ഉപ്പോളം വരുമോ ഉപ്പിലിട്ടത്; ജിംനിയിൽ നിന്ന് മിനി ഡിഫൻഡർ ലുക്കിലേക്ക്, വീഡിയോ കാണാം

ജിപ്സിയുടെ പിൻഗാമിയായി ഇന്ത്യൻ വിപണിയിൽ എത്തിയത് മുതൽ നല്ലതും ചീത്തയുമായ ഒരുപാട് പ്രതികരണങ്ങൾ ഏറ്റുവാങ്ങി വിൽപ്പനയിൽ കുതിച്ചു കൊണ്ടിരിക്കുയാണ് മാരുതി സുസുക്കി ജിംനി. മഹീന്ദ്ര ഥാറുമായി മത്സരിക്കുന്നതിനാണ് ജിംനിയെ അവതരിപ്പിച്ചതെന്ന് പറയുമ്പോഴും പല വിമർശനങ്ങളും ഉയരുന്നത് ഥാറുമായി ജിംനിയെ താരതമ്യം ചെയ്യരുത് എന്നാണ്.

മാരുതി തങ്ങളുടെ ഒരു ഓഫ്റോഡറിനെ അവതരിപ്പിക്കുന്നു, ചിലപ്പോൾ ഥാറുമായി താരതമ്യം ചെയ്യുമ്പോൾ പോരായ്മകൾ കണ്ടുപിടിച്ചേക്കാം എന്നാലും ഒരു ഓഫ്റോഡിന് പോകാൻ ജിംനി പ്രാപ്തമാണ്. ജിംനി ഇറങ്ങിയത് മുതൽ വാഹനം സ്വന്തമാക്കുന്നവർ നിരവധി മോഡിഫിക്കേഷനുകളും നടത്താറുണ്ട്. പല തരം മോഡിഫിക്കേഷനുകളുടെ വീഡിയോ ഞങ്ങൾ നിങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. അത്തരത്തിലൊരു മോഡിഫിക്കേഷനാണ് നിങ്ങളെ പരിചയപ്പെടുത്താനുളളത്.

Maruti Suzuki Jimny Converted To Defender Video

ലാൻഡ് റോവർ ഡിഫൻഡർ, ഏതൊരു വാഹനപ്രേമിയുടേയും ഇഷ്ടവാഹനമാണ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ജിംനിയെ ഒരു മിനി ലാൻഡ്റോവറായി സങ്കൽപ്പിച്ചു നോക്കു. റൈഡ് വിത്ത് ഭാവന എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എസ്‌യുവിയുടെ മുൻഭാഗമാണ് ഏറ്റവും കൂടുതൽ കസ്റ്റമൈസേഷനുകൾ നടത്തിയിരിക്കുന്നത്. ജിംനിയുടെ സ്റ്റോക്ക് ഹെഡ്‌ലാമ്പും ഗ്രില്ലും മാറ്റി.

ഈ എസ്‌യുവിയിലെ ഹെഡ്‌ലാമ്പ് കവറിൽ ഇപ്പോൾ പഴയ തലമുറ ഡിഫൻഡറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഡിസൈനാണ് നൽകിയിരിക്കുന്നത്. ഗ്രില്ലിനും സമാനമായ ഡിസൈൻ ഉണ്ട്. ഫ്രണ്ട് ഗ്രില്ലിനൊപ്പം എസ്‌യുവിയുടെ സ്റ്റോക്ക് ഫ്രണ്ട് ബമ്പറും മോഡിഫൈ ചെയ്തിട്ടുണ്ട്. ഇതിന് പകരം മെറ്റൽ ഓഫ് റോഡ് ബമ്പറും താഴെ മെറ്റൽ സ്‌കിഡ് പ്ലേറ്റും നൽകിയിരിക്കുകയാണ്. ഫോഗ് ലാമ്പുകൾ ബമ്പറിലേക്ക് കൂട്ടിച്ചേർത്തിരിക്കുന്നു, അതിനോടൊപ്പം തന്നെ ഒരു ജോടി ഓക്സിലറി ലാമ്പുകളും നൽകിയിരിക്കുന്നു.

Maruti Suzuki Jimny Converted To Defender Video

4×4 ഒരു ഫംങ്ങ്ക്ഷണൽ സ്‌നോർക്കലും എസ്‌യുവിയിക്ക് കൂടുതൽ മസ്കുലാർ ലുക്കിനായി ഒരു ഫോക്സ് ബോണറ്റ് സ്കൂപ്പും കൊടുത്തിരിക്കുന്നു. സൈഡ് പ്രൊഫൈലിൽ നിന്ന്, ജിംനി 4×4 സ്റ്റോക്കിനെക്കാൾ അൽപ്പം ഉയരമുള്ളതായി തോന്നുന്നുണ്ട്. അത് ഇപ്പോൾ ഡോബിൻസൻസിൽ നിന്നുള്ള 2 ഇഞ്ച് ലിഫ്റ്റ് കിറ്റുമായി വരുന്നത് കൊണ്ടാണ്. ഈ ജിംനിയിലെ ഒറിജിനൽ ഒആർവിഎമ്മുകൾക്ക് പകരം ആഫ്റ്റർ മാർക്കറ്റ് സൈഡ് മിററുകളാണ് നൽകിയിരിക്കുന്നത്.

