തിക്കും തിരക്കും വർധിക്കും; ആരവങ്ങളും ആകാംക്ഷയും ഉയർത്തി മാരുതി ജിംനി ഷോറൂമുകളിലേക്ക്

എസ്‌യുവികൾക്ക് ഇന്ത്യൻ വിപണിയിൽ ഉയർന്നു വരുന്ന ഡിമാൻഡിൽ നിന്ന് നേട്ടം കൊയ്യാനും വിപണി വിഹിതം മെച്ചപ്പെടുത്താനുമായി മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ മോഡൽ നിരയിലേക്ക് രണ്ട് പുതിയ എസ്‌യുവികൾ ചേർക്കാനുള്ള ഒരുക്കത്തിലാണ്. ജിംനി ഫൈവ് ഡോർ, ഫ്രോങ്ക്സ് എന്നിവയാണ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ഉടൻ വിൽപ്പനയ്ക്കായി ഒരുക്കുന്നത്.

ഈ രണ്ട് എസ്‌യുവികളും 2023 ജനുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി, ഇന്ത്യയിലുടനീളമുള്ള നെക്‌സ ഔട്ട്‌ലെറ്റുകളിൽ മാരുതി ഫ്രോങ്ക്‌സ് ഡിസ്പ്ലേയ്ക്കായി എത്തിതുടങ്ങിയത് നാം കണ്ടിരുന്നു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഉപഭോക്താക്കൾക്കും ആരാധകർക്കും ഒരു ഫസ്റ്റ് എക്സ്പീരിയൻസ് നൽകാനാണ് ഈ നീക്കം.

ആരവങ്ങളും ആകാംക്ഷയും ഉയർത്തി മാരുതി ജിംനി ഷോറൂമുകളിലേക്ക്

ഫോങ്ക്സിന് പിന്നാലെ ജിംനി ഫൈവ് ഡോർ പതിപ്പിലും ഇതേ തന്ത്രം ആസൂത്രണം ചെയ്യുകയാണ് മാരുതി. നിരവധി ഉപഭോക്താക്കൾ പുതിയ ജിംനിയുടെ നേരിട്ടുള്ള രൂപം കാണാൻ കാത്തിരിക്കുകയായിരുന്നു. അവർക്ക്, ഒരു സന്തോഷവാർത്തയുമായി മാരുതി ജിംനി ഫൈവ് ഡോർ ഡീലർ ഇപ്പോൾ ഷോറൂമുകളിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്.

മാരുതി ജിംനി ഫൈവ് ഡോറിന്റെ ആദ്യ യൂണിറ്റ് ഇപ്പോൾ ഡൽഹിയിലെ നെക്‌സ ഡീലർഷിപ്പിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. ഓയെ അർജുൻ എന്ന യൂട്യൂബ് ചാനലാണ് ഈ എക്സ്ക്ലൂസീവ് വീഡിയോ പങ്കിടുന്നത്. സീറ്റ, ആൽഫ എന്നീ രണ്ട് വേരിയന്റുകളിലാണ് ജിംനിയെ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്.

ആരവങ്ങളും ആകാംക്ഷയും ഉയർത്തി മാരുതി ജിംനി ഷോറൂമുകളിലേക്ക്

കമ്പനിയുടെ മോഡൽ നിരയിൽ ബ്രെസയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ഇടയിൽ സ്ഥാനം പിടിച്ചിരിക്കുന്ന പുതിയ ജിംനി ഒരു ലാഡർ ഓൺ ഫ്രെയിം ഷാസിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ലൈഫ്‌സ്റ്റൈൽ എസ്‌യുവിക് സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ ഫോർ വീൽ ഡ്രൈവ് (4WD) സ്റ്റാൻഡേർഡായി ലഭിക്കുന്നു, ഓൺ-റോഡിലും ഓഫ്-റോഡ് എക്സ്പീരിയൻസിലും ബെസ്റ്റ് ഇൻ ക്ലാസ് എക്സ്പീരിയൻസ് ഇത് നൽകുന്നു.

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായി കണക്ട് ചെയ്ത 103 bhp പവറും 134 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ K15 B പെട്രോൾ എഞ്ചിനാണ് ജിംനി ഫൈവ് ഡോറിന് കരുത്തേകുന്നത്. എതിരാളിയായ മഹീന്ദ്ര ഥാറിനേക്കാൾ കുറഞ്ഞ പവർ & torque ഫിഗറുകളാണ് നൽകുന്നതെങ്കിലും, കുറഞ്ഞ വെയിറ്റ് കാരണം ജിംനി അതേ പവർ-ടു-വെയ്റ്റ് റേഷ്യോ നൽകുന്നു.

