ഇതൊക്കെ എപ്പോള്‍ കൊടുത്തു തീര്‍ക്കാനാ... മാരുതിക്ക് തീര്‍പ്പാക്കാനുള്ളത് 4 ലക്ഷം ഓര്‍ഡറുകള്‍!

കോവിഡ് മഹാമാരിയെ തുടര്‍ന്ന് തകര്‍ന്ന ഓട്ടോമൊബെല്‍ വ്യവസായം കഴിഞ്ഞ കുറച്ച് മാസങ്ങള്‍ കൊണ്ട് നടുനിവര്‍ത്തിക്കൊണ്ടിരിക്കുകയാണ്. മിക്ക വാഹന നിര്‍മാതാക്കളും മാന്യമായ വില്‍പ്പനയുമായി തിളങ്ങുകയാണ്. എന്നിരുന്നാലും കോവിഡ് തീര്‍ത്ത വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളില്‍ നിന്ന് ഇനിയും തലയൂരാന്‍ സാധിക്കാത്ത ചില കമ്പനികള്‍ ഉണ്ട്.

വിതരണ ശൃംഖലയിലെ പരിമിതികളും വിവിധ നിര്‍മാണ വസ്തുക്കളുടെ ദൗര്‍ലഭ്യവും കാരണം ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ ബാധിച്ച കമ്പനികള്‍ ഒന്നാണ് മാരുതി സുസുക്കി. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കള്‍ ഇനിയും നാലു ലക്ഷത്തിലകം ഓര്‍ഡറുകള്‍ തീര്‍പ്പാക്കാനുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 2023 ഏപ്രില്‍ 26-ന് നടന്ന ഒരു നിക്ഷേപക മീറ്റിംഗില്‍ ഇത് സംബന്ധിച്ച ചില വിശദാംശങ്ങള്‍ കമ്പനി അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്.

maruti suzuki

'ഇന്ന് രാവിലെ വരെ ഏകദേശം 4,12,000 യൂണിറ്റുകളുടെ ഓര്‍ഡര്‍ തീര്‍പ്പാക്കാനുണ്ട്. അതിന്റെ മൂന്നിലൊന്നും സിഎന്‍ജിയാണ്. ഞങ്ങള്‍ അടുത്തിടെ പുറത്തിറക്കിയ പുതിയ എസ്‌യുവികളുടെ സംഖ്യയും ഏറെയുണ്ട്' തീര്‍പ്പുകല്‍പ്പിക്കാത്ത ഓര്‍ഡറുകളെക്കുറിച്ചുള്ള ചോദ്യത്തിന് കോര്‍പ്പറേറ്റ് പ്ലാനിംഗ് ആന്‍ഡ് ഗവണ്‍മെന്റ് അഫയേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാഹുല്‍ ഭാരതി മറുപടി പറഞ്ഞു.

ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സിഎന്‍ജി കാറുകള്‍ക്ക് ശക്തമായ ഡിമാന്‍ഡാണെന്ന് എല്ലാവര്‍ക്കുമറിയാം. രാജ്യത്തെ ഏറ്റവും വിശാലമായ സിഎന്‍ജി പോര്‍ട്ട്‌ഫോളിയോ ഉള്ള കമ്പനി മാരുതിയാണ്. അതിനാല്‍ തന്നെ മാരുതി സിഎന്‍ജി കാറുകള്‍ക്ക് അതിന് അനുസരിച്ചുള്ള ഓര്‍ഡറുകളുമുണ്ടാകുമല്ലോ. രാഹുല്‍ ഭാരതിയുടെ പ്രസ്താവന പ്രകാരം മാരുതിക്ക് ഏകദേശം 1.4 ലക്ഷം യൂണിറ്റ് സിഎന്‍ജി മോഡല്‍ ബാക്ക്ലോഗ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

maruti suzuki

കഴിഞ്ഞ വര്‍ഷം സിഎന്‍ജി കാര്‍ വില്‍പ്പനയില്‍ മാരുതി മിന്നുന്ന പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തങ്ങള്‍ ഏകദേശം 3.3 ലക്ഷം സിഎന്‍ജി കാറുകള്‍ വിറ്റഴിച്ചതായി മാരുതി വെളിപ്പെടുത്തിയിരുന്നു. 13 മോഡലുകളുമായി മാരുതി ആധിപത്യം പുലര്‍ത്തുന്ന സിഎന്‍ജി മേഖലയില്‍ അടുത്തിടെ ടാറ്റ മോട്ടോര്‍സും രംഗപ്രവേശനം നടത്തിയിരുന്നു. ഹ്യൂണ്ടായിയും ഇവിടെ ശക്തമായ സാന്നിധ്യമാണ്.

