സേഫ്റ്റിയുടെ കാര്യത്തില്‍ കൂടുതല്‍ സീരിയസായി മാരുതി; ഇന്‍വിക്‌റ്റോയില്‍ ഈ ഫീച്ചര്‍ ഇനി സ്റ്റാന്‍ഡേര്‍ഡ്
ഇന്ത്യയിലെ തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഇന്‍വിക്‌റ്റോ എംപിവി ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് മാരുതി സുസുക്കി പുറത്തിറക്കിയത്. 24.79 ലക്ഷം രൂപ പ്രാരംഭ വിലയിലായിരുന്നു ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പ് വിപണിയില്‍ എത്തിച്ചത്. വിപണിയില്‍ എത്തി ഒരുമാസത്തിനുള്ളില്‍ കാറിന്റെ ബേസ് വേരിയന്റിന്റെ സുരക്ഷ കൂട്ടി ഉഷാറാക്കിയിരിക്കുകയാണ് മാരുതി.
സീറ്റ പ്ലസ്, ആല്‍ഫ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഇന്‍വിക്‌റ്റോ വിപണിയില്‍ എത്തുന്നത്. ഇന്താ-ജാപ്പനീസ് ബ്രാന്‍ഡിന്റെ മുന്‍നിര ഓഫര്‍ അതിന്റെ അടിസ്ഥാന വേരിയന്റണ് ഇപ്പോള്‍ സേഫ്റ്റി കൂട്ടി അപ്ഡേറ്റ് ചെയ്തത്. ഇന്‍വിക്‌റ്റോയുടെ എന്‍ട്രി ലെവല്‍ സീറ്റ പ്ലസ് ട്രിമ്മില്‍ ഇനി റിയര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുമായി വരും. ഇതോടെ ഈ ഫീച്ചര്‍ ശ്രേണിയിലുടനീളം സ്റ്റാന്‍ഡേര്‍ഡ് ആയി മാറും.

റിയര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ ഉള്‍പ്പെടുത്തിയതോടെ മോഡലിന്റെ വില അല്‍പ്പം കൂടും. മാരുതി ഇന്‍വിക്‌റ്റോ വാങ്ങാന്‍ ഇനി 3,000 രൂപയാണ് അധികം മുടക്കേണ്ടത്. ഇതോടെ മാരുതി സുസുക്കി ഇന്‍വിക്‌റ്റോയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില 24.82 ലക്ഷം രൂപയായി മാറി. കാര്‍ പുറത്തിറക്കിയ വേളയില്‍ മാരുതി ഇന്‍വിക്‌റ്റോയുടെ ടോപ്പ്-സ്‌പെക്ക് ട്രിമ്മായ ആല്‍ഫ പ്ലസില്‍ മാത്രമായിരുന്നു റിയര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ വാഗ്ദാനം ചെയ്തിരുന്നത്.
എന്നിരുന്നാലും പുതിയ എല്ലാ കാറുകളിലും ഈ ഫീച്ചര്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിനാല്‍ ഇത് ഇന്‍വിക്‌റ്റോ എംപിവിയില്‍ വൈകാതെ സ്റ്റാന്‍ഡേര്‍ഡ് ആക്കുമെന്ന കാര്യം ഉറപ്പായിരുന്നു. പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതാണ് ഈ ഫീച്ചര്‍.

ഇന്‍വിക്‌റ്റോയുടെ വലിപ്പം നോക്കിയാല്‍ എംപിവിക്ക് 4.75 മീറ്റര്‍ (4750mm) നീളവും , 1.84 മീറ്റര്‍ (1840mm) വീതിയും, 1.79 മീറ്റര്‍ (1790mm) ഇയരവുമുണ്ട്. 2.85 മീറ്റര്‍ (2850mm) ആണ് വീല്‍ബേസ് അളവ്. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ് പതിപ്പാണെങ്കിലും മാരുതി ഇന്‍വിക്‌റ്റോയ്ക്ക് തനതായ ചില എലമെന്റുകള്‍ ലഭിക്കുന്നുണ്ട്. നെക്‌സ ത്രീ-ബ്ലോക്ക് DRL-കളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും അടങ്ങുന്ന ഓള്‍ എല്‍ഇഡി ഹെഡ്ലൈറ്റുകളാണ അതിലൊന്ന്.
ബേസ് മോഡലില്‍ ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍ കാണില്ല. അതുപോലെ വീല്‍ ആര്‍ച്ച് ക്ലാഡിംഗുകളും ഇതിന് നഷ്ടമാകും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് വാഹനത്തിന്റെ ബ്രേക്കിംഗ് ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്. പിന്‍ഭാഗത്ത് നെക്സ ത്രീ-ബ്ലോക്ക് റിയര്‍ എല്‍ഇഡി ടെയില്‍ലൈറ്റും ഷാര്‍ക്ക് ഫിന്‍ ആന്റിനയും കാണാം. ബേസ് സ്‌പെക്ക് സീറ്റ പ്ലസ് വേരിയന്റിന് റിയര്‍ വൈപ്പര്‍ ലഭിക്കുന്നുണ്ടെങ്കിലും ഡീഫോഗര്‍ ഇല്ല.
മാരുതി സുസുക്കി ഇന്‍വിക്ടോ സീറ്റ പ്ലസ് വേരിയന്റ് 7, 8 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വയര്‍ഡ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 6 സ്പീക്കറുകള്‍, മാന്വലി അഡ്ജസ്റ്റബിള്‍ IRVM, 6 എയര്‍ബാഗുകള്‍, EBD, ABS, എല്ലാ യാത്രക്കാര്‍ക്കും ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നി ഫീച്ചറുകളാല്‍ സമ്പന്നമാണ് ഈ വേരിയന്റ്.
വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ടെയില്‍ഗേറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 360-വ്യൂ ക്യാമറ, ഫ്രണ്ട്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ആന്റി-തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം എന്നിവയടക്കം നിരവധി ഫീച്ചറുകള്‍ ടോപ് സ്‌പെക് ആല്‍ഫ പ്ലസ് ട്രിമ്മുമായി താരതമ്യപ്പെടുത്തുമ്പോള്‍ സീറ്റ പ്ലസിന് നഷ്ടമാകും. 239 ലിറ്റര്‍ ആണ് ഇന്‍വിക്‌റ്റോയുടെ ബൂട്ട് സ്‌പേസ് ശേഷി.

പിന്‍സീറ്റുകള്‍ മടക്കിയാല്‍ ഇത് 690 ലിറ്ററായി ഉയര്‍ത്താം. പവര്‍ട്രെയിന്‍ വശങ്ങള്‍ നോക്കുമ്പോള്‍ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 2.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് മാരുതി ഇന്‍വിക്‌റ്റോക്ക് തുടിപ്പേകുന്നത്. ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഒരു ഇ-സിവിടി ട്രാന്‍സ്മിഷന്‍ യൂണിറ്റുമായി ജോടിയാക്കുന്നു. ഹൈബ്രിഡ് സജ്ജീകരണം 184 bhp സംയുക്ത ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്നു. ഇന്നോവ ഹൈക്രോസിനെ പോലെ ഇന്‍വിക്‌റ്റോയും ഇന്ധനക്ഷമതയുടെ കാര്യത്തില്‍ പുലിയാണ്. ലിറ്ററിന് 23.24 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.


Click it and Unblock the Notifications








