അടിപൊളി സേഫ്റ്റി ഫീച്ചേഴ്സുമായി ഇഗ്നിസ്; വില അൽപ്പം ഒന്ന് കൂട്ടിയിട്ടുണ്ടേ

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ ഇഗ്നിസിൻ്റെ വില 27000 രൂപ വരെ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഫെബ്രുവരി 24 മുതൽ പുതുക്കിയ വിലയിൽ മാത്രമേ വാഹനം ലഭ്യമാകു എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇഗ്നിസിൻ്റെ എല്ലാ മോഡലുകളിലും വില വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്. അത് മാത്രമല്ല വില കൂട്ടുന്നതിന് പിന്നിൽ മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ ഇഗ്നിസിൽ യാത്രക്കാർക്കായി അധികം ഫീച്ചേഴ്സും കമ്പനി കൂട്ടിച്ചേക്കുന്നുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ഇഎസ്പി) ഹിൽ ഹോൾഡ് അസിസ്റ്റും വാഹനത്തിൽ സ്റ്റാൻഡേർഡ് ഫീച്ചറായി കമ്പനി നൽകിയിരിക്കുകയാണ്. അത് മാത്രമല്ല ഇനി വരാനിരിക്കുന്ന എമിഷൻ മാനദണ്ഡങ്ങൾക്ക് പ്രാപ്തമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

അടിപൊളി സേഫ്റ്റി ഫീച്ചേഴ്സുമായി ഇഗ്നിസ്; വില അൽപ്പം ഒന്ന് കൂട്ടിയിട്ടുണ്ടേ

5.55 ലക്ഷം രൂപ വിലയിൽ ആരംഭിക്കുന്ന വാഹനത്തിന് ഒമ്പത് കളർ വേരിയൻ്റുകളാണ് ഉളളത്. ടോൾബോയ് നിലപാടും എസ്‌യുവി പോലുള്ള സൗന്ദര്യശാസ്ത്രവും തന്നെയാണ് ഇഗ്നിസിന്റെ പ്രധാന ആകർഷണവും. കൂടാതെ 4.95 ലക്ഷം രൂപയുടെ പ്രാരംഭ വിലയും മോഡലിന്റെ ഹൈലൈറ്റാണ്. ഒരു ഉപഭോക്താവിന് തന്റെ ആദ്യ കാറായി പരിഗണിക്കാവുന്ന മികച്ച തെരഞ്ഞെടുപ്പു തന്നെയാണ് ഈ കേമൻ.

1.2 ലിറ്റർ കെ-സീരീസ്, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഹാച്ച്ബാക്കിന് കരുത്തേകുന്നത്. ഡീസൽ പതിപ്പ് കമ്പനി നേരത്തെ നിർത്തലാക്കിയിരുന്നു. ഇത് പരാമാവധി 83 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനാണ്. വാങ്ങുന്നവർക്ക് ഇഗ്നിസ് 5 സ്പീഡ് സ്റ്റിക്ക് ഷിഫ്റ്റ് മാനുവൽ യൂണിറ്റിലേക്കോ എഎംടി ഓട്ടോമാറ്റിക്കോ തെരഞ്ഞെടുക്കാം.

അടിപൊളി സേഫ്റ്റി ഫീച്ചേഴ്സുമായി ഇഗ്നിസ്; വില അൽപ്പം ഒന്ന് കൂട്ടിയിട്ടുണ്ടേ

20.80 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മാരുതി വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നത്. ജാപ്പനീസ് ബ്രാൻഡിന്റെ ഭാരം കുറഞ്ഞ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന ഇഗ്നിസിന് 3.7 മീറ്റർ നീളവും 1.69 മീറ്റർ വീതിയും 1.59 മീറ്റർ ഉയരവും 2.43 മീറ്റർ നീളമുള്ള വീൽബേസുമാണ് കാറിനുള്ളത്. പവർ വിൻഡോകൾ, പവർ വഴി-മടക്കാവുന്ന റിയർവ്യൂ മിററുകൾ, സ്റ്റിയറിംഗ് മൗണ്ട് ഓഡിയോ നിയന്ത്രണങ്ങൾ, 7 ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ സവിശേഷതകളും വാഹനത്തിൻ്റെ മറ്റ് ആകർഷണങ്ങളാണ് എന്ന് പറയാം.

അതോടൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി-ഗോ, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ നൂതന സംവിധാനങ്ങളും ഇഗ്നിസിനെ വ്യത്യസ്‌തമാക്കുന്നു. സുരക്ഷയ്ക്കായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡിയുള്ള എബിഎസ് തുടങ്ങിയവയും കമ്പനി അണിനിരത്തുന്നു. ഇതിനെല്ലാം പുറമേയാണ് കമ്പനി ഇപ്പോൾ രണ്ട് അധിക ഫീച്ചറുകൾ കൂടെ നൽകിയിരിക്കുന്നത്.

അടിപൊളി സേഫ്റ്റി ഫീച്ചേഴ്സുമായി ഇഗ്നിസ്; വില അൽപ്പം ഒന്ന് കൂട്ടിയിട്ടുണ്ടേ

സീറ്റ് ബെൽറ്റ് അലാറം, ഹൈ സ്പീഡ് അലേർട്ട്, പ്രീ-ടെൻഷനറുകൾ, സീറ്റ് ബെൽറ്റുകൾക്കുള്ള ലോഡ് ലിമിറ്ററുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയും ഇഗ്നിസിൽ ലഭിക്കുന്നുണ്ട്. കംഫർട്ടിൻ്റെ കാര്യത്തിൽ വാഹനം മികച്ച റിസൽട്ട് തന്നെയാണ് നൽകുന്നത്. വാഹനം അവതരിപ്പിച്ച സമയത്ത് പോലും വാഹനത്തിന് വേണ്ട പരിഗണന ലഭിച്ചിരുന്നില്ല എന്നത് സത്യമാണ്,പക്ഷേ അതിന് ശേഷം ജനങ്ങൾ രണ്ട് കൈയും നീട്ടിയാണ് വാഹനത്തിനെ ഏറ്റെടുത്തത്.

ഈ ഒരു വിലയ്ക്ക് ഇത്രയും ഫീച്ചേഴ്സ് ലഭിക്കുന്ന മറ്റൊരു ഹാച്ച് ബാക്ക് ഇല്ല് എന്നത് തന്നെയാണ് കാര്യം. അത് ജനങ്ങൾ തിരിച്ചറിഞ്ഞപ്പോൾ മുതൽ ഇഗ്നിസിൻ്റെ വിൽപ്പനയിൽ നല്ല മുന്നേറ്റമാണ് ഉണ്ടായത്. മാരുതി സുസുക്കി എന്ന കമ്പനി കൂടുതലും ജനങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് മനസിലാക്കി വാഹനങ്ങൾ അവതരിപ്പിക്കന്നവരാണ്. അത് തന്നെയാണ് അവരുടെ വിജയവും എന്ന് വേണം പറയാൻ. കാരണം മാരുതിയുടെ വാഹനങ്ങൾ ജനങ്ങൾ എന്നും ഏറെ താൽപ്പര്യത്തോടെ സ്വന്തമാക്കുന്നവയാണ്. ഇഗ്നിസ്, ബലേനോ, ജിപ്സി, സ്വിഫ്റ്റ് എന്തിനേറെ പറയുന്നു ഇത് വരെ നിരത്തിലിറങ്ങാത്ത് വാഹനമായ ജിംനിക്ക് പോലും ഇപ്പോൾ 17000 ബുക്കിങ്ങുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതെല്ലാം കാണിക്കുന്നത് ജനങ്ങൾക്ക് കമ്പനിയോടുളള താൽപ്പര്യമാണ്.

എന്തായാലും ഇനി പുത്തൻ സേഫ്റ്റി ഫീച്ചേഴ്സുമായി വരുന്ന ഇഗ്നിസ് എങ്ങനെയുണ്ടെന്ന് കണ്ടറിയാം. വീഡിയോകൾ കാണാനായി ഞങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, ഇൻസ്റ്റാഗ്രാം സന്ദർശിക്കാൻ മറക്കരുതേ.

More from DriveSpark

Article Published On: Saturday, February 25, 2023, 8:30 [IST]
English summary
Maruti suzuki ignis price hiked by 27000 also get hill hold assist
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X