ഈ മാസവും കച്ചോടം മാരുതി കൊണ്ടുപോകുമല്ലോ; ഇഷ്ടവാഹനങ്ങൾക്ക് കിടിലൻ ഓഫറുണ്ടേ
മാരുതി സുസുക്കി തങ്ങളുടെ വിവിധ മോഡലുകൾക്ക് ഈ മാസം വമ്പൻ ഓഫറുകളാണ് തിരഞ്ഞെടുത്ത് മോഡലുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രാൻഡിൻ്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായ മാരുതി ആൾട്ടോ 800-ന് ഈ മാസം ക്യാഷ് ഡിസ്‌കൗണ്ടോ കോർപ്പറേറ്റ് ഡിസ്‌കൗണ്ടോ ലഭിക്കുന്നില്ലെങ്കിലും നിങ്ങൾക്ക് 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. ആൾട്ടോ K10 ന് 30,000 രൂപ കൺസ്യൂമർ ബോണസും ഒപ്പം മികച്ച എക്‌സ്‌ചേഞ്ച് ബോണസായി 15000 രൂപയും ലഭിക്കുന്നു. സിഎൻജി വേരിയന്റുകളിൽ 20,000 രൂപ വരെയാണ് ലഭിക്കുക.
മാരുതി സെലേറിയോയുടെ പെട്രോൾ വേരിയന്റുകൾക്ക് 35,000 രൂപ വരെ കൺസ്യൂമർ ഓഫർ ലഭിക്കുന്നുണ്ട്. 20,000 രൂപ എക്സ്ചേഞ്ച് ബോണസും,4000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും കമ്പനി നൽകുന്നുണ്ട്.ഇനി നിങ്ങൾ CNG ഓപ്ഷൻ പരിഗണിക്കുകയാണെങ്കിൽ നിങ്ങൾക്ക് 30000 രൂപയുടെ മികച്ച കൺസ്യൂമർ ഓഫറും 20000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭിക്കുമെന്നതാണ് പ്രത്യേകത.

മാരുതിയുടെ കുട്ടി എസ്‌യുവിയായ എസ്-പ്രസ്സോയിൽ നിങ്ങൾക്ക് 30,000 രൂപയുടെ കൺസ്യൂമർ ഓഫർ ലഭിക്കുന്നു. 20,000 രൂപ എക്സ്ചേഞ്ച് ബോണസും 4000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് എസ്പ്രസോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കാത്തിരിക്കുന്ന ഓഫർ.കമ്പനിയുടെ ടോൾ ബോയ് മാരുതി വാഗൺ-ആറിന് ചില കിടിലൻ ഓഫറുകളാണ് ലഭിക്കുന്നത്. 1.0 ലിറ്റർ വേരിയൻ്റുകളിൽ അതായത് പെട്രോൾ, സിഎൻജി മോഡലുകൾക്ക് 25000 രൂപ വരെ കൺസ്യൂമർ ബോണസ് രൂപ വാഗ്ദാനം ചെയ്യുന്നുണ്ട്. 15000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നുണ്ട്.
കോർപ്പറേറ്റ് കിഴിവായി 4000 രൂപയാണ് വാഗൺ-ആർ സ്വന്തമാക്കുന്നവർക്ക് ലഭിക്കുന്ന ഓഫറുകൾ. 1.2L പെട്രോൾ പതിപ്പിന് കോർപ്പറേറ്റ് കിഴിവുകളൊന്നും ഈ മാസം ലഭിക്കുന്നില്ല, എന്നാൽ അതിന് പകരമായി 25,000 കൺസ്യൂമർ ബോണസും 15,000 എക്സ്ചേഞ്ച് ബോണസും വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്പോർട്ടിയും സ്റ്റൈലിഷും മാരുതി സ്വിഫ്റ്റ് കസ്റ്റമേഴ്സിന് ഏറെ പ്രിയപ്പെട്ടതാണ്.

