ബുക്കിംഗുകള്‍ വാരിക്കൂട്ടി ഇന്‍വിക്‌റ്റോ; ഡെലിവറി ഉടൻ ആരംഭിക്കും

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും വിലയേറിയ പ്രീമിയം വാഹനമായ ഇന്‍വിക്‌റ്റോ എംപിവി ജൂലൈ അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. മാരുതി എര്‍ട്ടിഗ, XL6 എന്നിങ്ങനെ രണ്ട് മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ നിലവില്‍ മാരുതി വില്‍പ്പനക്കെത്തിക്കുന്നുണ്ട്. ബജറ്റ് ഫ്രണ്ട്‌ലി എംപിവിയാണ് എര്‍ട്ടിഗയെങ്കില്‍ ഇന്‍വിക്‌റ്റോയിലൂടെ കൂടുതല്‍ പ്രീമിയം കസ്റ്റമേഴ്‌സിലേക്ക് അടുക്കാനാണ് മാരുതിയുടെ ശ്രമം.

24.79 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചത്. ജൂണ്‍ 19-ന് ഇന്‍വിക്‌റ്റോയുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എംപിവിയുടെ ബുക്കിംഗ് കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്. പ്രീമിയം എംപിവിക്ക് അതിന്റെ ഔദ്യോഗിക വില പ്രഖ്യാപനത്തിന് മുമ്പ് തന്നെ 6,200 ഓര്‍ഡറുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. ഇന്‍വിക്‌റ്റോയുടെ ലോഞ്ച് ചടങ്ങിനിടെയാണ് പ്രീമിയം എംപിവിയുടെ ബുക്കിംഗ് കണക്കുകള്‍ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

maruti suzuki invicto

പുതിയ എംപിവി ബുക്ക് ചെയ്യാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25,000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം. പ്രീമിയം എംപിവിയുടെ ഡെലിവറി ഉടന്‍ ആരംഭിക്കും. മാരുതിക്ക് ഇതിനകം 10,000 യൂണിറ്റുകളുടെ സ്റ്റോക്ക് ഉണ്ട്. ടൊയോട്ടയുടെ കര്‍ണാടകയിലെ ബിദാഡി പ്ലാന്റിലാണ് പ്രീമിയം എംപിവിയുടെ നിര്‍മാണം.

സീറ്റ പ്ലസ്, ആല്‍ഫ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഇന്‍വിക്‌റ്റോ വിപണിയില്‍ എത്തുന്നത്. ഇതില്‍ സീറ്റ പ്ലസ് 7, 8 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ വാങ്ങാന്‍ സാധിക്കും. നിലവില്‍ ഇന്‍വിക്‌റ്റോക്ക് 8 മുതല്‍ 10 മാസം വരെ കാത്തിരിപ്പ് കാലയളവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സീറ്റ പ്ലസ് വേരിയന്റ് സ്‌റ്റോക്ക് കൈവശമുള്ള ഡീലര്‍മാര്‍ ഒരു മാസത്തിനുള്ളില്‍ ഡെലിവറി നല്‍കും. ടൊയോട്ട ഇരട്ടയായ ഹൈക്രോസിനെ അപേക്ഷിച്ച് ഇന്‍വിക്‌റ്റോയുടെ കാത്തിരിപ്പ് കാലയളവ് കുറവാണ്.

maruti suzuki invicto

ഹൈക്രോസിന്റെ ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് 23 മാസത്തോളമാണ് കാത്തിരിപ്പ് കാലയളവ്. മാരുതി സുസുക്കി ഇന്‍വിക്റ്റോ എംപിവി ഒരൊറ്റ എഞ്ചിന്‍ ഓപ്ഷനിലാണ് എത്തുക. സ്ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ മാത്രമാണ് മാരുതി കാറില്‍ വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ഹൈബ്രിഡ് പെട്രോള്‍ യൂണിറ്റിന്റെ സംയുക്ത പവര്‍ ഔട്ട്പുട്ട് 183 bhp ആണ്.

പെട്രോള്‍ ഓണ്‍ലി മോഡില്‍ ഈ പവര്‍ട്രെയിന്‍ 172 bhp പവറും 183 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസിലെ പോലെ ഇന്‍വിക്റ്റോയില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് വേരിയന്റില്ല. eCVT ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുക. പുതിയ മാരുതി ഇന്‍വിക്‌റ്റോ എംപിവി ലിറ്ററിന് 23.24 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു.

maruti suzuki invicto interior

വലിയ 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, പവര്‍ഡ് ടെയില്‍ഗേറ്റ്, കണക്റ്റഡ് കാര്‍-ടെക് എന്നിവയടക്കം ഫീച്ചറുകളുടെ നിര തന്നെ എംപിവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. സേഫ്റ്റി ഫീച്ചറുകൾ നോക്കിയാൽ പുതിയ മാരുതി സുസുക്കി ഇന്‍വിക്റ്റോ എംപിവിയില്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

6 എയര്‍ബാഗുകള്‍, ABS, EBD, ട്രാക്ഷന്‍ കണ്‍ട്രോള്‍, പ്രീ-കൊളിഷന്‍ സിസ്റ്റം, ബ്ലൈന്‍ഡ്-സ്പോട്ട് മോണിറ്റര്‍ എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകള്‍. ഇന്നോവ ഹൈക്രോസില്‍ ADAS ലഭിക്കുമ്പോള്‍ ഇന്‍വിക്റ്റോയില്‍ അത് അപ്രത്യക്ഷമാകുന്നുവെന്നത് ഒരു പോരായ്മയാണ്. വില താങ്ങിനിര്‍ത്താനായി മാരുതി ADAS ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസ്, കിയ കാരെന്‍സ് എന്നീ മോഡലുകള്‍ക്കെതിരെയാണ് വിപണിയില്‍ ഇന്‍വിക്‌റ്റോയുടെ പോരാട്ടം.

More from DriveSpark

Article Published On: Saturday, July 8, 2023, 18:46 [IST]
English summary
Maruti suzuki invicto booking figures and waiting period revealed delivery to begin soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X