Grand Vitara, XL6, Baleno, Ignis, Ciaz മോഡലുകള്‍ക്ക് ബ്ലാക്ക് എഡിഷന്‍; പുതുവര്‍ഷം കളറാക്കാന്‍ Maruti
ലോകമെമ്പാടുമുള്ള ജനപ്രിയ കാര്‍ നിറങ്ങളില്‍ ഒന്നാണ് ബ്ലാക്ക്. എന്നിരുന്നാലും, മാരുതിയുടെ നെക്‌സ ശ്രേണിയുടെ കാര്യത്തില്‍, ഇഗ്നിസ്, ഗ്രാന്‍ഡ് വിറ്റാര, XL6 എന്നിവയ്ക്ക് ഒരു പ്രത്യേക ബ്ലാക്ക് കളര്‍ ഓപ്ഷന്‍ ലഭ്യമല്ല. ഗ്രാന്‍ഡ് വിറ്റാര, XL6 എന്നിവയ്ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന ഗ്രാന്‍ഡിയര്‍ ഗ്രേയാണ് ബ്ലാക്ക് ഷേഡ് തിരയുന്ന ഏതൊരാള്‍ക്കും ഏറ്റവും അടുത്തുള്ള ഓപ്ഷന്‍.
ഇത്തരത്തില്‍ ഇളം ചാരനിറത്തിലുള്ള ഷേഡാണ് ഇഗ്‌നിസിലും കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ മുഖ്യഎതിരാളിയ ടാറ്റ മോട്ടോര്‍സ് നിരയിലേക്ക് നോക്കുകയാണെങ്കില്‍, ബ്ലാക്ക് ഷേഡില്‍ നിരവധി മോഡലുകള്‍ തന്നെ ബ്രാന്‍ഡിന്റെ കൈവശമുണ്ട്. ബ്ലാക്ക് എഡിഷന്‍ എന്ന പേരില്‍ ഒരു കൂട്ടം വാഹനങ്ങള്‍ തന്നെ കമ്പനി നിരത്തില്‍ എത്തിക്കുന്നുണ്ട്. ഇതേ പാതയില്‍ സഞ്ചരിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ മാരുതിയും. മാരുതിയുടെ ഭാഗത്തുനിന്നും ഇപ്പോള്‍ അത്തരത്തിലൊരു നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നുവെന്ന് വേണം പറയാന്‍.

മാര്‍ക്കറ്റ് ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയുള്ള ഒരു നീക്കത്തില്‍, ഇഗ്നിസ്, ഗ്രാന്‍ഡ് വിറ്റാര, XL6 എന്നിവയ്ക്കായി മാരുതി ഇപ്പോള്‍ ഒരു പുതിയ പേള്‍ മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ പുറത്തിറക്കിയിരിക്കുകയാണ്. ഈ കളര്‍ ഓപ്ഷന്‍ മുകളില്‍ പറഞ്ഞിരിക്കുന്ന മോഡലുകളുടെ തിരഞ്ഞെടുത്ത വേരിയന്റുകളില്‍ മാത്രമേ പുതിയ ബ്ലാക്ക് കളര്‍ ഓപ്ഷന്‍ ലഭ്യമാകൂ. ബലേനോയും സിയാസും നേരത്തെ തന്നെ ബ്ലാക്ക് നിറത്തില്‍ ഓഫര്‍ ചെയ്തിരുന്നു. നെക്സ ബ്ലാക്ക് എഡിഷന്‍ എന്നാണ് മാരുതി ഇപ്പോള്‍ ഈ ശ്രേണിയെ വിളിക്കുന്നത്.
