മാരുതി ജിംനി ഒരു ഫാമിലി കാറാണോ? 5 കാരണങ്ങള്‍ ഇതാ

ഇന്ത്യന്‍ വാഹന ലോകം കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് മാരുതി സുസുക്കി ജിംനിയുടെ വരവിനായി. ജൂണ്‍ ആദ്യവാരം ലൈഫ്‌സ്‌റ്റൈല്‍ ഓഫ്‌റോഡറിനെ വിപണിയില്‍ ഇറക്കാന്‍ പോകുകയാണ് മാരുതി സുസുക്കി. ലൈഫ്‌സ്‌റ്റൈല്‍ ഓഫ്‌റോഡര്‍ എസ്‌യുവി എന്ന ടാഗിന് കീഴില്‍ വരുന്ന ജിംനി ദൈനംദിന ആവശ്യങ്ങള്‍ക്ക് അത്ര പോര എന്ന് അഭിപ്രായം പറയാറുണ്ട്.

എന്നാല്‍ ഇത് അത്ര കൃത്യമായ നീരീക്ഷണമല്ലെന്ന് നമുക്ക് പറയാന്‍ സാധിക്കുക. 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓഫ്-റോഡ് എസ്‌യുവികളില്‍ ജിംനിയെ ഏറ്റവും പ്രായോഗിക ഓപ്ഷനാക്കി മാറ്റുന്ന ചില കാര്യങ്ങള്‍ നോക്കാം. എന്നിട്ട് നിങ്ങള്‍ക്ക് തീരുമാനിക്കാം ജിംനി ഒരു ഫാമിലി കാര്‍ ആണോ അല്ലയോ എന്ന്.

maruti suzuki jimny

അഞ്ച് ഡോര്‍: മാരുതി ജിംനിയെ ശരിയായ 5 ഡോര്‍ എസ്‌യുവി എന്ന് വിളിക്കാം. ജിംനിയുടെ നേരിട്ടുള്ള എതിരാളികളായ മഹീന്ദ്ര ഥാറിനും ഫോഴ്‌സ് ഗൂര്‍ഖക്കും 5 ഡോറുകള്‍ ലഭ്യമല്ല. ഇരുമോഡലുകളുടെയും 5 ഡോര്‍ പതിപ്പുകള്‍ വൈകാതെ വരും. പിന്നില്‍ ഡോറുകള്‍ ഉള്ളതിനാല്‍ ഈസിയായി രണ്ടാം നിര സീറ്റുകളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഗുണം. 5 ഡോര്‍ വരുന്നെങ്കിലും കൃത്യമായ ആനുപാതത്തിനൊപ്പം ആകര്‍ഷകമായ ഡിസൈന്‍ കൂടിയാകുന്നതോടെ ജിംനി ഒറ്റ കാഴ്ചയില്‍ ഇഷ്ടം പിടിച്ച്പറ്റും.

ഡ്രൈവിംഗ്: വലിപ്പത്തിന്റെ കാര്യം നോക്കുമ്പോള്‍ ജിംനി വളരെ ഒതുക്കമുള്ള വാഹനമായാണ് കാണപ്പെടുന്നത്. അതിനാല്‍ തന്നെ ഡ്രൈവിംഗ് കൂടുതല്‍ എളുപ്പമായിരിക്കും. പ്രത്യേകിച്ച് സിറ്റി ട്രാഫിക്കുകളില്‍ അധികം കഷ്ടപ്പെടേണ്ടി വരില്ല. ലൈറ്റ് സ്റ്റിയറിംഗ് സജ്ജീകരണവും തിരക്കേറിയ റോഡുകളിലെ യാത്ര പ്രയാസരഹിതമാക്കി മാറ്റുന്നു. ഒപ്പം ചെറിയ ടേണിംഗ് റേഡിയസ് അതിന്റെ ചടുലത കൂടുതല്‍ വര്‍ധിപ്പിക്കുന്നു. ഇടുങ്ങിയ ഇടങ്ങളില്‍ പോലും സുഗമമായി യു-ടേണുകളും സാധ്യമാക്കുന്നു.