അലോയ് വീലുകൾ സ്റ്റോക്കാണ്. വാഹനത്തിൻ്റെ റൂഫിൽ ഒരു കാരിയർ കൊടുത്തിട്ടുണ്ട്. പിന്നിലെ ക്വാർട്ടർ ഗ്ലാസ് ഏരിയയിൽ, ഡിഫൻഡറിനെ ഓർമിപ്പിക്കും വിധത്തിലുളള ജെറി ക്യാനുകൾ പിടിക്കാൻ രൂപകൽപ്പന ചെയ്ത രണ്ട് മെറ്റൽ മൗണ്ടുകൾ കാണാം. പിൻ ബമ്പറും ഒരു ഓഫ്-റോഡ് സ്പെക് യൂണിറ്റാണ്. സ്റ്റോക്ക് ടെയിൽ ലാമ്പുകൾക്ക് പകരം ആഫ്റ്റർ മാർക്കറ്റ് എൽഇഡി യൂണിറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

Maruti Suzuki Jimny Converted To Defender Video

വാഹനത്തിൻ്റെ ഉളളിൽ അൽപ്പം കസ്റ്റമൈസേഷൻ വാഹനത്തിൻ്റെ ഉടമ നടത്തിയിട്ടുണ്ട്. ഏസി വെൻ്റിന് മുന്നിലായി കപ്പ് ഹോൾഡർ കൊടുക്കുന്നു. കാരണം നിങ്ങളുടെ വെളളമോ മറ്റ് പാനീയങ്ങളോ എപ്പേആഴും തണുത്ത് ഇരിക്കുന്നതിന് വേണ്ടിയാണ് അത്തരത്തിലൊരു സംവിധാനം. വേറെ മോഡിഫിക്കേഷനുകൾ അകത്ത് നടത്തിയിട്ടില്ല. പൂർണമായി ഒരു ഡിഫൻഡറായി മാറ്റാൻ ഉടമയ്ക്ക് സാധിച്ചിട്ടില്ല എന്നാലും ഒരു പരിധി വരെ വാഹനം കണ്ടാൽ മിനി ലാൻഡ് റോവർ എന്ന് തോന്നലുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.

K15B 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 6,000 rpm-ല്‍ 103.4 bhp പവറും 4,000 rpm-ല്‍ 134.2 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.

ട്രാന്‍സ്മിഷന്‍ സുസുക്കിയുടെ ഓള്‍ ഗ്രിപ്പ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ പുതിയ ജിംനി എസ്‌യുവി ഒരു ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ബോക്സും അവതരിപ്പിക്കുന്നു. പഴയ ജിപ്‌സിയുടെ കാര്യത്തിലെന്നപോലെ ജിംനി ഒരു ലാഡര്‍-ഫ്രെയിം ഷാസി ഉപയോഗിക്കുന്നു. ഒരു റിജിഡ് ആക്സില്‍ 3-ലിങ്ക് സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനൊപ്പം മുന്നിലും പിന്നിലും കോയില്‍ സ്പ്രിംഗുകളുമുണ്ട്. വീലുകള്‍ സ്റ്റീല്‍, അലോയ് രൂപങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. 195/80 R15 ആണ് ടയര്‍ സൈസ്.

സ്പെയര്‍ വീല്‍ അറ്റാച്ച് ചെയ്ത മാരുതി സുസുക്കി ജിംനിക്ക് 3,985 mm നീളമുണ്ട്. എസ്യുവിക്ക് 1,645 mm വീതിയും 1,720 mm ഉയരവുമുണ്ട്. പുതിയ ജിംനിയുടെ വീല്‍ബേസിന് 2,590 എംഎം നീളവും 1,210 കിലോഗ്രാം ഭാരവുമുണ്ട്. പുതിയ ജിംനി 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 208 ലിറ്റര്‍ ബൂട്ടും വാഗ്ദാനം ചെയ്യുന്നു. 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിപ്സി വിടവാങ്ങിയപ്പോള്‍ ഓഫ് റോഡര്‍ സെഗ്‌മെന്റിലുണ്ടായ വിടവ് ജിംനിയിലൂടെ നികത്താൻ സാധിച്ചുവെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Saturday, November 18, 2023, 11:30 [IST]
English summary
Maruti suzuki jimny converted to mini land rover defender explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X