2023 ഏപ്രിലില്‍ മാരുതിയുടെ ഗുജറാത്ത് പ്ലാന്റില്‍ മൊത്തം 1.44 ലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിച്ചതായാണ് കണക്കുകള്‍. എന്നാല്‍ ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് ഉല്‍പ്പാദനത്തെ കാര്യമായി ബാധിച്ചതായാണ് കമ്പനി പറയുന്നത്. മാരുതി അടുത്തിടെ അവതരിപ്പിച്ച പുത്തന്‍ എസ്‌യുവികള്‍ക്ക് വമ്പന്‍ ഡിമാന്‍ഡാണ്. 2023 ഓട്ടോ എക്‌സ്‌പോയില്‍ ജിംനി 5 ഡോര്‍, ഫ്രോങ്ക്‌സ് എസ്‌യുവി എന്നിവ അവതരിപ്പിച്ചിരുന്നു.

maruti jimny

ലൈഫ്‌സ്‌റ്റെല്‍ എസ്‌യുവി സെഗ്‌മെന്റ് അടക്കിഭരിക്കാനെത്തുന്ന ജിംനി വില പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഏകദേശം 25,000 ബുക്കിംഗുകള്‍ സ്വന്തമാക്കിയിരുന്നു. ജൂണ്‍ ആദ്യവാരം ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ ലോഞ്ച് പ്രതീക്ഷിക്കുന്നു. ഫ്രോങ്ക്‌സ് ക്രോസ് ഓവര്‍ എസ്‌യുവിയുടെ കാര്യമെടുത്താല്‍ കാര്‍ ലോഞ്ച് ചെയ്ത് ആദ്യ മാസം തന്നെ ടോപ് 10 എസ്‌യുവി പട്ടികയില്‍ ഇടംനേടിയിരുന്നു. 15,500-ലധികം പ്രീ-ലോഞ്ച് ഓര്‍ഡറുകളായിരുന്നു ഫ്രോങ്ക്‌സ് സ്വന്തമാക്കിയത്.

അതുപോലെ തന്നെ മാരുതിയുടെ ലേറ്റസ്റ്റ് ഹിറ്റുകളില്‍ ഒന്നായ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരക്കും ശക്തമായ ഡിമാന്‍ഡാണ്. ഫെബ്രുവരിയില്‍ മൊത്തം ബുക്കിംഗിന്റെ 28 ശതമാനവും കോംപാക്റ്റ് എസ്‌യുവിയുടെ സ്‌ട്രോംഗ്-ഹൈബ്രിഡ് വേരിയന്റുകള്‍ക്കായിരുന്നു. ജിംനിയിലേക്ക് മടങ്ങി വന്നാല്‍ കാര്‍ ലോഞ്ച് ആകുന്നതോട് കൂടി ഇതിന്റെ ഡിമാന്‍ഡും വര്‍ധിക്കും.

maruti suzuki showroom

ജനഹൃദയങ്ങളില്‍ ഇപ്പോഴും വലിയ സ്ഥാനം ഉളള ജിപ്‌സിയുടെ പിന്‍ഗാമിയായി വരുമ്പോള്‍ ജിംനിയെ വാഹന വിപണി ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കഴിഞ്ഞ ദിവസം മാരുതി ആരാധകര്‍ക്ക് സന്തോഷം നല്‍കിക്കൊണ്ട് 5 ഡോര്‍ ജിംനിയുടെ ഉത്പാദനം ആരംഭിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ എസ്‌യുവി മാരുതി നെക്സ ഷോറൂമുകളില്‍ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഷോറൂം സന്ദര്‍ശിച്ച് വാഹനം അടുത്തറിയാം.

Article Published On: Saturday, May 13, 2023, 11:48 [IST]
English summary
Maruti suzuki has 4 lakhs orders yet to be delivered cng models account for one third
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X