ജിംനിയെ കൂടുതൽ മോടി പിടിപ്പിക്കാൻ ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി മാരുതി

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ (MSIL) ഏറ്റവും പുതിയ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് മോഡലായ ജിംനിയുടെ ഔദ്യോഗിക ലോഞ്ച് ജൂൺ 7 -ന് നടക്കാനിരിക്കുകയാണ്. ഇന്ത്യ സ്പെക്ക് ഫൈവ് ഡോർ ജിംനിയുടെ മീഡിയ ഡ്രൈവുകളും കമ്പനി അടുത്തിടെ പൂർത്തിയാക്കിയിരുന്നു.

ഈ സമയത്ത് വരാനിരിക്കുന്ന എസ്‌യുവിയുടെ ചില ആക്‌സസറികളും പാക്കേജുകളും നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു. പുതുതായി അവതരിപ്പിച്ച ഈ ആക്‌സസറികൾ ഉടമകളെ തങ്ങളുടെ വാഹനങ്ങളുടെ ലുക്ക്സും ഫംഗ്ഷണാലിറ്റിയും വർധിപ്പിക്കാൻ സഹായിക്കും, കൂടാതെ അവയെ കൂടുതൽ പെഴ്സണലൈസ് ചെയ്യാനും സഹായിക്കുന്നു. മാരുതി നടത്തിയ ഈ ആക്‌സസറി ഷോകേസിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നാണ് "സമ്മിറ്റ് സീക്കർ" പാക്കേജ്.

ജിംനിയ്ക്കായി ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി മാരുതി

ഈ പ്രത്യേക പാക്കേജ് കമ്പനി തങ്ങളുടെ ജനപ്രിയ ലോഞ്ച് ഷെയ്ഡുകളിലൊന്നായ ഇലക്ട്രിക് യെല്ലോയിലാണ് പ്രദർശിപ്പിച്ചിരുന്നത്. ഈ പാക്കേജിനൊപ്പം, ജിംനിയുടെ പരുക്കൻ രൂപകല്പനയേയും ഡിസൈനേയും ഉയർത്തിക്കാട്ടുന്ന ചില വിഷ്വൽ അപ്പിയറൻസ് ഘടകങ്ങൾ വാഗ്ദാനം ചെയ്യും. ഒന്നാമതായി, ഈ പാക്കേജിനൊപ്പം, നിർമ്മാതാക്കൾ മുന്നിൽ ഒരു ക്രോം ഗ്രില്ലും സ്‌കിഡ് പ്ലേറ്റിനായി വളരെ ഡിസ്റ്റിംഗ്റ്റീവായി കാണപ്പെടുന്ന എൻഹാൻസ്മെന്റ് പീസും വാഗ്ദാനം ചെയ്യും.

അടുത്തതായി, സൈഡിൽ അഡീഷണൽ ഡോർ ക്ലാഡിംഗുകൾ ഉണ്ടാകും, കൂടാതെ എസ്‌യുവിയുടെ പരുക്കൻ രൂപകൽപ്പനയ്ക്ക് പ്രാധാന്യം നൽകുന്ന ജിംനി ബാഡ്ജിംഗോടുകൂടിയ ചില ഡാർക്ക് ക്രോം ട്രീറ്റ്‌മെന്റും പാക്കേജ് നൽകുന്നു. കൂടാതെ, ഈ പാക്കേജിൽ ഡോർ വൈസറുകളും ORVM -നുള്ള ഗാർണിഷും നിർമ്മാതാക്കൾ ചേർത്തിട്ടുണ്ട്.

