Maruti Suzuki Jimny ലോഞ്ചിന് മുമ്പ് ഡീലർ പ്രൈസ് ഇൻവോയിസ് പുറത്ത്; പ്രതീക്ഷിക്കാവുന്ന വില ഇങ്ങനെ

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ആഭ്യന്തര വിപണിയിൽ ഫ്രോങ്ക്സ് കോംപാക്ട് എസ്‌യുവി കൂപ്പെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ബലേനോ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ ക്രോസ്ഓവർ മോഡലിന്റെ ലോഞ്ചിനുശേഷം ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ജിംനി ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡ് എസ്‌യുവിയുടെ ഔദ്യോഗിക വില പ്രഖ്യാപനവും നടത്തും.

വരാനിരിക്കുന്ന ഫൈവ് ഡോർ മഹീന്ദ്ര ഥാർ, ഫൈവ് ഡോർ ഫോഴ്‌സ് ഗൂർഖ എന്നിവയ്‌ക്കെതിരെ ഫൈവ് ഡോർ മാരുതി സുസുക്കി ജിംനി മത്സരിക്കും, എന്നാൽ ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി ജിംനിയുടെ പ്രൈസ് ഇൻവോയ്‌സ് ഓൺലൈനിൽ ലീക്കായിരിക്കുകയാണ്. വാങ്ങുന്നയാളും വിൽപ്പനക്കാരനും തമ്മിലുള്ള ബന്ധം സ്വാധീനം ചെലുത്താത്ത മാന്യമായ ഇടപാടാണ് കാറിന്റെ വിലയിരുത്താവുന്ന മൂല്യത്തിൽ (Assessable Value) സാധാരണയായി ഉൾപ്പെടുന്നത്.

Maruti Suzuki Jimny ലോഞ്ചിന് മുമ്പ് ഡീലർ പ്രൈസ് ഇൻവോയിസ്

വാഹനച്ചെലവ്, ഇൻഷുറൻസ്, ട്രാൻസ്പോർട്ട്, ഹാൻഡ്ലിംഗ് ചാർജുകൾ എന്നിവയുടെ ആകെത്തുകയാണ് ഇത്. ഇൻവോയ്സ് സൂചിപ്പിക്കുന്നത് മാരുതി സുസുക്കി ജിംനിയുടെ വിലയിരുത്താവുന്ന മൂല്യം 9,41,866 രൂപയാണ്, അതോടൊപ്പം 1,31,861 രൂപയാണ് GST ടാക്സ് കണക്കിൽ വരുന്നത്. ഇൻവോയ്സിലെ മറ്റൊരു എൻട്രിയായി 1,60,117 രൂപയും രേഖപ്പെടുത്തിയിരിക്കുന്നു, എല്ലാം ചേർന്ന് അവസാന വിലയായി നൽകിയിരിക്കുന്നത് 13,65,705 രൂപയാണ്.

മറ്റ് അനുബന്ധ നികുതികളും രജിസ്ട്രേഷൻ ചാർജുകളും കണക്കിലെടുക്കുമ്പോൾ, വരാനിരിക്കുന്ന എസ്‌യുവിയുടെ ഓൺ-റോഡ് വില എന്നത് ഏകദേശം 16-16.5 ലക്ഷം രൂപയായിരിക്കാം. ഡീലർ ഇൻവോയ്സിൽ HI-LED എന്ന് പരാമർശിക്കുന്നു, അതിനാൽ ഇൻവോയ്സ് ടോപ്പ്-സ്പെക്ക് ആൽഫ വേരിയന്റിനുള്ളതാണെന്ന് നമുക്ക് മനസിലാക്കാം. ഈ വില നിർണയം അനുസരിച്ച് നിലവിലുള്ള ത്രീ ഡോർ മഹീന്ദ്ര ഥാർ 4WD പതിപ്പിന് സമാനമായ നിലയിൽ മാരുതി സുസുക്കി തങ്ങളുടെ ഫൈവ് ഡോർ ജിംനിയെ കൊണ്ടുവരും എന്ന് വ്യക്തമാണ്.

Maruti Suzuki Jimny ലോഞ്ചിന് മുമ്പ് ഡീലർ പ്രൈസ് ഇൻവോയിസ്

മഹീന്ദ്ര ഥാറുമായി താരതമ്യപ്പെടുത്തുമ്പോൾ ജിംനി വലിയ കോസ്റ്റ് കട്ടിംഗ് വാഗ്ദാനം ചെയ്യാൻ സാധ്യതയില്ലെന്ന് വ്യക്തമാണ്. മാരുതി ഥാർ 4×4 -ൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായും മഹീന്ദ്ര ഒരു താങ്ങാനാവുന്ന RWD വേരിയന്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തോന്നിപോകുന്നു. 9.99 ലക്ഷം രൂപയുടെ ഓഫർ വിലയിലാണ് ഥാർ RWD ലോഞ്ച് ചെയ്തത്. നിലവിൽ 10.55 ലക്ഷം രൂപ പ്രാരംഭ വിലയ്ക്കാണ് വാഹനം വരുന്നത്. മഹീന്ദ്ര ഫൈവ് ഡോർ ഥാറും ഉടൻ അവതരിപ്പിക്കും, ഇത് ജിംനിക്ക് മറ്റൊരു പ്രധാന വെല്ലുവിളിയാകും.

പേൾ ആർട്ടിക് വൈറ്റ്, ബ്ലൂയിഷ് ബ്ലാക്ക്, കൈനറ്റിക് യെല്ലോ വിത്ത് ബ്ലൂയിഷ് ബ്ലാക്ക് റൂഫ്, സിസ്ലിംഗ് റെഡ് വിത്ത് ബ്ലൂയിഷ് ബ്ലാക്ക് റൂഫ്, നെക്സ ബ്ലൂ, സിസ്ലിംഗ് റെഡ്, ഗ്രാനൈറ്റ് ഗ്രേ എന്നിവയാണ് വാഹനത്തിൽ വരുന്ന കളർ സ്കീമുകൾ. ജിംനിക്ക് അളവുകളുടെ കാര്യത്തിൽ 3,985 mm നീളവും 1,645 mm വീതിയും 1,720 mm ഉയരവും 2,590 mm വീൽബേസുമാണുള്ളത്.

Maruti Suzuki Jimny ലോഞ്ചിന് മുമ്പ് ഡീലർ പ്രൈസ് ഇൻവോയിസ്

210 mm ഗ്രൗണ്ട് ക്ലിയറൻസാണ് മാരുതി സുസുക്കി ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡ് എസ്‌യുവിയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, 105 PS മാക്സ് പവറും 134 Nm പീക്ക് torque ഉം വികസിപ്പിക്കുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ K15 B പെട്രോൾ എഞ്ചിനാണ് ഇതിന്റെ ഹൃദയം. പവർട്രെയിൻ സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു, അതോടൊപ്പം നാല് വീലുകളിലേക്കും പവർ അയയ്ക്കുന്ന ഒരു ഫോർ സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓഫ്-റോഡ് എസ്‌യുവി ഒന്നിലധികം വേരിയന്റുകളിൽ വിൽപ്പനയ്ക്ക് എത്തും. ഗ്ലോബൽ സ്പെക്ക് ത്രീ-ഡോർ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യ സ്പെക്ക് ഫൈവ് ഡോർ മോഡൽ കൂടുതൽ വിശാലവും കൂടുതൽ പ്രീമിയം ഫീച്ചറുകൾ നിറഞ്ഞതുമാണ്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയ്ക്കൊപ്പം 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും വാഹനത്തിന്റെ എക്യുപ്മെന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നു.

More from DriveSpark

Article Published On: Saturday, April 22, 2023, 19:00 [IST]
English summary
Maruti suzuki jimny price invoice leaked ahead of launch details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X