വിലയൊക്കെ ആര് നോക്കാന്‍; ലോഞ്ചിന് ശേഷം ജിംനി ബുക്ക് ചെയ്യാന്‍ കൂട്ടയിടി

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 2023 ജൂണ്‍ ഏഴിന് മാരുതി സുസുക്കി ജിംനി 5 ഡോര്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ വില പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര ഥാര്‍, ഫോഴ്‌സ് ഗൂര്‍ഖ എന്നീ മോഡലുകളോടാണ് ജിംനി എതിരിടുന്നത്. എന്നാല്‍ ലോഞ്ചിന് പിന്നാലെ ജിംനിയുടെ വില കൂടുതലാണെന്ന തരത്തില്‍ വാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു.

എന്നാല്‍ അതൊന്നും ജിംനിയെ ഒട്ടും ഏശിയിട്ടില്ലെന്നാണ് ബുക്കിംഗ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് മാരുതി സുസുക്കി ജിംനി അവതരിപ്പിച്ചത്. തൊട്ടുപിന്നാലെ ബുക്കിംഗും ആരംഭിച്ചു. അന്ന് തൊട്ട് ഇന്ന് വരെ എസ്‌യുവിക്ക് മൊത്തം 31,000-ത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചു. ജൂണ്‍ ഏഴിന് വില പ്രഖ്യാപിച്ചതിന് ശേഷം ബുക്കിംഗുകളുടെ എണ്ണം കൂടിയതായാണ് മാരുതിയുടെ മാര്‍ക്കറ്റിംഗ് ആന്‍സ് സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസറായ ശശാങ്ക് ശ്രീവാസ്തവ പറയുന്നത്.

maruti suzuki jimny

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 12.74 ലക്ഷം രൂപ മുതലാണ് മാരുതി ജിംനിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 15.05 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. വില പ്രഖ്യാപനത്തിന് മുമ്പ് പ്രതിദിനം 92 ബുക്കിംഗാണ് ലഭിച്ചിരുന്നതെങ്കില്‍ ശേഷം അത് 151 ആയി ഉയര്‍ന്നതായി അദ്ദേഹം പ്രഞ്ഞു.

'ഇതുവരെ, ഞങ്ങള്‍ക്ക് 31,000-ത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ട്. ജൂണ്‍ 7-ന് വില പ്രഖ്യാപനം നടത്തിയത് മുതല്‍ പ്രതിദിനം ശരാശരി ബുക്കിംഗ് വര്‍ധിച്ചതായാണ് കാണുന്നത്. വില പ്രഖ്യാപനത്തിന് മുമ്പ് പ്രതിദിനം 92 ബുക്കിംഗുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഞങ്ങള്‍ക്ക് പ്രതിദിനം 151 ബുക്കിംഗുകള്‍ ലഭിക്കുന്നു. അതിനാല്‍ വില പ്രഖ്യാപനത്തിന് ശേഷം സ്വീകാര്യത ഉയര്‍ന്നതായി തോന്നുന്നു' -ശ്രീവാസ്തവ പറഞ്ഞു.

maruti suzuki jimny

ജിംനിയുടെ വില 12.74 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു ഥാറിന് 10.54 ലക്ഷം രൂപയാണ് പ്രാരംഭ വിലയെന്നായിരുന്നു പ്രധാനമയും വിമര്‍ശനം ഉയര്‍ന്നത്. സാങ്കേതികമായി, ഇപ്പോള്‍ വിപണിയില്‍ ജിംനിക്ക് എതിരാളിയില്ല. 5 ഡോറുകളുമായി എത്തുന്ന ഏക 4X4 എസ്‌യുവി ജിംനിയാണ്. ഥാറിന്റെയും ഗൂര്‍ഖയുടെയും 5 ഡോര്‍ പതിപ്പുകള്‍ വരാന്‍ പോകുന്നതേ ഉള്ളൂ. വില പ്രഖ്യാപനത്തിന് ശേഷം ജിംനിയുടെ ബുക്കിംഗ് കൂടാനുള്ള കാരണങ്ങളും ശശാങ്ക് ശ്രീവാസ്തവ അഭിമുഖത്തില്‍ പറയുന്നുണ്ട്.

