ജിംനി കുളിച്ചാൽ ഥാർ ആകുമോ; ഈ കാശുണ്ടെങ്കിൽ ഒരു സെൽറ്റോസ് കിട്ടിയേനെ, വീഡിയോ വൈറൽ
മാരുതി സുസുക്കി ഈ വർഷം ആദ്യമാണ് രാജ്യത്ത് തങ്ങളുടെ ഓഫ്റോഡറായ ജിപ്സിക്ക് ഒരു പിൻഗാമിയെ അവതരിപ്പിച്ചത്. മറ്റ് രാജ്യങ്ങളിൽ അവതരിപ്പിച്ച ത്രീ ഡോർ പതിപ്പിന് പകരം ഫൈവ് ഡോറാണ് അവതരിപ്പിച്ചത്. ഥാർ ത്രീ ഡോറുമായി നേരിട്ട് പോരാടണം എങ്കിൽ അത്തരമൊരു നീക്കം ആവശ്യമായിരുന്നു മാരുതിക്ക്. ജിംനിയുടെ പലതരം മോഡിഫിക്കേഷൻ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിലൂടെ നിങ്ങൾ കണ്ടിട്ടുണ്ട്, എന്നാൽ 15 ലക്ഷം രൂപയുടെ മോഡിഫിക്കേഷൻ കണ്ടിട്ടുണ്ടോ.
MADRASI VLOGS അവരുടെ യൂട്യൂബ് ചാനലിൽ അവതരിപ്പിച്ച ഒരു വീഡിയോയിലാണ് 15 ലക്ഷം രൂപയുടെ മോഡിഫിക്കേഷനുകളാണ് തൻ്റെ ജിംനിയിൽ വരുത്തിയിട്ടുളളത് എന്ന് ഉടമസ്ഥൻ പറയുന്നത്. മറ്റ് മോഡിഫൈ ചെയ്ത് ജിംനികളിൽ നിന്ന് തൻ്റെ വാഹനം വ്യത്യസ്തമായി നിൽക്കുന്നതിനാണ് താൻ ആഗ്രഹിച്ചതെന്ന് ഉടമ വീഡിയോയിൽ പറയുന്നു. ആദ്യം ഉടമ തൻ്റെ ജിംനിയുടെ എഞ്ചിനിൽ ഒരു സ്റ്റേജ് 2 ട്യൂണിങ്ങ് നടത്തി. അതിന് ശേഷം പുത്തൻ ഫുൾ എക്സ്ഹോസ്റ്റും ഘടിപ്പിച്ചു.

ഒരു ബിഎംസി കോൾഡ് എയർ ഇൻടേക്ക് അതോടൊപ്പം ഒരു സ്‌നോർക്കലും ചേർത്തു. ബോണറ്റ് എളുപ്പത്തിൽ ഉയർത്താൻ ഹൈഡ്രോളിക് സംവിധാനവും കൂട്ടിചേർത്തു. കൂടാതെ, മികച്ച ശബ്ദ നിലവാരത്തിനായി ബോണറ്റും മറ്റ് ബോഡി പാനലുകളും ഇൻസുലേറ്റ് ചെയ്തിട്ടുണ്ട്. മാർക്കർ ലാമ്പുകളോട് കൂടിയ ആഫ്റ്റർ മാർക്കറ്റ് ഫ്രണ്ട് ഗ്രില്ലാണ് വാഹനത്തിൻ്റെ ഹൈലൈറ്റ്. ഒറിജിനൽ ഹെഡ്‌ലാമ്പുകൾക്ക് പകരം എൽഇഡി ഡിആർഎല്ലുകളുള്ള ആഫ്റ്റർ മാർക്കറ്റ് പ്രൊജക്ടർ യൂണിറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബമ്പർ സ്റ്റോക്ക് തന്നെയാണ്, എന്നാൽ ഫോഗ് ലാമ്പുകൾ മാറ്റിയിട്ടുണ്ട്. വശത്തേക്ക് നോക്കിയാൽ, ഓഫ്-റോഡ് സ്‌പെക്ക് സ്റ്റീൽ റിമ്മുകളുള്ള 15 ഇഞ്ച് മഡ് ടെറൈൻ ടയറുകളാണ് ഉടമ നൽകിയിരിക്കുന്നത്. ഈ ജിംനിയുടെ സ്റ്റോക്ക് സസ്‌പെൻഷൻ മാറ്റി അയൺമാൻ 4×4 സസ്പെൻഷൻ യൂണിറ്റ് നൽകി, ഇത് വാഹനത്തിന്റെ മൊത്തത്തിലുള്ള ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.

