ജിംനി Vs ഥാര്‍ യുദ്ധം തുടങ്ങിയിട്ട് 5 മാസം; വില്‍പ്പനയില്‍ കേമന്‍ ആരാണെന്നറിയണോ?
ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കി അവതരിപ്പിച്ച മോഡലുകളില്‍ ഒന്നാണ് ജിംനി 5 ഡോര്‍ (Maruti suzuki Jimny). ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ വിലയും പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഓഫ്‌റോഡര്‍ എസ്‌യുവി വിഭാഗം അടക്കിഭരിച്ചിരുന്ന മഹീന്ദ്ര ഥാറിന്റെ (Mahindra Thar) സിംഹാസനം ജിംനിയുടെ വരവോടെ ഇളകുമെന്ന് വരെ സംസാരമുണ്ടായി.
2023 ജൂണില്‍ 12.74 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ജിംനി വില്‍പ്പനക്കെത്തിയത്. എന്നാല്‍ ഈ വിഭാഗത്തില്‍ ജിംനിയുടെ വില അല്‍പ്പം കൂടുതലാണെന്ന വിമര്‍ശനവും പിന്നാലെ വന്നു. മറുവശത്ത് ജിംനിയുടെ വരവ് മുന്നില്‍ കണ്ട് ഥാറിന്റെ റിയര്‍ വീല്‍ ഡ്രൈവ് (RWD) പതിപ്പുമായി മഹീന്ദ്ര ഒരുങ്ങിയിരിപ്പുണ്ടായിരുന്നു. പലര്‍ക്കും ഇപ്പോള്‍ സംശയമുണ്ടാകും വില്‍പ്പനയുടെ കാര്യത്തില്‍ കഴിവുറ്റ ഈ എസ്‌യുവികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ നിന്നാല്‍ ആര്‍ക്കാകും വിജയമെന്നറിയാന്‍ തുടര്‍ന്ന് വായിക്കാം.

2023 ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ നോക്കുമ്പോള്‍ മാരുതി സുസുക്കി ജിംനിയുടെ 1,852 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മറുവശത്ത് 5,593 യൂണിറ്റായിരുന്നു ഥാറിന്റെ വില്‍പ്പന. അതായത് ജിംനി ഒക്‌ടോബറില്‍ നേടിയതിനേക്കാള്‍ മൂന്നിരട്ടി വില്‍പ്പനയാണ് ഥാര്‍ നേടിയത്. ജൂണില്‍ ലോഞ്ച് ചെയ്ത ശേഷം ഇതുവരെ മാരുതി സുസുക്കി ജിംനിയുടെ 14,456 യൂണിറ്റാണ് വിറ്റഴിച്ചത്. മറുവശത്ത് ഈ അഞ്ച് മാസ കാലയളവില്‍ മഹീന്ദ്ര ഥാറിന്റെ 26,125 യൂണിറ്റുകള്‍ വിറ്റുപോയി.
മാരുതി സുസുക്കി ജിംനിയേക്കാള്‍ കൃത്യമായ ലീഡുമായാണ് ഥാറിന്റെ കുതിപ്പ്. ജിംനിയേക്കാള്‍ ഥാറിന്റെ വില്‍പ്പന കൂടാന്‍ കാരണമായ ചില ഘടകങ്ങള്‍ ഉണ്ട്. പെട്രോള്‍ എഞ്ചിനില്‍ മാത്രം ലഭ്യമാകുന്ന ജിംനിയില്‍ നിന്ന് വ്യത്യസ്തമായി പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് ഥാര്‍ വരുന്നതെന്നതാണ് ഒന്നാമത്തെ കാര്യം. മാരുതി സുസുക്കി ജിംനി ഒരു ഫോര്‍-വീല്‍ ഡ്രൈവ് ലേഔട്ട് സ്റ്റാന്‍ഡേര്‍ഡായി നല്‍കുമ്പോള്‍ തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഥാര്‍ റിയര്‍-വീല്‍ ഡ്രൈവ്, ഫോര്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുകളില്‍ വാങ്ങാന്‍ സാധിക്കും.

മഹീന്ദ്ര ഥാറിന്റെ റിയര്‍-വീല്‍ ഡ്രൈവ് പതിപ്പിന് മാരുതി സുസുക്കി ജിംനിയുടെ ബേസ് വേരിയന്റിനേക്കാള്‍ കുറഞ്ഞ വില മാത്രമേയുള്ളൂവെന്നതും കൂട്ടിവായിക്കണം. ഈ രണ്ട് എസ്‌യുവികളുടെയും പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ജിംനിയില്‍ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് K15B പെട്രോള്‍ എഞ്ചിനാണ് വരുന്നത്. ഈ എഞ്ചിന്‍ 105 bhp പവറും 134 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.
എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. അതേസമയം മഹീന്ദ്ര ഥാറിന്റെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 150 bhp പവറും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ റിയര്‍-വീല്‍ ഡ്രൈവ്, ഫോര്‍-വീല്‍ ഡ്രൈവ് പതിപ്പുകളില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പില്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഓഫര്‍ ചെയ്യുന്നു.
ടര്‍ബോ പെട്രോള്‍ കൂടാതെ 1.2 ലിറ്റര്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും ഥാറില്‍ വരുന്നുണ്ട്. 118 bhp പവറുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ RWD പതിപ്പിന് തുടിപ്പേകുന്നു. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായിട്ടാണ് ജോടിയാക്കുന്നു. അതേസമയം 130 bhp പവറുള്ള 2.2-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 4WD പതിപ്പിലാണ് വരുന്നത്.
ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകളുമായി ജോടിയാക്കുന്നു. ജിംനി 5 ഡോര്‍ പതിപ്പിനോട് ഥാറിന്റെ 3 ഡോര്‍ പതിപ്പാണ് ഇപ്പോള്‍ മത്സരിക്കുന്നത്. അതേസമയം ഥാര്‍ 5 ഡോര്‍ പതിപ്പിന്റെ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നുണ്ട്. അടുത്ത വര്‍ഷം ഥാര്‍ 5 ഡോര്‍ പതിപ്പ് കൂടി പുറത്തിറങ്ങുന്നതോടെ മത്സരം വേറെ റേഞ്ചാകും. ഇതിനിടെ ജിംനി ഥാറിനൊപ്പമെത്തുമോ അതോ മഹീന്ദ്ര മോഡല്‍ ലീഡ് ഉയര്‍ത്തുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications