ജൂണിൽ പ്രീമിയം നെക്സ നിരയിൽ വമ്പൻ ഡിസ്‌കൗണ്ടുകളുമായി മാരുതി സുസുക്കി; ഓഫർ ലിസ്റ്റ് ഇങ്ങനെ

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) തങ്ങളുടെ നെക്സ ലൈനപ്പ് കാറുകൾക്ക് 2023 ജൂണിൽ മികച്ച ഡിസ്‌കൗണ്ടുകളും ഓഫറുകളും വാഗ്ദാനം ചെയ്യുകയാണ്. നെക്സ നിരയിലെ സ്റ്റാർട്ടിംഗ് മോഡൽ ഇഗ്‌നിസ് മാനുവൽ വേരിയന്റിന് 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ 15,000 രൂപ ഫ്ലാറ്റ് ബോണസിനൊപ്പം 4,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും, 10,000 രൂപ അഡീഷണൽ എക്‌സ്‌ചേഞ്ച് ബോണസും ചേർത്ത് ആകെ മൊത്തം 59,000 രൂപയുടെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

മാരുതി സുസുക്കി ഇഗ്‌നിസിന്റെ AMT വേരിയന്റും ഇതേ തലത്തിലുള്ള ഓഫറുകളോടെയാണ് വരുന്നത്. ഇഗ്‌നിസ് ലിമിറ്റഡ് എഡിഷൻ സിഗ്മ 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും, 4,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 15,000 രൂപ ഫ്ലാറ്റ് ബോണസും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ചേർത്ത് മൊത്തം 34,000 രൂപ വരെ ഓഫർ നൽകുന്നു. ഇഗ്‌നിസ് ലിമിറ്റഡ് എഡിഷൻ ഡെൽറ്റയ്ക്ക്, മൊത്തത്തിലുള്ള കിഴിവുകൾ 10,500 രൂപ അധിക ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം 44,500 രൂപ വരെയാണ്.

ജൂണിൽ പ്രീമിയം നെക്സ നിരയിൽ വമ്പൻ ഡിസ്‌കൗണ്ടുകളുമായി മാരുതി
Variants Cash Discount + Corporate Discount Flat Bonus + Additional Exchange Bonus
Ignis MT (All Variant) ₹35,000 + ₹4,000 ₹15,000 + ₹10,000
Ignis AGS (All Variant) ₹35,000 + ₹4,000 ₹15,000 + ₹10,000
Ignis Limited Edition Sigma ₹5,000 + ₹4,000 ₹15,000 + ₹10,000
Ignis Limited Edition Delta ₹15,500 + ₹4,000 ₹15,000 + ₹10,000
Baleno Sigma ₹10,000 ₹10,000
Baleno Delta MT ₹20,000 ₹10,000
Baleno Delta AT ₹20,000 ₹10,000
Baleno Zeta And Alpha (MT + AT) ₹10,000 ₹10,000
Baleno CNG All variants ₹10,000 ₹10,000
Ciaz All Variant ₹3,000 (Corporate discount) ₹25,000

എൻട്രി ലെവൽ മാരുതി സുസുക്കി ബലേനോ സിഗ്മ വേരിയന്റിന് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ ഫ്ലാറ്റ് ബോണസും ലഭിക്കുന്നു. ഹാച്ച്ബാക്കിന്റെ ഡെൽറ്റ മാനുവൽ & ഓട്ടോമാറ്റിക് വേരിയന്റുകൾ 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 10,000 ഫ്ലാറ്റ് ബോണസും വാഗ്ദാനം ചെയ്യുന്നു. അങ്ങനെ ആകെ മൊത്തം 30,000 രൂപയുടെ ആനുകൂല്യങ്ങൾ ജൂൺ മാസം ഓഫർ ചെയ്യുന്നു.

