വിൽപ്പന പൊടിപൊടിക്കാൻ മാരുതി; അരീന മോഡൽ നിരയിൽ എമ്മാതിരി ഓഫറുകൾ

2023 ജൂൺ മാസത്തിൽ, അരീന ഡീലർഷിപ്പുകൾ വഴി വിൽപ്പ്യ്ക്ക് എത്തിക്കുന്ന പാസഞ്ചർ വാഹനങ്ങൾക്ക് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വിപുലമായ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. ആൾട്ടോ സീരീസ്, സെലെരിയോ, എസ്-പ്രസ്സോ, വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ, ബ്രെസ, ഇക്കോ എന്നീ മോഡലുകളാണ് അരീന ശ്രേണിയിൽ ഉൾപ്പെടുന്നത്.

കഴിഞ്ഞ വർഷം, മാരുതി സുസുക്കി പുതുതലമുറ ആൾട്ടോ K10 അവതരിപ്പിച്ചിരുന്നു, ചെറു ഹാച്ചിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എൻട്രി ലെവൽ ഹാച്ച്ബാക്ക് 40,000 രൂപ ക്യാഷ് ഡിസ്കൗണ്ടോടെ ലഭ്യമാണ്. അതോടൊപ്പം 15,000 രൂപ എക്സ്ചേഞ്ച് ബോണസും 4,000 രൂപയും കോർപ്പറേറ്റ് ബോണസും മാരുതി വാഗ്ദാനം ചെയ്യുന്നു. ആകെ മൊത്തം 59,000 രൂപയുടെ കിഴിവുകളോടെ ജൂൺ മാസത്തിൽ ആൾട്ടോ K10 സ്വന്തമാക്കാം.

മാരുതി അരീന മോഡൽ നിരയിൽ എമ്മാതിരി ഓഫറുകൾ

നോർമൽ മാരുതി സുസുക്കി ആൾട്ടോ 800 കുട്ടി ഹാച്ച് 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3,100 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലിന് ക്യാഷ് ഡിസ്കൗണ്ട് ഒന്നും നിർമ്മാതാക്കൾ നൽകുന്നില്ല. ഈ മോഡൽ കമ്പനി നിർത്തലാക്കിയതിനാൽ നിലവിലെ സ്റ്റോക്ക് ക്ലിയർ ചെയ്യാനാണ് കമ്പനി ഒരുങ്ങുന്നത്.

സെലേറിയോയ്ക്ക് 35,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. അതോടൊപ്പം 15,000 രൂപ എക്സ്ചേഞ്ച് ബോണസും 4,000 രൂപയും കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭ്യമാണ്. എല്ലാം കൂടെ ചേർത്ത് 54,000 രൂപ വരെ ആനുകൂല്യങ്ങൾ വാഹനത്തിന് ലഭിക്കുന്നു. ന്യൂ ജെൻ സെലേറിയോ മാരുതിക്ക് പ്രതിമാസം മാന്യമാണ് വിൽപ്പന നൽകുന്ന ഒരു മോഡലാണ്.

മാരുതി അരീന മോഡൽ നിരയിൽ എമ്മാതിരി ഓഫറുകൾ

അടുത്തതായി ലിസ്റ്റിൽ വരുന്നത് എസ്-പ്രസ്സോയാണ്, വളരെ ജനപ്രിയമായ മോഡലിന് ജൂണിൽ 39,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭ്യമാണ്. അതോടൊപ്പം 15,000 രൂപ എക്സ്ചേഞ്ച് ബോണസ് 4,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും മാരുതി നൽകുന്നുണ്ട്. അങ്ങനെ 2023 ജൂണിൽ 58,000 രൂപ വരെയുള്ള കിഴിവുകൾ വാഹനത്തിന് ലഭിക്കുന്നു.

Arena Discounts Cash Discount Exchange Bonus + Corporate Discounts
Alto K10 Upto ₹40,000 ₹15,000 + ₹4,000
Alto 800 - ₹15,000 + ₹3,100
Celerio Upto ₹35,000 ₹15,000 + ₹4,000
S-Presso Upto ₹39,000 ₹15,000 + ₹4,000
WagonR Upto ₹25,000 ₹15,000 + ₹4,000
Swift Upto ₹25,000 ₹15,000 + ₹5,000
Dzire - ₹10,000
Brezza - -
Eeco ₹15,000 ₹10,000 + ₹3,100

വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ വിൽപ്പനയുടെ കാര്യത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് മാരുതി സുസുക്കി വാഗൺആർ. ടോൾ ബോയ് ഹാച്ച്ബാക്ക് 25,000 രൂപ ക്യാഷ് ഡിസ്കൗണ്ട് നൽകുന്നു. 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 4,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നു. ജനപ്രിയ ഹാച്ച്ബാക്ക് 44,000 രൂപ ടോട്ടൽ ഡിസ്കൗണ്ടുമായി ഈ മാസം വരുന്നു.

മാരുതി അരീന മോഡൽ നിരയിൽ എമ്മാതിരി ഓഫറുകൾ

സ്വിഫ്റ്റ് കോംപാക്റ്റ് ഹാച്ച്ബാക്കിന് 25,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. ഇത് കൂടാതെ 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഇതിന് ലഭിക്കും. ആകെ മൊത്തം 45,000 രൂപയുടെ ഓഫറോടെയാണ് സ്വിഫ്റ്റ് വരുന്നത്. താമസിയാതെ ഒരു ജനറേഷൻ അപ്പ്ഡേറ്റും വാഹനത്തിന് ലഭിക്കും.

ഡിസയർ സബ് ഫോർ മീറ്റർ സെഡാന് 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് മാത്രമേ ലഭിക്കൂ. അതേസമയം, ബ്രെസ കോംപാക്ട് എസ്‌യുവിക്ക് ഒരു തരത്തിലുള്ള ഓഫറുകളും കിഴിവുകളും ലഭിക്കുന്നില്ല. നിലവിൽ അതിന്റെ സെഗ്‌മെന്റിലെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബ്രെസയ്ക്ക്, 2022 ജൂണിൽ ഒരു വലിയ അപ്‌ഗ്രേഡ് ലഭിച്ചു.

മാരുതി അരീന മോഡൽ നിരയിൽ എമ്മാതിരി ഓഫറുകൾ

ഈക്കോ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടിൽ ലഭ്യമാണ്. കൂടാതെ 10,000 രൂപ എക്സ്ചേഞ്ച് ബോണസും 3,100 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ചേർത്ത് ആകെ കൂടെ 28,000 രൂപ വരെ ആനുകൂല്യങ്ങൾ നൽകുന്നു. ഈ ഡിസ്കൗണ്ടുകളും ഓഫറുകളുമായി വിപണിയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും വിൽപ്പന കണക്കുകൾ അല്പം കൂടെ മെച്ചപ്പെടുത്താനുമുള്ള ഒരുക്കത്തിലാണ് ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ.

More from DriveSpark

Article Published On: Tuesday, June 6, 2023, 12:42 [IST]
English summary
Maruti suzuki offers amazing discounts on arena model range in 2023 june
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X