സ്വന്തം കുഴിതോണ്ടുമോ ടൊയോട്ട? മാരുതിയുടെ പ്രീമിയം എംപിവി നാളെ പുറത്തിറങ്ങും

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മാരുതി സുസുക്കിയുടെ 'ഇന്നോവ' നാളെ ഇന്ത്യന്‍ വിപണിയില്‍ എത്തുകയാണ്. മാരുതിയുടെ ബാഡ്ജിംഗില്‍ എത്തുന്ന ആദ്യത്തെ ടൊയോട്ട കാര്‍ ആണ് ഇന്‍വിക്‌റ്റോ. മാരുതി സുസുക്കി-ടൊയോട്ട കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ പോകുന്ന നാലാമത്തെ കാറാണ് ഇന്‍വിക്‌റ്റോ. ടൊയോട്ടയുടെയും സുസുക്കിയുടെയും ആഗോള പങ്കാളിത്തത്തിന്റെ ഭാഗമായി എത്തുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ് ചെയ്ത പതിപ്പാണ് ഇന്‍വിക്‌റ്റോ.

മാരുതിയും ടൊയോട്ടയും ഇതിനകം ഗ്ലാന്‍സയും അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും ഇത്തരത്തില്‍ റീബാഡ്ജ് ചെയ്ത് വില്‍ക്കുന്നുണ്ട്. കാറിനെ കുറിച്ച് മാരുതി അധികം വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും സമീപകാലത്തായി പുറത്തുവിട്ട ടീസറുകളില്‍ നിന്നും സ്‌പൈ ചിത്രങ്ങളില്‍ നിന്നുമായി കാറിനെ കുറിച്ച് ചില്ലറ വിവരങ്ങള്‍ നമുക്ക് ലഭ്യമായിട്ടുണ്ട്. മാരുതിയുടെ പുത്തന്‍ പ്രീമിയം എംപിവിയില്‍ എന്തൊക്കെ പ്രതീക്ഷിക്കാമെന്നാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

maruti suzuki invicto teaser

വിപണിയില്‍ എത്തുന്നതോടെ മാരുതി സുസുക്കിയില്‍ നിന്നുള്ള ഏറ്റവും ചെലവേറിയ കാറായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഇന്‍വിക്‌റ്റോ ബ്രാന്‍ഡിന്റെ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയായ നെക്സ വഴിയാണ് വില്‍ക്കപ്പെടുക. മാരുതി സുസുക്കി ഈ വര്‍ഷം ജൂണ്‍ 19 മുതല്‍ 25,000 രൂപ ടോക്കന്‍ തുകക്ക് ഇന്‍വിക്‌റ്റോയുടെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.കാറിനെ കുറിച്ച് പറയുമ്പോള്‍ ഹൈക്രോസില്‍ നിന്ന് വേറിട്ട് നില്‍ക്കാനായി ഇന്‍വിക്‌റ്റോ ഡിസൈനിംഗില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ക്രോം സ്ലാറ്റുകള്‍ ലഭിക്കുന്ന പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍ ആണ് അതില്‍ പ്രധാനം. കൂടാതെ പരിഷ്‌കരിച്ച ഹെഡ്ലാമ്പുകളും ടെയില്‍ലൈറ്റുകളും, ഫ്രണ്ട്, റിയര്‍ ബമ്പറുകളും ഹൈക്രോസില്‍ നിന്ന് ഇന്‍വിക്‌റ്റോയെ വേറിട്ട് അറിയാന്‍ സഹായിക്കും. ഇന്‍വിക്‌റ്റോയില്‍ ചെറിയ LED ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഡയമണ്ട് കട്ട് അലോയ് വീലുകളും മാരുതി നല്‍കും. ഹൈക്രോസിലെ മോണോടോണ്‍ യൂണിറ്റിന് പകരം ഇന്‍വിക്‌റ്റോയില്‍ ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളാകും ഉണ്ടാകുക.

