ഇത് ചരിത്രം! മാരുതിയ്ക്ക് തുല്യം മാരുതി മാത്രം; 6 മാസത്തിൽ വിറ്റഴിച്ചത് 10 ലക്ഷം കാറുകൾ

അടുത്തിടെയായി ഇന്ത്യൻ വിപണിയിൽ പല പ്രമുഖ ബ്രാൻഡുകളും വിൽപ്പനയിൽ കാര്യമായ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. ഇവയിൽ മുൻ പന്തിയിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി അജയനായി തുടരുന്നു. സെപ്റ്റംബർ മാസവും തകർപ്പൻ പെർഫോമെൻസ് തന്നെയാണ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ കാഴ്ച്ചവെച്ചത്.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,76,306 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2023 സെപ്റ്റംബറിൽ മൊത്തം 1,81,343 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. പ്രതിവർഷ വിൽപ്പനയിൽ 2.9 ശതമാനം വളർച്ചയാണ് ബ്രാൻഡ് കൈവരിച്ചത്. ആഭ്യന്തര വിപണിയിൽ, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ 1,58,832 യൂണിറ്റുകളുടെ വിൽപ്പന രജിസ്റ്റർ ചെയ്തു, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നേടിയ 1,54,903 യൂണിറ്റുകളിൽ നിന്ന് 2.5 ശതമാനം വർധനവാണിത്.

 6 മാസത്തിൽ മാരുതി വിറ്റഴിച്ചത് 10 ലക്ഷം യൂണിറ്റ് കാറുകൾ

ഇന്തോ-ജാപ്പനീസ് നിർമ്മാതാക്കൾ 2022 -ൽ എക്സ്പോർട്ട് ചെയ്ത 21,403 യൂണിറ്റുകളെ അപേക്ഷിച്ച് ഈ വർഷം 22,511 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. ഏറ്റവും പ്രധാനമായി, 2023 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറ് മാസ കാലയളവിൽ മാരുതി സുസുക്കി 10,50,085 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി എന്നതാണ്.

വെറും ആറ് മാസത്തിനുള്ളിൽ ആദ്യമായി ഒരു ദശലക്ഷം യൂണിറ്റുകൾ കടന്നെന്ന മഹത്തായ നേട്ടം ബ്രാൻഡിന്റെ അടുത്തിടെ പുറത്തിറക്കിയ മോഡലുകളുടെ മികച്ച സ്വീകാര്യതയ്ക്ക് അടിവരയിടുന്നു എന്ന് നിസംശയം പറയാം. കഴിഞ്ഞ കുറച്ച് വർഷമായി, മാരുതി സുസുക്കി ഒരു അഗ്രസ്സീറ് ലോഞ്ച് ടൈംലൈനിലാണ്. പോർട്ട്‌ഫോളിയോയിൽ വലിയ മാറ്റം എസ്‌യുവി സ്‌പെയ്‌സിലെ വിപണി വിഹിതം വർധിപ്പിക്കുകയും ചെയ്തു.

 6 മാസത്തിൽ മാരുതി വിറ്റഴിച്ചത് 10 ലക്ഷം യൂണിറ്റ് കാറുകൾ

ഫ്രോങ്ക്സ് കോംപാക്ട് എസ്‌യുവി കൂപ്പെ, രണ്ടാം തലമുറ ബ്രെസ കോംപാക്ട് എസ്‌യുവി, ഗ്രാൻഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവി തുടങ്ങിയ മോഡലുകൾ ഈ നേട്ടം കൈവരിക്കാൻ ശരിക്കും സഹായിച്ചിട്ടുണ്ട്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ആഭ്യന്തര വിൽപ്പന 8,14,509 യൂണിറ്റിൽ നിന്ന് 8,88,603 യൂണിറ്റായി ഉയർന്നപ്പോൾ കയറ്റുമതി 1,32,632 യൂണിറ്റിൽ നിന്ന് 1,32,542 യൂണിറ്റായി കുറഞ്ഞു.

ആൾട്ടോയുടെയും എസ്-പ്രെസോയുടെയും സംയുക്ത വിൽപ്പന കണക്കുകൾ എന്നത് 10,351 യൂണിറ്റുകളോളമാണ്. യൂട്ടിലിറ്റി വാഹന ശ്രേണിയിൽ എർട്ടിഗ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ബ്രെസ്സ, ഇൻവിക്ടോ, ജിംനി, എസ്-ക്രോസ്, XL6 എന്നിവ ഉൾപ്പെടുന്നു. സെപ്റ്റംബർ വിൽപ്പനയുടെ കാര്യത്തിൽ ഇവ മൊത്തം 59,271 യൂണിറ്റുകൾ രേഖപ്പെടുത്തി.

 6 മാസത്തിൽ മാരുതി വിറ്റഴിച്ചത് 10 ലക്ഷം യൂണിറ്റ് കാറുകൾ

ഇക്കോ മിനിവാൻ കഴിഞ്ഞ മാസം 11,147 യൂണിറ്റുകൾ പോസ്‌റ്റ് ചെയ്‌തു. ആദ്യ പാദത്തിൽ, മാരുതി സുസുക്കി ഈ വർഷം ഇരട്ടി വളർച്ച കൈവരിച്ചു. 2,525 കോടിയാണ് നിർമ്മാതാക്കൾ കൈവരിച്ചത്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,036 കോടി രൂപയായിരുന്നു. ബ്രാൻഡിന്റെ വരുമാനം 100 കോടിയായി ഉയർന്നു.

മാരുതി സുസുക്കി ഇപ്പോൾ പുതിയ തലമുറ സ്വിഫ്റ്റ്, ഡിസയർ എന്നിവയുൾപ്പെടെ പുതിയ മോഡലുകളുടെ ഒരു വമ്പൻ ശ്രേണിയിൽ തന്നെ പ്രവർത്തിക്കുകയാണ്. ഗ്രാൻഡ് വിറ്റാരയുടെ ഏഴ് സീറ്റർ പതിപ്പും ഒരു പുതിയ ഇലക്ട്രിക് എസ്‌യുവിയും ഈ ദശകത്തിന്റെ മധ്യത്തോടെ വിപണിയിൽ എത്തും. വരാനിരിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റ്, ഡിസയർ എന്നിവയിൽ പുതിയ 1.2 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ നിർമ്മാതാക്കൾ സജ്ജീകരിക്കും.

 6 മാസത്തിൽ മാരുതി വിറ്റഴിച്ചത് 10 ലക്ഷം യൂണിറ്റ് കാറുകൾ

ഹാച്ച്ബാക്ക്, കോംപാക്ട് സെഡാൻ കോമ്പോയ്ക്ക് പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത എക്സ്റ്റീരിയറും ഇന്റീരിയറും ഉണ്ടായിരിക്കും. ജനപ്രിയ മോഡലുകൾക്ക് ഒരു നവീകരണം നൽകുന്നതിനൊപ്പം സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ ജനങ്ങൾക്ക് കൂടുതൽ താങ്ങാനാവുന്ന നിലയ്ക്ക് എത്തിച്ചു നൽകുക എന്നതും ഈ നീക്കത്തിലൂടെ മാരുതി സുസുക്കി ലക്ഷ്യം വെയ്ക്കുന്നുണ്ട് എന്ന് വ്യക്തമാണ്.

More from DriveSpark

Article Published On: Wednesday, October 4, 2023, 8:30 [IST]
English summary
Maruti suzuki makes history by clocking 10 lakh unit sales in 6 months
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X