Maruti Suzuki ഞങ്ങളുടെ ശ്രദ്ധ എൻട്രി ലെവൽ കാറുകളിൽ തന്നെയെന്ന് മാരുതി സുസുക്കി

ഇന്ത്യൻ വാഹന നിർമാതാക്കൾ ഇപ്പോൾ ചെറുകാറുകളിലേക്ക് അധികം ശ്രദ്ധ ചെലുത്തുന്നില്ല എന്നാണ് തോന്നുന്നത്. എല്ലാവരുടേയും ശ്രദ്ധ ഇലക്ട്രിക്കിലും, എസ്‌യുവികളുമാണ്. പക്ഷേ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളിൽ ഒരാളായ മാരുതിയുടെ കാര്യം അങ്ങനെയല്ല. മാരുതിയുടെ മാത്രം കാര്യമല്ല സർക്കാരുകളും ഇതിന് പിന്തുണയുണ്ട്.

കൂടുതൽ വായു മലിനീകരണം ഉണ്ടാക്കുന്ന പെട്രോൾ,ഡീസൽ ഇന്ധനങ്ങൾക്ക് പകരം ഇലക്ട്രിക്കും, അത് പോലെ തന്നെ പകരം പ്രകൃതിക്ക് ദോഷം ചെയ്യാത്ത ഇന്ധനങ്ങളുടെ ഗവേഷണം നടത്തുന്ന പ്രാദേശിക വാഹന നിർമാതാക്കളോട് സർക്കാരിന് ഒരു പ്രത്യേക താൽപ്പര്യം ഉണ്ട്. ചെറിയ കാലയളവിലേയ്ക്കായി കാർ വാങ്ങുന്നവർ ഒരിക്കലും ചെറിയ വാഹനം തെരഞ്ഞെടുക്കുന്നില്ല എന്നാണ് കമ്പനി പറയുന്നത്. അവരുടെ താൽപ്പര്യം ചെറുകാറുകളിലാണ്.

Maruti Suzuki ഞങ്ങളുടെ ശ്രദ്ധ എൻട്രി ലെവൽ കാറുകളിൽ തന്നെയെന്ന് മാരുതി സുസുക്കി

അത് മാത്രമല്ല ഒരു ഇരുചക്ര വാഹനത്തിൽ നിന്ന് മാറി ചിന്തിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരു ചെറുകാറാണ് ആദ്യത്തെ ചോയ്സ്. അത് തന്നെയാണ് മാരുതി സുസുക്കി എന്ന കമ്പനിയുടെ വിജയവും. സത്യത്തിൽ എൻട്രി ലെവൽ കാറുകൾ വിപണിയിൽ ഏറ്റവും അത്യാവശ്യമായ ഒരു സെഗ്മെൻ്റ് തന്നെയാണ്. വിപണിയിലെത്തി 23 വര്‍ഷത്തിന് ശേഷം തങ്ങളുടെ എന്‍ട്രി ലെവല്‍ മോഡല്‍ ആള്‍ട്ടോ 800-ന്റെ ഉത്പാദനം അവസാനിപ്പിച്ചിരുന്നു ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി.

റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (RDE) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആള്‍ട്ടോ 800 കാറിന്റെ എഞ്ചിന്‍ പരിഷ്‌കരിക്കുന്നത് ചെലവേറിയ കാര്യമായതിനാലാണ് ഈ ഹിറ്റ് കാറിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ മാരുതി തീരുമാനിച്ചത്. ബിഎസ് VI രാജ്യത്ത് നടപ്പിലാക്കിയപ്പോള്‍ ഡീസല്‍ എഞ്ചിന്‍ പൂര്‍ണമായി ഉപേക്ഷിച്ച കാര്‍ കമ്പനിയാണ് മാരുതി സുസുക്കി. പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കി കാര്‍ പരിഷ്‌കരിച്ചാല്‍ കാറിന്റെ വില കൂട്ടാതെ നിര്‍വാഹമില്ലാതെ വരും.

