ഹ്യുണ്ടായിയെ വെട്ടിനിരത്തി നെക്സ; ജൂലൈ മാസത്തിൽ ശുക്രനടിച്ചു

2015ൽ അവതരിപ്പിച്ച മാരുതി സുസുക്കിയുടെ പ്രീമിയം ബ്രാൻഡായ നെക്‌സ 2023 ജൂലൈ മാസത്തിൽ 50,000 വിൽപ്പന എന്ന റെക്കോർഡ് ബ്രേക്കിംഗ് സ്വന്തമാക്കിയിരിക്കുകയാണ്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയെ മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാർ ബ്രാൻഡായി നെക്‌സ മാറി.

ജൂലൈ മാസത്തിൽ ഏകദേശം 50,701 കാറുകളാണ് ഹ്യുണ്ടായി വിറ്റഴിച്ചത്. എന്നാൽ മാരുതി സുസുക്കിയുടെ നെക്സ ബ്രാൻഡ് 52,450 കാറുകളാണ് വിറ്റത്. ഈ വിൽപ്പനയുടെ എല്ലാ ക്രെഡിറ്റും നെക്സയുടെ അടുത്തിടെ പുറത്തിറക്കിയ മോഡലുകളായ ഫ്രോങ്ക്സ്, ജിംനി, ഇൻവിക്റ്റോ എന്നിവയ്ക്കാണ് നൽകുന്നത്. എക്‌സ്‌റ്റർ, വെർണ, ക്രെറ്റ, ഐ20, ഐ10 നിയോസ്, ഓറ, വെന്യു, ടക്‌സൺ, അൽകാസർ, എക്‌സ്‌റ്റർ എന്നിവ ഉൾപ്പെടുന്നതാണ് ഇന്ത്യയിലെ ഹ്യൂണ്ടായിയുടെ നിലവിലെ ലൈനപ്പ്.

ഹ്യുണ്ടായിയെ വെട്ടിനിരത്തി നെക്സ; ജൂലൈ മാസത്തിൽ ശുക്രനടിച്ചു

അത് മാത്രമല്ല ഹ്യുണ്ടായി ഇന്ത്യയിൽ കോന, അയോണിക് 5 എന്നീ രണ്ട് ഇലക്ട്രിക് കാറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. മാരുതി സുസുക്കിയുടെ മൊത്തത്തിലുള്ള പാസഞ്ചർ വെഹിക്കിൾ (പിവി) വിപണി വിഹിതം നിലവിൽ 43 ശതമാനമാണ്, കഴിഞ്ഞ വർഷം ഇത് 41.8 ശതമാനമായിരുന്നു, ഇപ്പോൾ കമ്പനിക്ക് 43.5 ശതമാനം വിപണി വിഹിതമുണ്ട്. അതിലും പ്രധാനം, 2022-ൽ നാലാം സ്ഥാനത്ത് നിന്ന് മാരുതി എസ്‌യുവി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിരിക്കുകയാണ്.

2023 ജൂലൈയിൽ മാരുതി സുസുക്കി 42,600 എസ്‌യുവികളാണ് വിറ്റത്, മഹീന്ദ്രയെ മറികടന്ന് ഏകദേശം 32,400 എസ്‌യുവികൾ വിറ്റു. കഴിഞ്ഞ വർഷം എസ്‌യുവി വിഭാഗത്തിലെ കമ്പനിയുടെ 12.1 ശതമാനം വിപണി വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോൾ, 2023 ജൂലൈയിൽ ഇത് 24.7 ശതമാനമായി വളർന്നിട്ടുണ്ട്. 2024 ഓടെ പാസഞ്ചർ വാഹന വിഭാഗത്തിലെ വിപണി വിഹിതത്തിന്റെ 50% സ്വന്തമാക്കാൻ കമ്പനിക്ക് ലക്ഷ്യമുണ്ടെന്നും ശ്രീവാസ്തവ അറിയിച്ചിരിക്കുന്നത്.