maruti suzuki jimny dashboard

പ്രീമിയം ഫീച്ചറുകള്‍: അകത്തളത്തില്‍ ഒരുക്കിയിരിക്കുന്ന സുഖസൗകര്യങ്ങളുടെ കാര്യം എടുക്കുമ്പോള്‍ ജിംനി എതിരാളികളില്‍ നിന്ന് വ്യത്യസ്തനായി കാണപ്പെടുന്നു. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ആധുനിക ഫീച്ചറുകള്‍ സജ്ജീകരിച്ചാണ് എസ്‌യുവിയുടെ വരവ്. അര്‍ബന്‍ അപ്പീല്‍ വര്‍ധിപ്പിക്കുന്നതിനായി മാരുതി എസ്‌യുവിക്ക് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും ഹെഡ്ലാമ്പ് വാഷറുകളും നല്‍കിയിട്ടുണ്ട്.

സുഖപ്രദമായ പിന്‍സീറ്റുകള്‍: മാരുതി സുസുക്കി ജിംനിയിലെ 4 സീറ്റുകളും വളരെ ഉപയോഗപ്രദമാണെന്ന് മാത്രമല്ല നല്ല കംഫര്‍ട്ടും വാഗ്ദാനം ചെയ്യുന്നു. രണ്ട് മുതിര്‍ന്ന വ്യക്തികള്‍ക്ക് മതിയായ ഷോള്‍ഡര്‍ റൂം, നീ മുറി, ലെഗ്‌റൂം എന്നിവ ഇത് ഒരുക്കുന്നു. ക്യാബിന്‍ വീതി കുറവ് കാരണം പിന്‍സീറ്റില്‍ രണ്ടുപേരെ മാത്രമേ ഉള്‍ക്കൊളളൂ. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് 3 പോയിന്റ് സീറ്റ്‌ബെല്‍ട്ടിന്റെ സുരക്ഷയും ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകളുടെ കംഫര്‍ട്ടും ലഭിക്കും.

maruti suzuki jimny rear seat

ബൂട്ട് സ്‌പേസ്: ബൂട്ട് കമ്പാര്‍ട്ട്മെന്റിലെ പ്രായോഗികതയുടെ കാര്യത്തില്‍ മാരുതി സുസുക്കി ജിംനി അതിന്റെ എതിരാളികളെക്കാള്‍ ഒരുപടി മുകളിലാണ്. പിന്‍സീറ്റുകളുണ്ടെങ്കില്‍ കൂടി ബൂട്ടില്‍ മൂന്നോ നാലോ ഇടത്തരം വലിപ്പമുള്ള ലഗേജ് ബാഗുകള്‍ ഉള്‍ക്കൊള്ളിക്കാനുള്ള ശേഷി എസ്‌യുവിക്കുണ്ട്. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാന്‍ പാകത്തിന് പിന്‍സീറ്റുകള്‍ 50:50 ആയി മടക്കിവെക്കാവുന്നതുമാണ്.

പ്രായോഗികതയും കംഫര്‍ട്ടും മികച്ച യാത്ര നിലവാരവുമുള്ളതിനാല്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റിലെ ഏറ്റവും താങ്ങാനാകുന്ന മികച്ച ഓപ്ഷനുകളില്‍ ഒന്നായി ജിംനി കൂടി മാറുന്നു. 5 ഡോര്‍ ഡിസൈന്‍, സുഖപ്രദമായ സീറ്റുകള്‍, മികച്ച ബൂട്ട് ശേഷി, സുഗമമായ ഡ്രൈവിംഗ്, പ്രീമിയം ഫീച്ചറുകള്‍ എന്നിവ ജിംനിയെ വളരെ 'സ്‌പെഷ്യല്‍' ആക്കുന്നു. അഡ്വഞ്ചറിനൊപ്പം പ്രായോഗികതയുള്ള വാഹനം തേടുന്ന വണ്ടിഭ്രാന്താന്‍മാര്‍ക്ക് പറ്റിയ ചോയ്‌സായിരിക്കും ജിംനി.

More from DriveSpark

Article Published On: Saturday, May 27, 2023, 13:31 [IST]
English summary
Maruti suzuki jimny can be a family car here are some reasons
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X