മാരുതി ഇലക്ട്രിക് കാറിന്റെ വില സംബന്ധിച്ച് വമ്പന്‍ അപ്‌ഡേറ്റ് എത്തി; പക്ഷെ ഹാപ്പി ആയത് ടാറ്റ
സമീപകാലത്തായി നിരവധി വാഹന നിര്‍മാതാക്കളാണ് ഇന്ത്യന്‍ ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കുന്നത്. നിരവധി പ്രീമിയം ഇവികള്‍ ഇന്ന് വിപണിയില്‍ ഉണ്ടെങ്കിലും ഇന്ത്യക്കാര്‍ക്ക് ആവശ്യം ബജറ്റ് വിലയിലുള്ള എന്‍ട്രി ലെവല്‍ വാഹനങ്ങളാണെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെറുകാര്‍ വില്‍പ്പനയിലൂടെ ഇന്ത്യന്‍ കാര്‍ വിപണിയുടെ രാജാവായ മാരുതി പക്ഷേ ഇതുവരെ ഒരു ഫുള്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കിയിട്ടില്ല.
2023 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറിന്റെ കണ്‍സെപ്റ്റ് പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ 2025-ഓട് കൂടി മാത്രമേ ഈ കാര്‍ പുറത്തിറങ്ങൂ. ഇപ്പോള്‍ മാരുതിയുടെ ആദ്യ ഇലക്ട്രിക് കാറിന്റെ വില സംബന്ധിച്ച് ഒരു സുപ്രധാന അപ്‌ഡേറ്റ് വന്നിട്ടുണ്ട്. സമീപ ഭാവിയില്‍ താങ്ങാനാവുന്ന വിലയില്‍ ഒരു ഇലക്ട്രിക് കാര്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യാന്‍ ബ്രാന്‍ഡിന് പദ്ധതിയില്ലെന്നാണ് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ വ്യക്തമാക്കുന്നത്.

അതായത് മാരുതിയുടെ കന്നി ഇലക്ട്രിക് ഓഫറിംഗിന് 10 ലക്ഷം രൂപയിലധികം വില വരും. ബിക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് പ്രാരംഭ ഘട്ടത്തില്‍ 10 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഇവികളൊന്നും മാരുതിയില്‍ നിന്നുണ്ടാകില്ലെന്ന് ഭാര്‍ഗവ വെളിപ്പെടുത്തിയത്. മാരുതി സമീപ ഭാവിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലയിൽ കാറുകൾ പുറത്തിറക്കില്ലെന്ന പ്രഖ്യാപനം ഹാപ്പിയാക്കുന്നത് ടാറ്റ മോട്ടോർസിനെ ആകും. ടിയാഗോ ഇലക്ട്രിക് ഹാച്ചിന്റെ ബലത്തിൽ എൻട്രി ലെവൽ ഇവി വിപണി ടാറ്റയാണ് കൈയടക്കി വെച്ചിരിക്കുന്നത്.
10 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഇലക്ട്രിക് കാറുകളുടെ വിപണി ദൃഢമായിരിക്കില്ലെന്ന് താന്‍ വിശ്വസിക്കുന്നതായും ഈ വില പരിധി പരിഗണിക്കുമ്പോള്‍ മിക്ക ഉപഭോക്താക്കളും ഇതര ഓപ്ഷനുകള്‍ നോക്കിപ്പോകുമെന്നാണ് അദ്ദേഹം പറയുന്നത്. പ്രായോഗികതയാണ് ഇതിനുള്ള പ്രധാന കാരണമായി അദ്ദേഹം കാണുന്നത്. ഇടക്കിടെ ചാര്‍ജ് ചെയ്യേണ്ടി വരുന്നത് വെല്ലുവിളി ആകുന്നതിനാല്‍ കൂടുതല്‍ പണം മുടക്കേണ്ടി വന്നാലും റേഞ്ച് അധികമുള്ള ഇവികള്‍ വാങ്ങാന്‍ ആളുകള്‍ നിര്‍ബന്ധിതരായേക്കുമെന്നാണ് ആര്‍സി ഭാര്‍ഗവ പറയുന്നത്.

