വില കുറയ്ക്കാന്‍ മാരുതിയുടെ പുതിയ തന്ത്രം; ഇൻവിക്റ്റോക്ക് ഈ ട്രെന്‍ഡി സേഫ്റ്റി ഫീച്ചര്‍ ലഭിച്ചേക്കില്ല

ചെറുകാറുകളുടെ വില്‍പ്പനയുടെ മികവില്‍ ഇന്ത്യന്‍ കാര്‍ ലോകം അടക്കി വാഴുന്ന മാരുതി സുസുക്കി അടുത്ത കാലത്തായി അടവുകള്‍ മാറ്റി പയറ്റുകയാണ്. എസ്‌യുവികളും എംപിവികളുമായി പ്രീമിയം സെഗ്‌മെന്റ് കൂടി പിടിച്ചടക്കാനുള്ള ഒരുക്കത്തിലാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. ടൊയോട്ടയുമായുള്ള പങ്കാളിത്തത്തിന്റെ ബലത്തില്‍ ഗ്രാന്‍ഡ് വിറ്റാരയെന്ന മിഡ്‌സൈസ് എസ്‌യുവിയിലൂടെ ഹിറ്റടിച്ച മാരുതി മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ സെഗ്‌മെന്റില്‍ 'ഇന്‍വിക്‌റ്റോ' എന്ന പുത്തന്‍ പോരാളിയെ ഇറക്കാന്‍ പോകുകയാണ്.

എംപിവി സെഗ്‌മെന്റിലെ മുടിചൂടാമന്നന്‍ ഇന്നോവയുടെ മൂന്നാം തലമുറ പതിപ്പായ ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പാണ് ഇന്‍വിക്‌റ്റോ (Maruti Suzuki Invicto). ഇന്നോവ ഹൈക്രോസിന്റെ (Toyota Innova Hycross) റീബാഡ്ജ്ഡ് പതിപ്പ് മാരുതി പുറത്തിറക്കാന്‍ പോകുകയാണെന്ന വാര്‍ത്ത പരന്നത് മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. മാരുതിയുടെ മോഡല്‍ നിരയിലെ ഏറ്റവും പ്രീമിയം ഓഫറായ ഇന്‍വിക്‌റ്റോ 2023 ജൂലൈയില്‍ ലോഞ്ച് ലോഞ്ച് ചെയ്യാന്‍ പോകുകയാണ്.

maruti invicto bookings

ഇന്‍വിക്‌റ്റോയുടെ ടീസറുകള്‍ ആണെങ്കിലും അപ്‌ഡേറ്റുകളാണെങ്കിലും വലിയ വാര്‍ത്താ പ്രാധാന്യം നേടുന്നു. ഒരൊറ്റ ഹൈബ്രിഡ് വേരിയന്റില്‍ മാത്രമായിരിക്കും ഇന്‍വിക്‌റ്റോ മാരുതി വാഗ്ദാനം ചെയ്യുകയെന്നാണ് ഏറ്റവും അടുത്തായി പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇതേ കാരണം കൊണ്ട് തന്നെ 20 ലക്ഷത്തിന് മുകളിലായിരിക്കും എംപിവിയുടെ എക്‌സ്‌ഷോറൂം വില. എന്നാല്‍ മാരുതി-ടൊയോട്ട കാറുകള്‍ റീബാഡ്ജ് ചെയ്യുമ്പോള്‍ കാറുകള്‍ക്ക് ഡിസൈനിംഗില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും ഫീച്ചര്‍ ലിസ്റ്റ് സമാനമായിട്ടയിരുന്നു വന്നിരുന്നത്.

എന്നാല്‍ ഇന്‍വിക്‌റ്റോയുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇന്നോവ ഹൈക്രോസില്‍ വാഗ്ദാനം ചെയ്യുന്ന ചില പ്രധാന ഫീച്ചറുകള്‍ ഇന്‍വിക്‌റ്റോയില്‍ കണ്ടേക്കില്ല. ഹൈക്രാസില്‍ ഉള്ള എന്നാല്‍ ഇന്‍വിക്‌റ്റോക്ക് നഷ്ടമായേക്കാവുന്ന ഫീച്ചറുകളും സംഗതികളും ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കും. ഇക്കാലത്തെ ഏറ്റവും ട്രെന്‍ഡിംഗായ കാര്‍ ഫീച്ചറുകളില്‍ ഒന്നായ ADAS ആണ് ആദ്യം. ടൊയോട്ട ട്വിന്‍ വാഗ്ദാനം ചെയ്യുന്ന ADAS സ്യൂട്ട് ഇന്‍വിക്‌റ്റോക്ക് നഷ്ടപ്പെട്ടേക്കാം.