ആരവങ്ങളും ആകാംക്ഷയും ഉയർത്തി മാരുതി ജിംനി ഷോറൂമുകളിലേക്ക്

സാങ്കേതികവിദ്യയുടെയും സുരക്ഷയുടെയും കാര്യത്തിൽ ഏറ്റവും നൂതനമാണ് ജിംനി. പേൾ ആർട്ടിക് വൈറ്റ്, ബ്ലൂയിഷ് ബ്ലാക്ക്, നെക്സ ബ്ലൂ, ഗ്രാനൈറ്റ് ഗ്രേ, സിസ്ലിംഗ് റെഡ്, ബ്ലൂഷ് ബ്ലാക്ക് റൂഫുള്ള കൈനറ്റിക് യെല്ലോ, ബ്ലൂഷ് ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ് എന്നിങ്ങനെ ആകർഷകമായ ഏഴ് കളർ സ്കീമുകളിൽ വാഹനം വിൽപ്പനയ്ക്ക് എത്തും. മാരുതി ജിംനിയുടെ എക്സ്-ഷോറൂം വില 10 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

പുതിയ മാരുതി ജിംനി, ഫ്രോങ്ക്സ് എന്നിവയുടെ ബുക്കിംഗ് ഇതിനകം നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം പുതിയ എസ്‌യുവികൾക്കായി 30,000 -ത്തിലധികം ബുക്കിംഗ് ഓർഡറുകളും കമ്പനി രേഖപ്പെടുത്തി. ഈ രണ്ട് പുതിയ മോഡലുകൾ കൂടാതെ, കമ്പനിയുടെ മറ്റ് ഓഫറുകൾക്കും വളരെ ഉയർന്ന ഡിമാൻഡാണ് ലഭിക്കുന്നത്.

2022 ഡിസംബറിന്റെ മൂന്നാം പാദം മുതൽ പെൻഡിംഗായി കിടക്കുന്ന ഓർഡറുകൾ 3.63 ലക്ഷമായിരുന്നു, പുതിയ ബുക്കിംഗുകൾക്കൊപ്പം പുതുതായി അവതരിപ്പിച്ച മോഡലുകൾക്കുള്ള ബുക്കിംഗുകൾ ഇപ്പോൾ 4.05 ലക്ഷമായി ഉയർന്നിരിക്കുകയാണ്. സെമി കണ്ടക്ടറുകളുടെ സപ്ലൈയിലെ മെച്ചപ്പെടലുകൾ കണക്കിലെടുത്ത്, ഉൽപ്പാദന പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും അതുവഴി മോഡലുകൾക്കുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കുകയും ചെയ്യാം എന്ന വിശ്വാസത്തിലാണ് നിർമ്മാതാക്കൾ.

പുതിയ ജിംനി, ഫ്രോങ്ക്സ് എന്നിവയുടെ പ്രൊഡക്ഷൻ കമ്പനിയുടെ പ്ലാന്റിൽ ഉടൻ ആരംഭിക്കും. 2023 മെയ് മാസത്തിൽ ജിംനിയുടെ ലോഞ്ച് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി മാരുതി സുസുക്കിയുടെ വിൽപ്പന ഗണ്യമായി ഉയരുകയാണ്. 2022 കലണ്ടർ വർഷത്തിൽ, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ് എന്നിവയെ അപേക്ഷിച്ച് ഗണ്യമായ മാർജിനിൽ മാരുതി സുസുക്കി വിൽപ്പന ചാർട്ടിൽ മുന്നിലെത്തി.

2021 -ൽ വിറ്റഴിച്ച 13.64 ലക്ഷം യൂണിറ്റിൽ നിന്ന് മാരുതി വിൽപ്പന 15.76 ലക്ഷം യൂണിറ്റിലെത്തി. 2021 -ൽ 44.79 ശതമാനമായിരുന്ന വിപണി വിഹിതം 2022 -ൽ 41.68 ശതമാനമായി കുറഞ്ഞെങ്കിലും വാർഷിക വിൽപ്പനയിൽ 16 ശതമാനം വളർച്ചയാണ് ബ്രാൻഡ് കൈവരിച്ചത്.

More from DriveSpark

Article Published On: Thursday, March 16, 2023, 18:15 [IST]
English summary
Maruti suzuki jimny starts arriving at dealerships ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X