ഇഗ്‌നിസിന്റെ കാര്യത്തില്‍, പുതിയ ബ്ലാക്ക് ഷേഡ് ലഭിക്കാനുള്ള വേരിയന്റുകള്‍ സീറ്റ പെട്രോള്‍, ആല്‍ഫ പെട്രോള്‍, സീറ്റ AGS പെട്രോള്‍, ആല്‍ഫ AGS പെട്രോള്‍ എന്നിവയാണ്. അത് ഇഗ്‌നിസിന്റെ സിഗ്മ, ഡെല്‍റ്റ വേരിയന്റുകളെ ഒഴിവാക്കുന്നു. ഗ്രാന്‍ഡ് വിറ്റാരയ്ക്കായി, സീറ്റ പെട്രോള്‍, ആല്‍ഫ പെട്രോള്‍, സീറ്റ ഓട്ടോമാറ്റിക് പെട്രോള്‍, ആല്‍ഫ ഓട്ടോമാറ്റിക് പെട്രോള്‍, ആല്‍ഫ AWD പെട്രോള്‍, സീറ്റ പ്ലസ് ഹൈബ്രിഡ്, ആല്‍ഫ പ്ലസ് ഹൈബ്രിഡ് എന്നിവയാണ് തിരഞ്ഞെടുത്ത വകഭേദങ്ങള്‍. ഇവിടെയും സിഗ്മ, ഡെല്‍റ്റ വേരിയന്റുകള്‍ക്ക് പുതിയ കറുപ്പ് നിറം ലഭിക്കില്ല. XL6-ന്, ആല്‍ഫ വേരിയന്റുകള്‍ക്ക് മാത്രമേ പുതിയ കറുപ്പ് നിറം ലഭിക്കൂ.
സീറ്റ പെട്രോളും സീറ്റ CNG-യും ഒഴിവാക്കിയിട്ടുണ്ട്. കറുത്ത നിറത്തിലുള്ള ഷേഡ് സാധാരണയായി വലിയ കാറുകള്‍ക്ക് അനുയോജ്യമാണ്. ആ അര്‍ത്ഥത്തില്‍, പുതിയ പേള്‍ മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ ഗ്രാന്‍ഡ് വിറ്റാര, XL6 എന്നിവയ്ക്കൊപ്പം മികച്ചതായി കാണപ്പെടും. ഹാച്ചിന് സ്പോര്‍ട്ടി, ബീഫ്-അപ്പ് എക്സ്റ്റീരിയറുകള്‍ ഉണ്ടെങ്കിലും ഇഗ്‌നിസിലെ പ്രയോഗക്ഷമത അല്‍പ്പം അനിശ്ചിതത്വത്തിലാണെന്ന് തോന്നുന്നു. നെക്‌സ ബ്ലൂ, ലൂസന്റ് ഓറഞ്ച്, സില്‍ക്കി സില്‍വര്‍, ബ്ലൂ, ഗ്രേ, പേള്‍ ആര്‍ട്ടിക് വൈറ്റ് എന്നിവയാണ് ഇഗ്‌നിസിനൊപ്പം നിലവിലുള്ള കളര്‍ ഓപ്ഷനുകളില്‍. ബ്ലാക്ക് റൂഫുള്ള ലൂസന്റ് ഓറഞ്ച്, സില്‍വര്‍ റൂഫുള്ള നെക്സ ബ്ലൂ, ബ്ലാക്ക് റൂഫുള്ള നെക്സ ബ്ലൂ എന്നിവ ഇഗ്നിസിന്റെ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.
ഗ്രാന്‍ഡ് വിറ്റാരയ്ക്കും XL6-നും നിലവിലുള്ള കളര്‍ ഓപ്ഷനുകള്‍ മിക്കവാറും സമാനമാണ്. നെക്സ ബ്ലൂ, ഗ്രാന്‍ഡിയര്‍ ഗ്രേ, ഒപ്പുലന്റ് റെഡ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, ആര്‍ട്ടിക് വൈറ്റ് എന്നിവയാണ് സാധാരണ കളര്‍ ഓപ്ഷനുകള്‍. എക്‌സ്‌ക്ലൂസിവിറ്റിയുടെ കാര്യത്തില്‍, ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ചെസ്റ്റ്‌നട്ട് ബ്രൗണ്‍ ഉണ്ട്, അതേസമയം XL6 ബ്രേവ് കാക്കി വാഗ്ദാനം ചെയ്യുന്നു. മിക്ക ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും ഗ്രാന്‍ഡ് വിറ്റാരയ്ക്കും ഇഗ്‌നിസിനും സമാനമാണ്.