ജിംനിയ്ക്കായി ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി മാരുതി

ഈ പാക്കേജിനൊപ്പം, റൂഫ് റെയിലുകൾക്ക് മുകളിൽ ചേർക്കാവുന്ന ഒരു സംപൂർണ്ണ ടെന്റ് സജ്ജീകരണവും കാറിന്റെ മുകളിൽ റൂഫ് മൌണ്ട് ചെയ്ത ലഗേജ് റാക്കും ഉൾപ്പെടെ, വരാനിരിക്കുന്ന ഈ എസ്‌യുവിക്കായി കമ്പനി കുറച്ച് എക്യുപ്മെന്റുകളും പ്രദർശിപ്പിച്ചിരിക്കുന്നു. ജനപ്രിയ മെർസിഡീസ് G63 AMG സൂപ്പർ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നതു പോലെയുള്ള ക്രോം-ലൈൻ ചെയ്ത സ്പെയർ വീൽ കവറും മറ്റ് ആക്‌സസറികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആക്‌സസറി റേഞ്ചിന്റെ ഭാഗമായി കുറച്ച് കസ്റ്റം ഡീക്കലുകളും കാണിച്ചിരിക്കുന്നു. ഈ ഡീക്കലുകൾ വാഹനത്തിന്റെ വശത്ത് വലിയ ഫോണ്ടുകളിൽ ജിംനി മോണിക്കർ എടുത്തു കാട്ടുന്നു. അകത്തളത്തിൽ, ബ്ലാക്ക് & ബ്രൗൺ നിറത്തിലുള്ള ലെതർ സീറ്റ് കവറുകളും ഉൾപ്പെടുന്ന അഡീഷണൽ അപ്ഹോൾസ്റ്ററി പാക്കേജുകളും കമ്പനി പ്രദർശിപ്പിച്ചിട്ടുണ്ട്.

ജിംനിയ്ക്കായി ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി മാരുതി

ഇത് ജിംനിയുടെ ഇന്റീരിയർ സ്റ്റൈലിംഗ് മാറ്റാൻ സഹായിക്കുന്നു. ഇതുവരെ, ഈ ആക്‌സസറികളുടെയും പാക്കേജുകളുടെയും വിലകളൊന്നും ബ്രാൻഡ് പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ 70,000 രൂപ അധിക ചിലവിൽ കമ്പനി ഇവ വാഗ്ദാനം ചെയ്തേക്കാം എന്ന് വിശ്വസിക്കപ്പെടുന്നു. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ബ്രാൻഡിന്റെ ഏറ്റവും പുതിയ ലാഡർ-ഓൺ-ഫ്രെയിം എസ്‌യുവിയായിരിക്കും ജിംനി എന്നത്. കൂടാതെ 1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് K15B പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

പരമാവധി 105 PS പവർ ഔട്ട്‌പുട്ടും 138 Nm പീക്ക് torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ചോയിസുകളാണ് വാഹനത്തിൽ വരുന്നത്. മാനുവൽ ട്രാൻസ്ഫർ കെയ്‌സും ലോ-റേഞ്ച് ഗിയർബോക്‌സും ഉൾപ്പെടുന്ന സുസുക്കിയുടെ പ്രശസ്തമായ ഓൾഗ്രിപ്പ് ഫോർ വീൽ ഡ്രൈവ് സിസ്റ്റവുമായാണ് ഇന്ത്യ-സ്പെക്ക് ഫൈവ് ഡോർ ജിംനി വരുന്നത്.

ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവിയുടെ വിലകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ജിംനിയുടെ എക്സ്-ഷോറൂം വില 10-14 ലക്ഷം രൂപ വരെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ പോലുള്ള ഓഫ്-റോഡർ മോഡലുകൾക്ക് കൂടുതൽ ഒതുക്കമുള്ളതും താങ്ങാനാവുന്നതുമായ ബദലായിരിക്കും. ഔദ്യോഗിക ലോഞ്ചിന് മുമ്പുതന്നെ, രാജ്യത്ത് വൻ ഡിമാൻഡാണ് ജിംനിയ്ക്കുള്ളത്, മൊത്തം ബുക്കിംഗ് 30,000 യൂണിറ്റുകൾ കടന്നതായി നിർമ്മാതാക്കൾ വെളിപ്പെടുത്തി.

Image Courtesy: Namastecar

Article Published On: Monday, May 29, 2023, 19:12 [IST]
English summary
Maruti suzuki jimny official accessories showcased
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X