ഇത് കൂടാതെ ഒട്ടുമിക്ക ആളുകള്‍ക്കും ഒരു ഇവി സ്വന്തമാക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് യൂണിറ്റ് ഇന്‍സ്റ്റാര്‍ ചെയ്ത പാര്‍ക്കിംഗ് സൗകര്യങ്ങളടക്കമുള്ള കാര്യങ്ങളാണ് അദ്ദേഹം ഉദ്ദേശിച്ചത്. 2025-ഓടെ തങ്ങളുടെ eVX കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മാരുതി സുസുക്കി 2031-ഓടെ ആറ് പുതിയ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ആഗോള വിപണി ലക്ഷ്യമിട്ടെത്തുന്ന മോഡല്‍ ആണെങ്കിലും eVX ഇന്ത്യയിലായിരിക്കും ആദ്യം വില്‍പ്പനക്കെത്തുക. മാരുതി സുസുക്കി eVX യൂറോപ്പ്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനകം ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. 4.3 മീറ്റര്‍ നീളവും 1.8 മീറ്റര്‍ വീതിയും 1.6 മീറ്റര്‍ ഉയരവുമാണ് എസ്‌യുവിയുടെ വലിപ്പം പ്രതീക്ഷിക്കുന്നത്. 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് കാറില്‍ നിന്നുള്ള ചില ഡിസൈന്‍ ഘടകങ്ങള്‍ eVX പങ്കിടാന്‍ സാധ്യതയുണ്ട്.

ക്ലോസ്ഡ് ഗ്രില്ലുകളുമായി സാധാരണ ഇവി ഡിസൈന്‍ സ്റ്റൈലില്‍ തന്നെയാണ് ഇവിയുടെ മുന്‍വശം. 'L' ആകൃതിയിലുള്ള LED ഹെഡ്‌ലാമ്പുകള്‍, ഫ്രണ്ട് പ്രൊഫൈല്‍, പിയാനോ-ബ്ലാങ്ക് ഗ്രില്‍, വീല്‍ ആര്‍ച്ചുകള്‍ എന്നിവയാണ് സ്‌പൈ ചിത്രങ്ങളില്‍ കാണാന്‍ സാധിച്ചത്. എസ്യുവി സ്റ്റൈലില്‍ തന്നെയാണ് കാറിന്റെ വശങ്ങളും. സി-പില്ലറില്‍ ഘടിപ്പിച്ച റിയര്‍ ഡോര്‍ ഹാന്‍ഡിലുകളും ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കും.
മാരുതി സുസുക്കി eVX-ന്റെ ഇന്റീരിയര്‍ ഇപ്പോഴും വെളിപ്പെട്ടിട്ടില്ല. ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റൊട്ടേറ്റിംഗ് ഡ്രൈവ് മോഡ് എന്നിവ ഇലക്ട്രിക് കാറിന്റെ ഇന്റീരിയറില്‍ സജ്ജീകരിച്ചേക്കാം. eVX മോഡല്‍ 60kWh ബാറ്ററി പായ്ക്ക് ഉള്‍ക്കൊള്ളുമെന്നായിരുന്നു ഓട്ടോ എക്‌സ്‌പോയില്‍ മാരുതി വ്യക്തമാക്കിയത്. ഇലക്ട്രിക് എസ്‌യുവി ഏകദേശം 500 മുതല്‍ 520 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
കാറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റില്‍ 48kWh ബാറ്ററി പായ്ക്കായിരിക്കും സജ്ജീകരിച്ചേക്കുക. 400 കി.മീ ആയിരിക്കും ഇതിന്റെ റേഞ്ച്. റിയര്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് കേണ്‍ഫിഗറേഷനുകളോടെയായിരിക്കും ഇവി എത്താന്‍ സാധ്യത. ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര XUV400, എംജി ZS ഇവി, ടാറ്റ കര്‍വ് ഇവി എന്നിവയുമായിട്ടായിരിക്കും മത്സരം.


Click it and Unblock the Notifications