maruti suzuki invicto panoramic sunroof

കഴിഞ്ഞ ദിവസം മാരുതി പുറത്തുവിട്ട ടീസറില്‍ നിന്ന് ഇന്‍വിക്‌റ്റോയില്‍ പനോരമിക് സണ്‍റൂഫിന്റെ സാന്നിധ്യം ഉറപ്പായിട്ടുണ്ട്. സണ്‍റൂഫിനൊപ്പം നിരവധി പ്രീമിയം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും ഇന്‍വിക്‌റ്റോയുടെ ഇന്റീരിയര്‍ പൂര്‍ത്തിയാക്കുക. എന്നാല്‍ മറ്റ് റീബാഡ്ജ് പതിപ്പുകള്‍ പോലെ തന്നെ ഡാഷ്‌ബോര്‍ഡ് ഡിസൈനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ബ്രൗണ്‍ തീമിലാണ് ഹൈക്രോസിന്റെ അകത്തളം പൂര്‍ത്തീകരിച്ചിരിക്കുന്നത്. എന്നാല്‍ ഷാപെയിന്‍ ഇന്‍സെര്‍ട്ടുകളുള്ള ബ്ലാക്ക് തീമിലായിരിക്കും ഇന്‍വിക്‌റ്റോ എത്തുക.

വിശാലമായ കണക്ടിവിറ്റി ഓപ്ഷനുകളുള്ള ഒരു വലിയ ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360-ഡിഗ്രി ക്യാമറ, , വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്രൈവര്‍ സീറ്റിന് മെമ്മറി സെറ്റിംഗ് ഫംഗ്ഷന്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് എന്നിവ ഫീച്ചറുകളില്‍ ചിലത് മാത്രം. പുതിയ ഇന്‍വിക്‌റ്റോയില്‍ ADAS സേഫ്റ്റി സ്യൂട്ട് ലഭിക്കുമെന്നും ഇല്ലെന്നും ഊഹാപോഹങ്ങള്‍ ഉണ്ട്.

maruti suzuki invicto teaser

വില പിടിച്ച് നിര്‍ത്താനായി ADAS ഫീച്ചറുകള്‍ ഭാഗികമായോ മുഴുവനായോ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 6 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിവയതാണ് മറ്റ് സേഫ്റ്റി ഫീച്ചറുകള്‍. പവര്‍ട്രെയിന്‍ വശങ്ങളിലേക്ക് കടന്നാല്‍ മാരുതി സുസുക്കി ഇന്‍വിക്‌റ്റോ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റില്‍ മാത്രമാകും ഇപ്പോള്‍ വാഗ്ദാനം ചെയ്യുകയെന്നാണ് ബുക്കിംഗ് പോര്‍ട്ടലില്‍ നിന്ന് വ്യക്തമാകുന്നത്.

അങ്ങനെയെങ്കില്‍ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും തുടിപ്പേകുക. ഹൈബ്രിഡ് പവര്‍ട്രെയിന് 172 bhp പവറും 188 Nm ടോര്‍ക്കും സ്ൃഷ്ടിക്കാന്‍ കഴിയും. ഇലക്ട്രിക് മോട്ടോറിന് മാത്രം 11 bhp പവറും 206 Nm ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുണ്ടാകും. ഇ-സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനിലായിരിക്കും ഇന്‍വിക്‌റ്റോ എത്തുക.

ഫുള്ളി ലോഡഡ് ട്രിം ലെവലില്‍ മാത്രം ഓഫര്‍ ചെയ്യുകയാണെങ്കില്‍ ഹൈക്രോസില്‍ ലഭ്യമാകുന്ന 2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഇന്‍വിക്‌റ്റോയില്‍ ലഭ്യമാകില്ല. ഇന്‍വിക്‌റ്റോ ഫുള്ളി ലോഡഡ് ട്രിമ്മില്‍ മാത്രമാണ് വരുന്നതെങ്കില്‍ 25 ലക്ഷം രൂപക്കടുത്താണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ടൊയേട്ട ഇന്നോവ ഹൈക്രോസ് തന്നെയാകും ഇന്‍വിക്‌റ്റോയുടെ നേരിട്ടുള്ള എതിരാളി. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, കിയ കാരെന്‍സ്, മഹീന്ദ്ര മരാസോ എന്നീ മോഡലുകളുടെ പ്രീമിയം ബദല്‍ എന്ന രീതിയിലും പരിഗണിക്കാം.

Article Published On: Tuesday, July 4, 2023, 18:15 [IST]
English summary
Maruti suzuki invicto to launch tomorrow what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X