പിൻഭാഗത്ത്, ഉടമ ടെയിൽഗേറ്റിൽ ഒരു ലാഡർ നൽകുകയും ജി-വാഗൺ ശൈലിയിലുള്ള ആഫ്റ്റർ മാർക്കറ്റ് LED ടെയിൽ ലാമ്പുകൾ തിരഞ്ഞെടുക്കുകയും ചെയ്തു. ക്യാബിനും പൂർണ്ണമായും കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. ഒലിവ് ഗ്രീൻ ഷെയ്ഡിലാണ് കാറിന്റെ മുഴുവൻ കറുത്ത ക്യാബിൻ കസ്റ്റമൈസ് ചെയ്തിരിക്കുന്നത്. ക്യാബിനിലെ ഒലിവ് ഗ്രീൻ, അൽകന്റാര മെറ്റീരിയൽ എന്നിവയുടെ സംയോജനമാണ് ഉടമ തിരഞ്ഞെടുത്തത്.
4 ലക്ഷം രൂപ എഞ്ചിനിൻ്റെ മോഡിഫിക്കേഷന് വേണ്ടിയും ഇൻ്റീരിയിറിലെ കസ്റ്റമൈസേഷന് വേണ്ടി 4 ലക്ഷം രൂപയും ആയിട്ടുണ്ട് എന്നാണ് ഉടമ വീഡിയോയിൽ പറയുന്നത്. ബാക്കിയുളള തുക മറ്റ് പുറത്തുളള മോഡിഫിക്കേഷനുകൾക്ക് വേണ്ടിയാണ് ചിലവഴിച്ചത്. ജിംനി വാങ്ങുന്നതിന് മുൻപ് ഉടമ ഥാർ ഓടിച്ചു നോക്കിയിരുന്നു എങ്കിലും തൃപ്തനാകാത്തത് കൊണ്ടാണ് ജിംനി എന്ന ഓപ്ഷനിൽ എത്തിയത്.

കമ്പനിയുടെ K15B 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 6,000 rpm-ല്‍ 103.4 bhp പവറും 4,000 rpm-ല്‍ 134.2 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു
ട്രാന്‍സ്മിഷന്‍ സുസുക്കിയുടെ ഓള്‍ ഗ്രിപ്പ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ പുതിയ ജിംനി എസ്‌യുവി ഒരു ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ബോക്സും അവതരിപ്പിക്കുന്നു. പഴയ ജിപ്‌സിയുടെ കാര്യത്തിലെന്നപോലെ ജിംനി ഒരു ലാഡര്‍-ഫ്രെയിം ഷാസി ഉപയോഗിക്കുന്നു. ഒരു റിജിഡ് ആക്സില്‍ 3-ലിങ്ക് സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനൊപ്പം മുന്നിലും പിന്നിലും കോയില്‍ സ്പ്രിംഗുകളുമുണ്ട്. വീലുകള്‍ സ്റ്റീല്‍, അലോയ് രൂപങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. 195/80 R15 ആണ് ടയര്‍ സൈസ്.
സ്പെയര്‍ വീല്‍ അറ്റാച്ച് ചെയ്ത മാരുതി സുസുക്കി ജിംനിക്ക് 3,985 mm നീളമുണ്ട്. എസ്യുവിക്ക് 1,645 mm വീതിയും 1,720 mm ഉയരവുമുണ്ട്. പുതിയ ജിംനിയുടെ വീല്‍ബേസിന് 2,590 എംഎം നീളവും 1,210 കിലോഗ്രാം ഭാരവുമുണ്ട്. പുതിയ ജിംനി 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 208 ലിറ്റര്‍ ബൂട്ടും വാഗ്ദാനം ചെയ്യുന്നു. 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിപ്സി വിടവാങ്ങിയപ്പോള്‍ ഓഫ് റോഡര്‍ സെഗ്‌മെന്റിലുണ്ടായ വിടവ് ജിംനിയിലൂടെ നികത്താൻ സാധിച്ചുവെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.


Click it and Unblock the Notifications