പെട്രോൾ പ്രേമികൾക്ക് 25,000 രൂപയുടെ കൺസ്യൂമർ ഓഫറും അതോടൊപ്പം 15000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 4000 രൂപയുടെ കോർപ്പറേറ്റ് കിഴിവും ലഭിക്കുന്നുണ്ട്. ഇതിന്റെ CNG പതിപ്പിന് കൺസ്യൂമർ ഓഫർ ലഭിക്കുന്നത് 25000 രൂപയാണ്. ചേട്ടനായ ഡിസയറിന് 10000 രൂപ എക്സ്ചേഞ്ച് ബോണസ് മാത്രമാണ് കിട്ടുന്നത്. നിങ്ങളുടെ ഇഷ്ടവാഹനങ്ങൾ സ്വന്തമാക്കാൻ ഇനി ഒട്ടും വൈകേണ്ട എത്രയും പെട്ടെന്ന് നിങ്ങളുടെ അടുത്തുളള മാരുതി ഷോറൂമിലേക്ക് വിട്ടോളു.
കേരളത്തിലെ കസ്റ്റമേഴ്സ് രണ്ടു കൈയും നീട്ടിയാണ് ഇഗ്നിസിനെ സ്വീകരിച്ചത്. മുൻഗാമിയായ റിറ്റ്സിനെ അധികം ശ്രദ്ധിക്കാൻ സാധിക്കാത്തതിൻ്റെ എല്ലാ പരാതിയും ഇതിൽ തീർത്തിട്ടുണ്ട്. മലയാളികൾ മാരുതിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഒരു ഫാമിലി കാറും, അതോടൊപ്പം തന്നെ മൈലേജും സർവീസ് കോസ്റ്റ് കുറഞ്ഞതുമായ ഒരു വാഹനമാണ്. അതിൽ മാരുതി സുസുക്കി വിജയിച്ചിട്ടുമുണ്ട്. അത് കൊണ്ടാണ് കേരളത്തിലെ 50 ശതമാനം വിപണി മാരുതിക്ക് സ്വന്തമായിരിക്കുന്നത്. എന്നു വച്ചാൽ കേരളത്തിൽ രണ്ട് വണ്ടി വിൽക്കുമ്പോൾ അത് ഒന്നിൽ മാരുതി ആണെന്ന് ചുരുക്കം.
5.55 ലക്ഷം രൂപ വിലയിൽ ആരംഭിക്കുന്ന വാഹനത്തിന് ഒമ്പത് കളർ വേരിയൻ്റുകളാണ് ഉളളത്. ടോൾബോയ് നിലപാടും എസ്‌യുവി പോലുള്ള സൗന്ദര്യശാസ്ത്രവും തന്നെയാണ് ഇഗ്നിസിന്റെ പ്രധാന ആകർഷണവും. കൂടാതെ 4.95 ലക്ഷം രൂപയുടെ പ്രാരംഭ വിലയും മോഡലിന്റെ ഹൈലൈറ്റാണ്. ഒരു ഉപഭോക്താവിന് തന്റെ ആദ്യ കാറായി പരിഗണിക്കാവുന്ന മികച്ച തെരഞ്ഞെടുപ്പു തന്നെയാണ് ഈ കേമൻ.
1.2 ലിറ്റർ കെ-സീരീസ്, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഹാച്ച്ബാക്കിന് കരുത്തേകുന്നത്. ഡീസൽ പതിപ്പ് കമ്പനി നേരത്തെ നിർത്തലാക്കിയിരുന്നു. ഇത് പരാമാവധി 83 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനാണ്. വാങ്ങുന്നവർക്ക് ഇഗ്നിസ് 5 സ്പീഡ് സ്റ്റിക്ക് ഷിഫ്റ്റ് മാനുവൽ യൂണിറ്റിലേക്കോ എഎംടി ഓട്ടോമാറ്റിക്കോ തെരഞ്ഞെടുക്കാം.
20.80 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മാരുതി വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നത്. ജാപ്പനീസ് ബ്രാൻഡിന്റെ ഭാരം കുറഞ്ഞ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന ഇഗ്നിസിന് 3.7 മീറ്റർ നീളവും 1.69 മീറ്റർ വീതിയും 1.59 മീറ്റർ ഉയരവും 2.43 മീറ്റർ നീളമുള്ള വീൽബേസുമാണ് കാറിനുള്ളത്. പവർ വിൻഡോകൾ, പവർ വഴി-മടക്കാവുന്ന റിയർവ്യൂ മിററുകൾ, സ്റ്റിയറിംഗ് മൗണ്ട് ഓഡിയോ നിയന്ത്രണങ്ങൾ, 7 ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ സവിശേഷതകളും വാഹനത്തിൻ്റെ മറ്റ് ആകർഷണങ്ങളാണ് എന്ന് പറയാം.


Click it and Unblock the Notifications