Toyota innova Hycross front

മൊത്തത്തിലുള്ള വില പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മാരുതി ഇന്‍വിക്‌റ്റോയില്‍ ADAS ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എംപിവിയെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കാനും വില നിര്‍ണയത്തിലെ ബ്രാന്‍ഡ് പാലിച്ച് പോരുന്ന ധാര്‍മികത നിലനിര്‍ത്താനുമായിരിക്കും ഒരുപക്ഷേ ഈ നീക്കം. ചിലപ്പോള്‍ ചില ADAS ഫീച്ചറുകളോ അതുമല്ലെങ്കില്‍ മൊത്തം പാക്കേജോ ഒഴിവാക്കിയേക്കും.

ടോപ് സ്‌പെക് വേരിയന്റുകളുടെ വില നിയന്ത്രിക്കാന്‍ മാരുതി മറ്റ് ചില ഫീച്ചറുകള്‍ കൂടി വെട്ടിക്കളഞ്ഞേക്കാം. ഹൈക്രോസിന്റെ JBL-ബ്രാന്‍ഡഡ് സൗണ്ട് സിസ്റ്റം, ഡ്രൈവര്‍ സീറ്റിനുള്ള മെമ്മറി ഫംഗ്ഷന്‍ അല്ലെങ്കില്‍ പവര്‍ ടെയില്‍ഗേറ്റ് എന്നിവ ഇന്‍വിക്‌റ്റോയില്‍ അപ്രത്യക്ഷമായാല്‍ ഒട്ടും അതിശയിക്കേണ്ട. ടൊയേട്ടയുടെ TNGA-C പ്ലാറ്റ്‌ഫോമിലാണ് ഇന്‍വിക്‌റ്റോയുടെ നിര്‍മാണം.

181 bhp പവറും 188 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരിക്കും ഇതിന് കരുത്ത് പകരുക. 206 Nm ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഒരു ഇലക്ട്രിക് മോട്ടോറിനൊപ്പം 168 സെല്‍ നിക്കല്‍ മെറ്റല്‍ ഹൈഡ്രൈഡ് ബാറ്ററിയും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇത് ജോടിയാക്കും. ഇതേ എഞ്ചിന്‍ തന്നെയാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ഹൈബ്രിഡ് പതിപ്പില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഹൈക്രോസ് ഹൈബ്രിഡ് ലിറ്ററിന് 23.24 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഇതേ ഇന്ധനക്ഷമത തന്നെ ഇന്‍വിക്റ്റോയും ഉറപ്പ് നല്‍കിയേക്കും. വെബ്‌പേജ് പരിശോധിക്കുമ്പോള്‍ നിലവില്‍ ഇന്‍വിക്‌റ്റോയുടെ 7-സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ പൂര്‍ണമായി ലോഡുചെയ്ത ആല്‍ഫ പ്ലസ് ട്രിമ്മിനുള്ള ഓര്‍ഡറുകള്‍ മാത്രമാണ് സ്വീകരിക്കുന്നത്. നെക്‌സ ബ്ലൂ നിറം മാത്രമാണ് കളര്‍ ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്. ചിലപ്പോള്‍ ലോഞ്ചിനോട് അടുത്ത് വെബ്‌പേജില്‍ അപ്‌ഡേറ്റുകള്‍ വരുമെന്ന് പ്രതീക്ഷിക്കാം.

മാരുതി കൂടുതല്‍ വേരിയന്റുകളും നിറങ്ങളും കൂടുതല്‍ സീറ്റിംഗ് കോണ്‍ഫിഗറേഷനുകളും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഹൈക്രോസിന്റെ ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് 25.03 ലക്ഷം മുതല്‍ 29.35 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ADAS ലഭിക്കുന്ന ZX(0) ട്രിമ്മിനാണ് 29.99 ലക്ഷം രൂപ വരുന്നത്. അതിനാല്‍ തന്നെ ഇന്‍വിക്‌റ്റോയുടെ റേഞ്ച് ടോപ്പിംഗ് വേരിയന്റിന് ഇതിനേക്കാള്‍ വില കുറവായിരിക്കും. ഇന്‍വിക്‌റ്റോയുടെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 25,000 രൂപ ടോക്കണ്‍ തുക നല്‍കി എംപിവി ബുക്ക് ചെയ്യാം.

More from DriveSpark

Article Published On: Saturday, June 24, 2023, 11:11 [IST]
English summary
Maruti suzuki invicto may skip features including adas from toyota innova hycross
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X