Maruti Suzuki ഞങ്ങളുടെ ശ്രദ്ധ എൻട്രി ലെവൽ കാറുകളിൽ തന്നെയെന്ന് മാരുതി സുസുക്കി

അങ്ങനെ ചെയ്താല്‍ അതേ വിലയില്‍ തന്നെ വേറെയും ഒരുപാട് കാറുകള്‍ വിപണിയില്‍ ഉള്ളതിനാല്‍ ഈ കാറിന്റെ വില്‍പ്പന കുറയുമെന്നതിനാല്‍ ഇത് പൂര്‍ണമായും നിര്‍ത്താനാണ് മാരുതിയുടെ തീരുമാനം. ഇതോടെയാണ് 23 വര്‍ഷം ഇന്ത്യന്‍ റോഡുകളില്‍ വിലസിയ മാരുതി 800 കാറിന്റെ ഐതിഹാസിക യാത്രക്ക് ഫുള്‍സ്‌റ്റോപ്പാകുന്നത്. നിലവില്‍ 3.54 ലക്ഷം മുതല്‍ 5.13 ലക്ഷം വരെയാണ് ആള്‍ട്ടോ 800 ഹാച്ച്ബാക്കിന്റെ വില.

മാരുതി 800 നിര്‍ത്തലാക്കുന്നതോടെ മാരുതിയുടെ എന്‍ട്രി ലെവല്‍ കാര്‍ എന്ന പദവി ആള്‍ട്ടോ K10-ന് വന്നുചേരും. 3.99 ലക്ഷം മുതല്‍ 5.94 ലക്ഷം രൂപ വരെയാണ് മാരുതി ആള്‍ട്ടോ K10-ന്റെ വില. 796 സിസി എഞ്ചിനാണ് മാരുതി ആള്‍ട്ടോ 800-ന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 48 bhp പവറും 69 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ മോഡല്‍ ഒരു സിഎന്‍ജി കിറ്റോട് കൂടിയും സ്വന്തമാക്കാം.

2010 മുതല്‍ ഇങ്ങോട്ടുള്ള വില്‍പ്പന കണക്കുകള്‍ നോക്കിയാല്‍ 17 ലക്ഷം ആള്‍ട്ടോ 800 ഉം 9.5 ലക്ഷം ആള്‍ട്ടോ K10 കാറുകളും ഉപഭോക്താക്കളിലേക്കെത്തി. ആള്‍ട്ടോ എന്ന നെയിംപ്ലെയിറ്റിന് കീഴില്‍ മാത്രം ഇന്നുവരെ ഇന്ത്യയില്‍ 44.50 ലക്ഷം കാറുകള്‍ വിറ്റുപോയി. 2016 സാമ്പത്തിക വര്‍ഷത്തിലും ആള്‍ട്ടോ 800 മോഡലിന് 15 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നുവെന്നത് നോക്കിയാല്‍ അറിയാം ഒരുകാലത്ത് ഈ മോഡല്‍ വിപണിയില്‍ ചെലുത്തിയ സ്വാധീനം.

നിലവില്‍ മാരുതി ആള്‍ട്ടോ 800 മോഡലിന് 7 ശതമാനം വിപണി വിഹിതമുണ്ട്. എന്‍ട്രി ലെവല്‍ കാറുകളുടെ കാര്യത്തില്‍ വില ഒരു സുപ്രധാന ഘടകം തന്നെയാണ്. മുമ്പ് ആള്‍ട്ടോ 800 ഇഷ്ടപ്പെട്ടിരുന്ന പലരും ഇന്ന് ആള്‍ട്ടോ K10-ലേക്ക് ചായുന്ന കാഴ്ചയാണ്. ഇതോടെ സ്വാഭാവികമായും ആള്‍ട്ടോ 800 മോഡലിന്റെ വില്‍പ്പനയും കുറയും. ഇങ്ങനെ നോക്കുമ്പോള്‍ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് എഞ്ചിന്‍ പരിഷ്‌കരിക്കുന്നത് ഇരുട്ടടിയാകും. അത് കമ്പനിക്ക് ഒരിക്കലും ലാഭകരമല്ല.

More from DriveSpark

Article Published On: Friday, April 21, 2023, 11:45 [IST]
English summary
Maruti suzuki more concentrating on small cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X