ഹ്യുണ്ടായിയെ വെട്ടിനിരത്തി നെക്സ; ജൂലൈ മാസത്തിൽ ശുക്രനടിച്ചു

മുൻപ് മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന സുസുക്കി മോട്ടോർ കോർപ്പറേഷൻ, 2015-ൽ, അതേ മാരുതി സുസുക്കിയുടെ പേരിൽ പുറത്തിറക്കുന്നതിന് പകരം നെക്‌സ ബ്രാൻഡിന് കീഴിൽ കൂടുതൽ പ്രീമിയം കാറുകൾ പുറത്തിറക്കാൻ തീരുമാനിച്ചതോടെ ഈ രണ്ട് ബ്രാൻഡുകളായ മാരുതി സുസുക്കിയും നെക്സയും നിലവിൽ ഇന്ത്യൻ വിപണിയിൽ ആധിപത്യം പുലർത്തികൊണ്ടിരിക്കുകയാണ്.

20 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യ മോഡലാണ് ഇൻവിക്റ്റോ. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പായതിനാല്‍ തന്നെ കാര്‍ പ്രേമികളെല്ലാം മാരുതിയുടെ 'ഇന്നോവ'ക്കായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മാരുതിയുടെ കാറുകള്‍ പൊതുവെ ടൊയോട്ടയുടെ കുപ്പായമണിഞ്ഞെത്തുന്നത് പതിവാണെങ്കിലും ഇക്കുറി നേരെ തിരിച്ചാണ് സംഭവിക്കുന്നത്.

ടൊയോട്ട മാരുതി സുസുക്കിക്ക് ഇന്‍വിക്‌റ്റോ നിര്‍മ്മിച്ച് വിതരണം ചെയ്യും. ടൊയോട്ട മാരുതിക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ ഇന്നോവ ഹൈക്രോസിന്റെ 9,000 മുതല്‍ 10,000 യൂണിറ്റുകള്‍ നല്‍കുമെന്നാണ് കരാര്‍. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഘലയായ നെക്സ വഴിയാണ് വില്‍പ്പന. ടൊയോട്ടയുടെ TNGA-C പ്ലാറ്റ്ഫോമിലാണ് എംപിവിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുക. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നതെങ്കിലും മാരുതി സുസുക്കിയുടെ ശൈലി പിന്തുടരാനായി ഗ്രില്ലിലും അലോയ് വീലിലുമെല്ലാം ചെറിയ പരിഷ്‌ക്കാരങ്ങളുമായാവും ഇന്‍വിക്‌റ്റോ പണികഴിപ്പിക്കുക.

ഇന്‍വിക്‌റ്റോക്ക് വ്യത്യസ്തമായ അപ്ഹോള്‍സ്റ്ററിയും ഫീച്ചര്‍ ലിസ്റ്റും ഉണ്ടാകുമെന്നാണ് സൂചനകള്‍. ഇന്‍വിക്റ്റോ എംപിവി 7, 8 സീറ്റര്‍ കോണ്‍ഫിഗറേഷനുകളിലായിരിക്കും വില്‍പ്പനക്കെത്തുക. വേരിയന്റ് ലൈനപ്പിലും മാറ്റമുണ്ടാകും. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, കണക്റ്റഡ് കാര്‍ ടെക്, പനോരമിക് സണ്‍റൂഫ് എന്നിവയുള്‍പ്പെടെ ഫീച്ചര്‍ സമ്പന്നമായിട്ടാകും ഇന്‍വിക്റ്റോായുടെ വരവ്.

ADAS ലഭിക്കുന്ന ആദ്യത്തെ മാരുതി വാഹനമെന്ന ഖ്യാതിയും ഇന്‍വിക്‌റ്റോ സ്വന്തമാക്കും. ടൊയോട്ട സേഫ്റ്റി സെന്‍സ് 3.0 (TSS) എന്നറിയപ്പെടുന്ന ഈ സംവിധാനത്തില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ക്രാഷ് റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കുന്ന പ്രീ-കൊളീഷന്‍ സിസ്റ്റം, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ അലേര്‍ട്ട്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് ലഭ്യമാവുക.

More from DriveSpark

Article Published On: Wednesday, August 9, 2023, 10:38 [IST]
English summary
Maruti suzuki nexa record breaking sales
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X