ഥാറിന്റെ കച്ചോടം പൂട്ടാൻ കച്ചകെട്ടി മാരുതി; സീറ്റയ്ക്ക് പിന്നാലെ ജിംനിയുടെ ആൽഫ വേരിയന്റിനും വൻ ഓഫറുകൾ

ഇന്ത്യൻ വിപണിയിൽ വളരെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മാരുതി സുസുക്കി തങ്ങളുടെ ഐതിഹാസിക മോഡലായ ജിംനി അവതരിപ്പിച്ചത്. മാന്യമായ സ്വീകാര്യതയാണ് വാഹനത്തിന് ലഭിച്ചത്, ഇപ്പോൾ കൂടുതൽ ഉപഭോക്കാക്കളെ ആകർഷിക്കാനുള്ള ശ്രമത്തിൽ, രാജ്യത്തുടനീളമുള്ള ഏതാനും മാരുതി സുസുക്കി ഡീലർഷിപ്പുകൾ ഇപ്പോൾ പുതിയ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡർ എസ്‌യുവിയ്ക്ക് വൻ കിഴിവുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

കർണാടകയിലെ ഏറ്റവും വലിയ മാരുതി സുസുക്കി ഡീലർഷിപ്പുകളിൽ ഒന്നായ മണ്ഡോവി മോട്ടോർസ് അടുത്തിടെ ജിംനിയുടെ എല്ലാ വേരിയന്റുകൾക്കും ഒരു ലക്ഷം രൂപ കിഴിവ്/ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന് മുമ്പ്, ബേസ് മോഡൽ സീറ്റ വേരിയന്റുകളിൽ കമ്പനി സമാനമായ കിഴിവുകൾ വാഗ്ദാനം ചെയ്തിരുന്നു.

Maruti Suzuki Jimny Discount

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ഡീലർഷിപ്പിൽ നിന്നുള്ള ഓഫറിന്റെ ഒരു ചിത്രം വെബ്ബിൽ ലഭ്യമാണ്. കർണാടകയിൽ നിന്നുള്ള മണ്ഡോവി മോട്ടോർസ് നിലവിൽ ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ഇതിൽ വാഗ്ദാനം ചെയ്യുന്നതായി ചിത്രം പ്രസ്താവിക്കുന്നു. നവംബർ 30 വരെയോ സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെയോ ഓഫറിന് സാധുതയുള്ളൂ എന്നാണ് അതിൽ സൂചിപ്പിച്ചിരിക്കുന്നത്. കമ്പനി ഈ ഓഫർ 50,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടും 50,000 രൂപ ലോയൽറ്റി ബോണസുമായി വാഗ്ദാനം ചെയ്യുന്നു.

രാജ്യത്തുടനീളം ഈ ഓഫർ ലഭ്യമാണോ അല്ലയോ എന്നതിനെക്കുറിച്ച് ഇപ്പോൾ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്ന് പറയേണ്ടതുണ്ട്. ഈ ഓഫർ ഡീലർ-നിർദ്ദിഷ്ടമായിരിക്കാം, അതിനാൽ ഇത്തരം ഓഫറുകൾ ലഭിക്കാൻ ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ, അവർ തങ്ങളുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടേണ്ടതാണ്. ഒക്ടോബറിൽ ഈ ഓഫറിന് മുമ്പ്, ജിംനിയിൽ കമ്പനി ഇതേ ഓഫർ മുമ്പ് വാഗ്ദാനം ചെയ്തിരുന്നു.

Maruti Suzuki Jimny Discount

എന്നാൽ ഇത് ബേസ് സ്പോക്ക് സീറ്റ വേരിയന്റിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇത്തവണ, ഈ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡറിന്റെ എല്ലാ വകഭേദങ്ങൾക്കും ഈ ഓഫർ ലഭിക്കുന്നു. മാരുതി സുസുക്കിയിൽ നിന്നുള്ള ഏറ്റവും പുതിയ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡർ മോഡലായ ജിംനി ഇന്ത്യയിൽ ആൽഫ, സീറ്റ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്.

K15B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് കമ്പനി ഈ രണ്ട് മോഡലുകളും വാഗ്ദാനം ചെയ്യുന്നത്. ജിംനിയുടെ ബോണറ്റിന് താഴെ, ഈ എഞ്ചിൻ യൂണിറ്റിന് പരമാവധി 104 PS കരുത്തും 134.2 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. സീറ്റ, ആൽഫ വേരിയന്റുകളിൽ അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകൾക്ക് ഒപ്പം ഈ പവർട്രെയിൻ ലഭ്യമാണ്.

Maruti Suzuki Jimny Discount

വേരിയന്റ് തിരിച്ചുള്ള വിലയുടെ കാര്യത്തിൽ, മാനുവൽ ട്രാൻസ്മിഷനോടുകൂടിയ സീറ്റ വേരിയന്റിന് 12.74 ലക്ഷം രൂപയും അതേസമയം, ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള സീറ്റ വേരിയന്റിന് 13.94 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. അതേസമയം ആൽഫ വേരിയന്റിന്റെ വില, മാനുവൽ വേരിയന്റിന് 13.69 ലക്ഷം രൂപയിൽ തുടങ്ങി ഓട്ടോമാറ്റിക് വേരിയന്റിന് 14.89 ലക്ഷം രൂപ വരെ ഉയരുന്നു.

കൂടാതെ, ആൽഫ വേരിയന്റ് ഡ്യുവൽ-ടോൺ മാനുവൽ, ഡ്യുവൽ-ടോൺ ഓട്ടോമാറ്റിക് വേരിയന്റുകളിലും വാഗ്ദാനം ചെയ്യുന്നു, ഇതിന്റെ വില Rs. 13.85 ലക്ഷം രൂപയിൽ തുടങ്ങി 15.05 ലക്ഷം രൂപ വരെ നീളുന്നു. എന്തുകൊണ്ടാണ് പുതിയ ജിംനിക്ക് ഇത്രയും വലിയ വിലക്കിഴിവ് ലഭിക്കുന്നതെന്ന് പലരും ചോദിച്ചേക്കാം.

ഇതിനുള്ള ഉത്തരം, കഴിവുള്ള ഒരു ഓഫ്-റോഡറാണെങ്കിലും, ജിംനി ഇപ്പോഴും ഒരു വേറിട്ട പ്രൊഡക്ടാണ്. ഈ എസ്‌യുവി പ്രാഥമികമായി ഓഫ്-റോഡ് പ്രേമികളായ ഉപഭോക്താക്കളെ ഫോക്കസ് ചെയ്തതാണ്, അതിനാൽ വിൽപ്പന അല്പം ഇടിഞ്ഞു. മറ്റൊരു കാരണം എന്നത് വർഷാവസാനമായിരിക്കാം. നിരവധി കാർ നിർമ്മാതാക്കളും ഡീലർഷിപ്പുകളും തങ്ങളുടെ വിൽപ്പന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വർഷാവസാനം വൻ കിഴിവുകൾ വാഗ്ദാനം ചെയ്യാറുണ്ട്.

More from DriveSpark

Article Published On: Wednesday, November 22, 2023, 10:00 [IST]
English summary
Maruti suzuki offers amazing discounts for jimny top spec model
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X