ജിംനിയുടെ മൈലേജ് അറിഞ്ഞു, ഇനി വില കൂടി; ജൂണ്‍ 7 വരെ കാത്തിരിക്ക് ചങ്ങാതിമാരേ

അടുത്തകാലത്തായി ഇന്ത്യന്‍ കാര്‍ വിപണി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്‌യുവി ലോഞ്ച് ഏതാണെന്ന് ചോദിച്ചാല്‍ മാരുതി സുസുക്കി ജിംനി 5 ഡോര്‍ എന്ന് മാത്രമായിരിക്കും ഉത്തരം. 2023 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ശേഷം ജിപ്സിയുടെ പിന്‍മുറക്കാരന്റെ വരവിനായി കാത്തിരിക്കുകയാണ് വാഹന ലോകം.

മാരുതി ജിംനി എസ്‌യുവിയുടെ വില പ്രഖ്യാപനം ജൂണ്‍ ഏഴിനുണ്ടാകുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ ലോഞ്ചുകളില്‍ ഒന്നായ ജിംനി 5 ഡോര്‍ പതിപ്പ് വളര്‍ന്ന് കൊണ്ടിരിക്കുന്ന ലൈഫ്സ്റ്റൈല്‍ എസ്‌യുവി സെഗ്മെന്റിലാണ് അണിചേരുന്നത്. അവിടെ മഹീന്ദ്ര ഥാര്‍, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയോടാണ് പടവെട്ടേണ്ടത്. ജനുവരിയില്‍ 2023 ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ ജിംനിയുടെ ബുക്കിംഗ് ജാലകം മാരുതി തുറന്നിരുന്നു.

maruti jimny

ഇതുവരെ ജിംനി എസ്‌യുവി 30,000 ബുക്കിംഗുകള്‍ വാരിക്കൂട്ടിയതായാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്. എസ്‌യുവി വിപണിയില്‍ കടന്നുകയറി നേട്ടം കൊയ്യാനുള്ള കമ്പനിയുടെ മാസ്റ്റര്‍ പ്ലാനിലെ സുപ്രധാന പോരാളിയാണ് ജിംനി. മാരുതിയുടെ പ്രീമിയം കാര്‍ റീടെയില്‍ ശൃംഖലയായ നെക്സയിലൂടെയാകും ജിംനി വിറ്റഴിക്കുക. മാരുതിയുടെ പുതിയ ലോഞ്ചുകളായ ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്സ് എന്നിവയോടൊപ്പം സെഗ്മെന്റില്‍ വിപണി വിഹിതം ഉയര്‍ത്തുകയെന്നതാകും ജിംനിയുടെ കടമ.

ജിംനി 5 ഡോറിന്റെ വിലക്കൊപ്പം തന്നെ ആളുകള്‍ക്ക് അറിയാന്‍ താല്‍പര്യമുള്ള ഒന്നാണ് മൈലേജ്. ലൈഫ് സ്റ്റൈല്‍ എസ്‌യുവിയുടെ ഇന്ധനക്ഷമത കണക്കുകള്‍ കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടിരുന്നു. 105 bhp പവറും 134.2 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ K15B എഞ്ചിനാണ് ജിംനി 5 ഡോറിന് കരുത്തേകുന്നത്.5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വഴിയാണ് നാല് വീലുകളിലേക്കും പവര്‍ എത്തുന്നത്.

maruti jimny

മാനുവല്‍ ട്രാന്‍സ്ഫര്‍ കേസുള്ള സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ 4WD സിസ്റ്റവും '2WD-ഹൈ', '4WD-ഹൈ', '4WD-ലോ' മോഡുകളുള്ള ലോ-റേഞ്ച് ഗിയര്‍ബോക്സും വാഹനത്തിന് ലഭിക്കുന്നു. സീറ്റ, ആല്‍ഫ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് ജിംനി വരുന്നത്. ജിംനി 5 ഡോറിന്റെ മാനുവല്‍ ഗിയര്‍ബോക്‌സ് മോഡല്‍ ലിറ്ററിന് 16.94 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു, അതേസമയം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പതിപ്പ് ലിറ്ററിന് 16.39 കിലോമീറ്റര്‍ വാഗ്ദാനം ചെയ്യുന്നു.

40 ലിറ്റര്‍ ഫ്യുവല്‍ ടാങ്കുള്ള ജിംനി മാനുവലിന് ഫുള്‍ ടാങ്ക് ഫ്യുവലില്‍ 678 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും, അതേസമയം ഓട്ടോമാറ്റിക് പതിപ്പിന് 656 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ഈ കണക്കുകള്‍ അല്‍പ്പം വ്യത്യപ്പെട്ടേക്കും. മാരുതി ജിംനിയുടെ ടോപ്പ്-സ്പെക്ക് ആല്‍ഫ ട്രിമ്മിന് ഉയര്‍ന്ന ഡിമാന്‍ഡാണ് അനുഭവപ്പെടുന്നതെന്നാണ് ഡീലര്‍മാര്‍ പറയുന്നത്.

maruti jimny side

ബ്ലൂഷ് ബ്ലാക്ക്, കൈനറ്റിക് യെല്ലോ, പേള്‍ ആര്‍ട്ടിക് വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകള്‍ക്കാണ് ആവശ്യക്കാരേറെ. ഓട്ടോ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, സ്മാര്‍ട്പ്ലേ പ്രോ+ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, Arkamys സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷ ഫീച്ചറുകളാണ് ആല്‍ഫ വേരിയന്റില്‍ സജ്ജീകരിച്ചിരിക്കുന്നത്.

6 എയര്‍ബാഗുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റുള്ള ESP, ഹില്‍-ഡിസന്റ് കണ്‍ട്രോള്‍, റിയര്‍ വ്യൂ ക്യാമറ, EBD, ABS എബിഎസ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ലഭ്യമാണ്. ജിംനി 5 ഡോര്‍ വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ മാനുവല്‍ വേരിയന്റ് കൈയ്യില്‍ കിട്ടാന്‍ ആറ് മാസം വരെയും ഓട്ടോമാറ്റിക് വേരിയന്റിന് എട്ട് മാസം വരെയും കാത്തിരിക്കേണ്ടി വരും. 10 ലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് ജിംനി 5 ഡോറിന്റെ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Monday, May 22, 2023, 18:23 [IST]
English summary
Maruti suzuki jimny launch and price announcement on june 7 booking crossed 30000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X