിക കല്ല് പിന്നിട്ടിരിക്കുകയാണ്. 27.97 kmpl എന്ന അവകാശപ്പെട്ട ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ വില 10.70 ലക്ഷം മുതൽ 19.20 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ബുക്കിംഗ് മുതൽ ഏകദേശം 2 മാസത്തെ കാത്തിരിപ്പ് കാലയളവ് നൽകുന്നു. ഡെൽറ്റ എംടി വേരിയന്റ് ബുക്കിംഗ് തീയതി മുതൽ ഡെലിവറിക്ക് ഏകദേശം 5 ആഴ്ച എടുക്കും, അതേസമയം മൈൽഡ്-ഹൈബ്രിഡ് പവർട്രെയിൻ വെയ്റ്റിംഗ് പിരീഡുള്ള ആൽഫ വേരിയന്റിന് വെറും 2-3 ആഴ്ചയാണ്. ഗ്രാൻഡ് വിറ്റാരയുടെ എഎംടി വേരിയന്റുകൾ ഡെലിവറിക്ക് ഏകദേശം 6 ആഴ്ച എടുക്കും. സ്ട്രോങ്ങ് ഹൈബ്രിഡ്, സിഎൻജി ട്രിമ്മുകൾ 8 ആഴ്ച കാത്തിരിപ്പ് കാലയളവ് വരെ പോകുന്നു.

ഗ്രാൻഡാവാൻ കുറച്ച് വെയ്റ്റ് ചെയ്യണം; മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ കാത്തിരിപ്പ് കാലാവധി ഇങ്ങനെ

ഏകദേശം 13 ശതമാനം വിൽപ്പന ഗ്രാൻഡ് വിറ്റാരയുടെ സിഎൻജി വേരിയന്റാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഇലക്ട്രിക് കാറുകളേക്കാൾ കൂടുതൽ പ്രായോഗികമാണിവ എന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ ഇല്ലെങ്കിലും ക്രെറ്റ, സെല്‍റ്റോസ് എന്നിവക്ക് ലോഞ്ച് ചെയ്തത് മുതല്‍ വെല്ലുവിളി സൃഷ്ടിക്കാന്‍ ഗ്രാന്‍ഡ് വിറ്റാരക്ക് സാധിച്ചത് ഹൈബ്രിഡ് എഞ്ചിന്റെ സാന്നിധ്യം തന്നെയാണ്. അതോടൊപ്പം സാധാരണ പെട്രോൾ എഞ്ചിനും സാധാരണക്കാർക്കായി ഒരുക്കിയിട്ടുണ്ട്.

നിലവില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര വിപണിയിൽ എത്തുന്നത്. അതിൽ ആദ്യത്തേത് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോളാണ്. ഇത് 103 bhp കരുത്തിൽ പരമാവധി 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളകാണ്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും ഇതിലുണ്ട്. സുസുക്കിയുടെ ഓൾഗ്രിപ്പ് ഓൾവീൽ ഡ്രൈവ് (AWD) ഓപ്ഷനും ഇതിൽ ലഭിക്കുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

ഇനി രണ്ടാമത്തെ 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോളിലേക്ക് വന്നാൽ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കുന്ന ഹൈബ്രിഡ് പവര്‍ട്രെയിന്‍ സംയോജിതമായി 115 bhp പവര്‍ നല്‍കും. ഇത് ടൊയോട്ടയിൽ നിന്നുള്ള അറ്റ്കിൻസൺ യൂണിറ്റാണ്. 6 സ്പീഡ് സിവിടി ഓട്ടോമാറ്റിക് യൂണിറ്റാണ് ഇതിലെ ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ

നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്റെ മാനുവല്‍ ഗിയര്‍ ബോക്സ് മോഡല്‍ ലിറ്ററിന് 21.11 കിലോമീറ്ററും മാനുവല്‍ ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ ലിറ്ററിന് 19.38 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് മോഡല്‍ ലിറ്ററിന് 20.58 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഹൈബ്രിഡ് എഞ്ചിന് ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജ് നല്‍കാൻ കഴിയും. അതേസമയം സിഎന്‍ജി പതിപ്പ് കിലോയ്ക്ക് 26.6 കിലോമീറ്റര്‍ മൈലേജാണ് അവകാശപ്പെടുന്നത്.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിൻ മാനുവല്‍ ട്രാൻസ്മിഷൻ വേരിയന്റുകളിൽ ലിറ്ററിന് 21.11 കിലോമീറ്ററും മാനുവല്‍ ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ ലിറ്ററിന് 19.38 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് പതിപ്പിൽ ലിറ്ററിന് 20.58 കിലോമീറ്ററും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട്. സേഫ്റ്റിയുടെയും മറ്റ് ഫീച്ചറുകളുടെയും കാര്യത്തിലും ആള് സമ്പന്നനാണ്.

ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ ഇല്ലെങ്കിലും ക്രെറ്റ, സെല്‍റ്റോസ് എന്നിവക്ക് ലോഞ്ച് ചെയ്തത് മുതല്‍ വെല്ലുവിളി സൃഷ്ടിക്കാന്‍ ഗ്രാന്‍ഡ് വിറ്റാരക്ക് സാധിച്ചിരുന്നു. ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ സാന്നിധ്യമാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത്. ഹൈബ്രിഡ് ടെക് കാരണം ഉയര്‍ന്ന മൈലേജ് ലഭിക്കുന്നത് മോഡലിനെ ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരനാക്കി.

ഫോക്സ്‍വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റര്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ ഹോണ്ട എലിവേറ്റും സിട്രണ്‍ C3 എയര്‍ക്രോസും കളത്തിലുണ്ട്. സെഗ്‌മെന്റ് ലീഡര്‍ ഇപ്പോഴും ക്രെറ്റയാണെങ്കിലും രണ്ടാം സ്ഥാനത്തിന് കടിപിടികൂടുകയാണ് സെല്‍റ്റോസും ഗ്രാന്‍ഡ് വിറ്റാരയും. ഒന്ന് രണ്ട് മാസം സെല്‍റ്റോസിനെ പിന്തള്ളി ഗ്രാന്‍ഡ് വിറ്റാര രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

More from DriveSpark

Article Published On: Saturday, September 30, 2023, 12:21 [IST]
English summary
Maruti suzuki grand vitaras waiting period variant wise details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X