പുതിയ ബ്ലാക്ക് ഷേഡ് കൂടാതെ, ഇഗ്‌നിസ്, ഗ്രാന്‍ഡ് വിറ്റാര, XL6 എന്നിവയ്ക്ക് മറ്റ് അപ്ഡേറ്റുകളൊന്നും കമ്പനി നല്‍കിയിട്ടില്ല. പുതിയ പേള്‍ മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ ലഭിക്കുന്ന വേരിയന്റുകള്‍ക്ക് വില വര്‍ധനയുണ്ടോ എന്ന് കണ്ടറിയണം. 5.35 ലക്ഷം മുതല്‍ 7.72 ലക്ഷം രൂപ വരെയാണ് ഇഗ്നിസിന്റെ നിലവിലെ വില. ഗ്രാന്‍ഡ് വിറ്റാര സ്മാര്‍ട്ട് ഹൈബ്രിഡ് വേരിയന്റുകള്‍ 10.45 ലക്ഷം മുതല്‍ 16.89 ലക്ഷം രൂപ വരെയാണ് വാഗ്ദാനം ചെയ്യുന്നത്. ഗ്രാന്‍ഡ് വിറ്റാര ഇലക്ട്രിക് ഹൈബ്രിഡ് വില സീറ്റ പ്ലസിന് 17.99 ലക്ഷം രൂപയും ആല്‍ഫ പ്ലസിന് 19.49 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.
XL6-ന്റെ വില സീറ്റ വേരിയന്റിന് 11.29 ലക്ഷം രൂപയില്‍ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നു. ടോപ്പ്-സ്‌പെക്ക് ആല്‍ഫ പ്ലസ് ഓട്ടോമാറ്റിക് വില 14.39 ലക്ഷം രൂപയാണ്. പുതുവര്‍ഷത്തില്‍ വാഹന നിരയിലെ വില്‍പ്പന വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ പദ്ധതികള്‍ ആസുത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി അടുത്തിടെ എസ്-പ്രസോ എക്‌സ്ട്രാ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എസ്-പ്രസോ ഹാച്ച്ബാക്കിന്റെ ഈ പുതിയ ലിമിറ്റഡ് എഡിഷന്‍ കൂടുതല്‍ ഫീച്ചറുകളോടെയാണ് എത്തുന്നത്. മാത്രമല്ല, പുതുവര്‍ഷത്തില്‍ പുതിയ മാരുതി സുസുക്കി എസ്-പ്രസോ എക്സ്ട്രാ അനാച്ഛാദനം ചെയ്യുന്നത് ധാരാളം ഉപഭോക്താക്കളുടെ ശ്രദ്ധ നേടാനും മികച്ച വില്‍പ്പന കണക്കുകള്‍ക്ക് കാരണമാകാനും സാധ്യതയുണ്ട്.
മാരുതി സുസുക്കി എസ്-പ്രെസോ എക്‌സ്ട്രാ ഒരു ലിമിറ്റഡ് എഡിഷന്‍ പതിപ്പായതിനാല്‍, മെക്കാനിക്കല്‍ മാറ്റങ്ങളില്ലാതെ മോഡല്‍ വരുമെന്ന് വേണം പറയാന്‍. എന്നിരുന്നാലും, മിക്ക ലിമിറ്റഡ് എഡിഷന്‍ മോഡലുകളെയും പോലെ, മാരുതി സുസുക്കി എസ്-പ്രെസോ എക്സ്ട്രായും കൂടുതല്‍ സവിശേഷതകളുള്ള മാന്യമായ ഫീച്ചറുകളും സജ്ജീകരിച്ചിരിക്കുന്നു. അതിനുപുറമെ, ലിമിറ്റഡ് എഡിഷന്‍ മോഡലിനെ സ്റ്റാന്‍ഡേര്‍ഡ് മോഡലുകളില്‍ നിന്ന് വേറിട്ടു നിര്‍ത്താന്‍ സഹായിക്കുന്നതിന് കുറച്ച് കോസ്‌മെറ്റിക് മാറ്റങ്ങളോടെയാണ് പുതിയ മാരുതി സുസുക്കി എസ്-പ്രസോ എക്‌സ്ട്രാ വരുന്നത്.


Click it and Unblock the Notifications