മാരുതി സുസുക്കി ബലേനോ സീറ്റയും ആൽഫയും മൊത്തം 20,000 രൂപ ഓഫറുമായിട്ടാണ് വരുന്നത്, ഇതിൽ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ ഫ്ലാറ്റ് ബോണസും ഉൾപ്പെടുന്നു. ഇത് കൂടാതെ പ്രീമിയം ഹാച്ചിന്റെ എല്ലാ CNG വേരിയന്റുകളും 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപ ഫ്ലാറ്റ് ബോണസുമായി സ്വന്തമാക്കാം.

ജൂണിൽ പ്രീമിയം നെക്സ നിരയിൽ വമ്പൻ ഡിസ്‌കൗണ്ടുകളുമായി മാരുതി

നെക്സ ലൈനപ്പിലെ അടുത്ത മോഡലായ മാരുതി സുസുക്കി സിയാസ് 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും 25,000 രൂപ ഫ്ലാറ്റ് ബോണസുമായി ടോട്ടൽ 28,000 രൂപയുടെ ഓഫറുകളുമായിട്ടാണ് ജൂണിൽ വിപണിയിൽ എത്തുന്നത്. ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ അടുത്തിടെ പുറത്തിറക്കിയ ഫ്രോങ്ക്സ് കോംപാക്ട് എസ്‌യുവി കൂപ്പെ, XL6 എംപിവി, ഗ്രാൻഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവി എന്നിവ നെക്‌സ പ്രീമിയം ഔട്ട്‌ലെറ്റുകളിലൂടെ വിൽക്കുന്നു, എന്നാൽ ഇവ ഒന്നും ഈ മാസം ഓഫറുകൾക്ക് വിധേയമല്ല.

അടുത്തതായി, മാരുതി സുസുക്കി ജിംനി ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡ് എസ്‌യുവിയും അടുത്തയാഴ്ച പുറത്തിറക്കും, ഇതും നെക്‌സ ഡീലർഷിപ്പുകൾ വഴി വിൽപ്പനയ്ക്ക് എത്തും. വാഹനത്തിന്റെ ബുക്കിംഗ് ഇതിനകം 30,000 യൂണിറ്റ് കടന്നു എന്നാണ് ഡീലർഷിപ്പുകൾ പങ്കുവെയ്ക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയുടെ ഏറെ കാലത്തെ കാത്തിരിപ്പിന്റെ സാഫല്യമാണ് ജിംനിയുടെ ഈ വരവ്.

ജൂണിൽ പ്രീമിയം നെക്സ നിരയിൽ വമ്പൻ ഡിസ്‌കൗണ്ടുകളുമായി മാരുതി

നിലവിൽ വിപണിയിലുള്ള മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നിവയ്ക്ക് എതിരെയാവും അടുത്തയാഴ്ച്ച മുതൽ ജിംനി പടവെട്ടുന്നത്. എന്നിരുന്നാലും ജിംനി ഫൈവ് ഡോറിനെ നിലവിലെ ത്രീ ഡോർ പതിപ്പുകൾ കൊണ്ട് പിടിച്ചാൽ ഒതുങ്ങില്ലെന്ന് മുൻകൂട്ടി മനസിലാക്കിയ ഇരു നിർമ്മാതാക്കളും തങ്ങളുടെ മോഡലുകളുടെ ഫൈവ് ഡോർ പതിപ്പുകൾക്കായി അണിയറയിൽ പ്രവർത്തനങ്ങൾ ഏറെ കുറെ പൂർത്തിയാക്കിയിരിക്കുകയാണ്. അധികം താമസിക്കാതെ തന്നെ മഹീന്ദ്ര ഥാർ ഫൈവ് ഡോറും, ഫോഴ്സ് ഗൂർഖ ഫൈവ് ഡോർ പതിപ്പും വിപണിയിൽ എത്തും. അതിന് ശേഷമാവും ശരിയായ മത്സരം.

Article Published On: Saturday, June 3, 2023, 19:36 [IST]
English summary
Maruti suzuki offers great discouts for its nexa range of cars in 2023 june
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X