വില വര്‍ധനവിന് മുമ്പ് മാരുതിയുടെ 'കെയറിംഗ്'; 2.21 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടില്‍ നെക്‌സ കാറുകള്‍!

ഈ കലണ്ടര്‍ വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ജനുവരി മുതല്‍ വില വര്‍ധിപ്പിക്കാന്‍ പോകുകയാണെന്ന് നിരവധി വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് മുമ്പ് ആശ്വാസമായി ഉപഭോക്താക്കളെ കാത്ത് ഇപ്പോള്‍ ഇയര്‍ എന്‍ഡ് ഓഫറുകളുണ്ട്. മാരുതി സുസുക്കിയുടെ പ്രീമിയം റീട്ടെയില്‍ ശൃംഖലയായ മാരുതി നെക്സ അതിന്റെ വൈവിധ്യമാര്‍ന്ന മോഡലുകളിലുടനീളം ആകര്‍ഷകമായ ഇയര്‍ എന്‍ഡ് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതെങ്ങനെയെന്ന് നോക്കാം.

വര്‍ഷാവസാന ഓഫറുകളുടെ ഭാഗമായി 2023 ഡിസംബറില്‍ ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസുകള്‍, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍, സ്‌ക്രാപ്പേജ് ബോണസ് എന്നിവയുടെ രൂപത്തില്‍ കിടിലന്‍ ആനുകൂല്യത്തില്‍ മാരുതിയുടെ പ്രീമിയം കാറുകള്‍ സ്വന്തമാക്കാം. മാരുതി ജിംനി ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിക്കാണ് ഏറ്റവും കൂടുതല്‍ ഓഫറുകളുള്ളത്. 2.16 ലക്ഷം രൂപ വരെയാണ് ഓഫ്‌റോഡര്‍ എസ്‌യുവിക്ക് ഇപ്പോള്‍ ഡിസ്‌കൗണ്ട്.

maruti suzuki jimny

ഓഫറുകള്‍ വിശദമായി നോക്കുമ്പോള്‍ മാരുതി ഇഗ്നിസിന്റെ മാനുവല്‍ വേരിയന്റുകള്‍ക്ക് 40,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. കാറിന്റെ AMT വേരിയന്റുകള്‍ക്ക് 35,000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്. കൂടാതെ 15,000 രൂപ എക്സ്ചേഞ്ച് ബോണസായും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടായും നേടാന്‍ അവസരമുണ്ട്. ഇഗ്നിസ് ലിമിറ്റഡ് എഡിഷനും ആകര്‍ഷകമായ ഓഫറുകളുണ്ട്.

ഇഗ്‌നിസ് ലിമിറ്റഡ് എഡിഷന് 10,000 മുതല്‍ 20,500 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് സ്വന്തമാക്കാം. ഒപ്പം 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടുമുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് നോക്കുന്നവര്‍ക്ക് ബലേനോയില്‍ കിടിലന്‍ ഓഫറുകളുണ്ട്. ബലേനോ പെട്രോള്‍, സിഎന്‍ജി പതിപ്പുകള്‍ ഓഫര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബലേനോ പെട്രോളിന് 30,000 രൂപയും സിഎന്‍ജിക്ക് 25,000 രൂപയുമാണ് ക്യാഷ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നത്.

maruti ciaz

രണ്ട് വേരിയന്റുകള്‍ക്കും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 2,000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും കിട്ടും. മാരുതിയുടെ മിഡ്‌സൈസ് സെഡാനായ സിയാസിന്റെ വില്‍പ്പനയില്‍ വമ്പന്‍ ഇടിവാണ് കഴിഞ്ഞ കുറേ മാസങ്ങളായി കാണുന്നത്. വില്‍പ്പന മെച്ചപ്പെടുത്തുന്നതിനായി സെഡാന്‍ കാറിന് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടിനും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസിനും പുറമെ 3,000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഈ വര്‍ഷാവസാനം മികച്ച ഒരു ഓഫ്‌റോഡര്‍ എസ്‌യുവി വീട്ടിലെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജിംനി മുമ്പെങ്ങുമില്ലാത്ത വിലക്കുറവില്‍ സ്വന്തമാക്കാം. ജിംനിയുടെ ആല്‍ഫ ട്രിമ്മില്‍ 1.16 ലക്ഷം രൂപയും ടോപ്‌സ്‌പെക്ക് സീറ്റ ട്രിമ്മിന് 2.16 ലക്ഷം രൂപയുമാണ് മാരുതി ക്യാഷ് ഡിസ്‌കൗണ്ട് നല്‍കുന്നത്. ഒപ്പം 5,000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും കിട്ടും. മാത്രമല്ല കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ മാരുതി കഴിഞ്ഞ ദിവസം ജിംനി തണ്ടര്‍ എഡിഷനും പുറത്തിറക്കിയിരുന്നു.

maruti fronx

മാരുതിയുടെ മറ്റൊരു ബെസ്റ്റ് സെല്ലര്‍ മോഡലായ ഫ്രോങ്ക്‌സ് കൂപ്പെ എസ്‌യുവിക്കും ഈ മാസം ഓഫറുണ്ട്. ഫ്രോങ്ക്‌സിന്റെ പെട്രോള്‍, ടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ക്ക് 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയാണ് ആനുകൂല്യം. അതേസമയം ഫ്രോങ്ക്‌സ് സിഎന്‍ജിക്ക് ഓഫറില്ല. മാരുതി നെക്‌സ നിരയിലെ മറ്റൊരു ഹിറ്റ് മോഡലായ ഗ്രാന്‍ഡ് വിറ്റാരയ്ക്കും ഇയര്‍ എന്‍ഡ് ഓഫറുകളുണ്ട്.

മിഡ്‌സൈസ് എസ്‌യുവിയുടെ തെരഞ്ഞെടുത്ത വേരിയന്റുകള്‍ക്ക് 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നു. ഗ്രാന്‍ഡ് വിറ്റാരയുടെ സിഎന്‍ജി പതിപ്പിനും ആനുകൂല്യങ്ങളൊന്നുമില്ല. കൂടുതല്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനായി സ്‌ക്രാപ്പേജ് ബോണസും മാരുതി വാഗ്ദാം ചെയ്യുന്നു. തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 30,000 രൂപ വരെയാണ് സ്‌ക്രാപ്പേജ് ബോണസായി ലഭിക്കുക.

maruti grand vitara

ഇയര്‍ എന്‍ഡ് ഓഫറുകളുടെ ബലത്തില്‍ ഈ കലണ്ടര്‍ വര്‍ഷം വന്‍ വില്‍പ്പന നേടി അവസാനിപ്പിക്കാനാകും മാരുതിയുടെ ശ്രമങ്ങള്‍. ഏതായാലും കമ്പനി ജനുവരിയില്‍ വില വര്‍ധനവ് പ്രഖ്യാപിച്ചതിനാല്‍ വമ്പന്‍ ലാഭത്തില്‍ കാര്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്നത്. മുകളില്‍ പറഞ്ഞ ഓഫറുകള്‍ സ്ഥലങ്ങള്‍ക്കും സ്‌റ്റോക്കിന്റെ ലഭ്യതക്കനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി ഏറ്റവും വേഗത്തില്‍ നിങ്ങളുടെ തൊട്ടടുത്തുള്ള മാരുതി നെക്‌സ ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.

More from DriveSpark

Article Published On: Monday, December 4, 2023, 12:16 [IST]
English summary
Maruti suzuki nexa year end offers save up to rs 2 21 lakh details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X