'ഥാര്‍ ഒരു 5 ഡോര്‍ വാഹനമല്ല. അതേസമയം ജിംനി 5 ഡോര്‍ എസ്യുവിയാണ്. 10.54 ലക്ഷം രൂപക്ക് കിട്ടുന്നത് ഥാറിന്റെ 2WD മോഡലിനാണ്. ജിംനിയില്‍ 4WD സ്റ്റാന്‍ഡേര്‍ഡായി ഓഫര്‍ ചെയ്യുന്നതിനൊപ്പം ആറ് എയര്‍ബാഗുകളുമുണ്ട്. അതേസമയം ഥാറില്‍ രണ്ട് എയര്‍ബാഗുകള്‍ മാത്രമാണുള്ളത്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ ഈ വില നല്ലതാണെന്ന് ഉപഭോക്താക്കള്‍ അംഗീകരിച്ചതിന്റെ കാരണത്താലാകും വില പ്രഖ്യാപിച്ചതിന് ശേഷം ബുക്കിംഗുകളുടെ എണ്ണം വര്‍ധിച്ചത്' ശശാങ്ക് പറഞ്ഞു.

maruti suzuki jimny

ആദ്യമായി കാര്‍ എടുക്കുന്നവരെ ജിംനി അത്രകണ്ട് ആകര്‍ഷിക്കുന്നില്ലെന്നാണ് തോന്നുന്നത്. അതേസമയം നിലവിലുള്ള കാര്‍ മാറ്റാന്‍ ആഗ്രഹിക്കുന്നവരോ അല്ലെങ്കില്‍ രണ്ടാമതൊരു കാര്‍ കൂടി വാങ്ങാന്‍ ഉദ്ദേശിക്കുന്നവരോ ആണ് ജിംനിയിലേക്ക് അടുക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കുന്ന 3 ഡോര്‍ ജിംനിയുടെ നീളമേറിയ വീല്‍ബേസ് പതിപ്പ് പ്രധാനമായും ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടാണ് ഇന്തോ-ജാപ്പനീസ് ബ്രാന്‍ഡ് പുറത്തിറക്കിയിരിക്കുന്നത്.

ഹെഡ്ലാമ്പ് വാഷറുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ടെയില്‍ഗേറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌പെയര്‍ വീല്‍, 15 ഇഞ്ച് ഗണ്‍മെറ്റല്‍ അലോയ് വീലുകള്‍ എന്നിവയാണ് എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. ജിംനിയുടെ അകത്തളം കറുപ്പ് തീമിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റില്‍ 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ റിയര്‍വ്യൂ മിററുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിവ ഓഫര്‍ ചെയ്യുന്നു.

maruti suzuki jimny

ഒരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് മാരുതി ജിംനി 5 ഡോര്‍ വാങ്ങാനാകുക. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 104.8 bhp പവറും 134.2 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കിയിരിക്കുന്നു.

എസ്‌യുവിയുടെ ഒട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 16.39 കിലോമീറ്ററും മാനുവല്‍ വേരിയന്റ് 16.96 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഥാറിന്റെയും ഗൂര്‍ഖയുടെയും 5 ഡോര്‍ പതിപ്പുകള്‍ കൂടി വിപണിയില്‍ എത്തിയാല്‍ മാത്രമേ സെഗ്‌മെന്റില്‍ മത്സരം മുറുകുകയുള്ളൂ. ഥാർ 5 ഡോർ പതിപ്പിന്റെ ലോഞ്ച് അടുത്ത വർഷം മാത്രമേ ഉണ്ടാകുകയുള്ളൂ. അത് ജിംനിക്ക് ഗുണകരമാണ്.

More from DriveSpark

Article Published On: Wednesday, June 14, 2023, 13:32 [IST]
English summary
Maruti suzuki jimny bookings have increased since the price announcement
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X