കാറുണ്ടായിരുന്നെങ്കിലെന്ന് പരിതപിക്കേണ്ട; മഴക്കാലത്ത് കിടു ഓഫറില്‍ മാരുതി കാറുകള്‍ വീട്ടിലെത്തിക്കാം
കേരളക്കരയില്‍ മഴ നല്ല തിമിര്‍ത്ത് പെയ്യുകയാണ്. മഴക്കാലമായിട്ട് ഒന്ന് പുറത്തിറങ്ങാമെന്ന് വിചാരിച്ചാല്‍ കാറില്ലെങ്കില്‍ പണിപാളും. കാരണം ബൈക്കില്‍ കോട്ട് ധരിച്ച് പോകുന്നത് ചിലര്‍ക്കെങ്കിലും നല്ല ചടപ്പുള്ള കാര്യമായിരിക്കും. ആ സമയത്തായിരിക്കും ഒരു കാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് പരിതപിക്കുക. ഇനി ഏതായാലും അത് ചിന്ത മാത്രമായി ഒതുക്കേണ്ട.
ഇന്ത്യയിലെ നമ്പര്‍ വണ്‍ കാര്‍ ബ്രാന്‍ഡായ മാരുതി സുസുക്കി ജൂലൈയില്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് കിടലന്‍ ഡിസ്‌കൗണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അരീന മോഡലുകള്‍ക്കാണ് ഇപ്പോള്‍ വന്‍ വിലക്കിഴിവുള്ളത്. ആള്‍ട്ടോ K10 ഹാച്ച്ബാക്കില്‍ നിന്ന് തുടങ്ങി ബ്രെസ കോംപാക്ട് എസ്‌യുവിയും എര്‍ട്ടിഗ എംപിവിയും വരെ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം. ഈ മാസം അരീന മോഡല്‍ നിരയില്‍ മാരുതി വാഗ്ദാനം ചെയ്യുന്ന ഓഫറുകള്‍ നമുക്ക് നോക്കാം.

മാരുതി സുസുക്കി ആള്‍ട്ടോ 800: മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ വിടപറഞ്ഞ ജനപ്രിയ മോഡലിന്റെ ശേഷിക്കുന്ന സ്‌റ്റോക്കുകള്‍ക്ക് 30,000 മുതല്‍ അരലക്ഷം രൂപ വരെയാണ് ഈ മാസം ഡിസ്‌കൗണ്ടുള്ളത്. ഹാച്ച്ബാക്കിലെ 800 സിസി എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ആള്‍ട്ടോ 800 സിഎന്‍ജി പതിപ്പും വില്‍പ്പനക്കെത്തിയിരുന്നു. ഇതും സ്‌റ്റോക്കിന്റെ ലഭ്യത അനുസരിച്ച് താല്‍പര്യക്കാര്‍ക്ക് സ്വന്തമാക്കാം.
മാരുതി സുസുക്കി ആള്‍ട്ടോ K10: ആള്‍ട്ടോ 800 കളമൊഴിഞ്ഞതോടെ മാരുതിയുടെ എന്‍ട്രി ലെവല്‍ മോഡലായി ആള്‍ട്ടോ K10 മാറിയിരുന്നു. പുത്തന്‍ പ്ലാറ്റ്‌ഫോമില്‍ കിടിലന്‍ ഫീച്ചറുകളുമായി എത്തുന്ന ആള്‍ട്ടോ K10 കാര്‍ 50,000 രൂപ മുതല്‍ 60,000 രൂപ വരെ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം. 1.0 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് കാറിന് കരുത്ത് പകരുന്നത്. രണ്ട് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായി വരുന്ന കാറിന്റെ സിഎന്‍ജി പതിപ്പും വിപണിയില്‍ ഉണ്ട്.

മാരുതി സുസുക്കി വാഗണ്‍ ആര്‍: പോയ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറാണ് മാരുതി സുസുക്കി വാഗണ്‍ ആര്‍. വിശാലമായ ഇന്റീരിയറും മികവുറ്റ എഞ്ചിനുകളും വാഗണ്‍ ആറിന്റെ പ്രത്യേകതകളില്‍ ചിലത്. ജനപ്രിയ ടോള്‍ ബോയ് ഹാച്ചിന് 45,000 മുതല്‍ 60,000 രൂപ വരെയാണ് ജൂലൈയില്‍ ഡിസ്‌കൗണ്ട് ലഭിക്കുക. 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം സിഎന്‍ജി പവര്‍ട്രെയിനും ഓഫറിലുണ്ട്.
മാരുതി സുസുക്കി എസ്‌പ്രെസോ: 55,000 മുതല്‍ 65,000 രൂപ വരെയാണ് മിനി എസ്‌യുവി ലുക്കിലുള്ള മാരുതി കാറിന് ഈ മാസം മാരുതി സുസുക്കി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ലുക്കിനൊപ്പം ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുമാണ് എസ്‌പ്രെസോയുടെ മറ്റൊരു പ്രത്യേകത. മാരുതി ആള്‍ട്ടോ K10-ല്‍ കരുത്ത് പകരുന്ന അതേ 1.0 ലിറ്റര്‍ എഞ്ചിനാണ് ഇതിന്റെയും ഹൃദയം. സമാനമായി രണ്ട് ഗിയര്‍ ബോക്‌സ് ഓപ്ഷനുകളിലും സിഎന്‍ജി കിറ്റുമായും കാര്‍ വാങ്ങാം.
മാരുതി സുസുക്കി സെലേറിയോ: ചെറുകാറിന്റെ രണ്ടാം തലമുറ പതിപ്പാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. സെലേറിയോയുടെ മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റിന് ജൂലൈയില്‍ 65,000 രൂപ വരെ ആനുകൂല്യങ്ങള്‍ ഉണ്ട്. ഓട്ടോമാറ്റിക് വേണ്ടവര്‍ക്ക് 35,000 രൂപ കിഴിവില്‍ സ്വന്തമാക്കാം. സിഎന്‍ജി വേരിയന്റ് ആണ് താല്‍പര്യമെങ്കില്‍ 65,000 രൂപയുടെ ആനുകൂല്യങ്ങളാണുള്ളത്. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് എഞ്ചിനാണ് സെലേറിയോക്ക് കരുത്ത് പകരുന്നത്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് AMT ഗിയര്‍ബോക്‌സുകളുമായി വരുന്നു.
മാരുതി സുസുക്കി സ്വിഫ്റ്റ്: മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ ബോക്‌സുമായി ജോടിയാക്കുന്നു. സ്വിഫ്റ്റ് പെട്രോള്‍ മാനുവലിന് ഏകദേശം 45,000 രൂപയാണ് ഈ മാസം കിഴിവ്. അരലക്ഷം രൂപ വരെ കിഴിവില്‍ സ്വിഫ്റ്റ് പെട്രോള്‍ ഓട്ടോമാറ്റിക് സ്വന്തമാക്കാം. സ്വിഫ്റ്റ് സിഎന്‍ജി താല്‍പര്യമുള്ളവര്‍ക്ക് 25,000 രൂപ ഡിസ്‌കൗണ്ട് ലഭിച്ചേക്കും.

മാരുതി സുസുക്കി ഡിസയര്‍: മാരുതിയുടെ സെഡാന്‍ മോഡല്‍ വേണ്ടവര്‍ക്ക് ഇക്കുറി ഡിസയര്‍ ഓഫറില്‍ വാങ്ങാം. എന്നാല്‍ 17,000 രൂപ മാത്രമേ സബ് കോംപാക്ട് സെഡാന് ആനുകൂല്യമുള്ളൂവെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഡിസയറിന്റെ ഓട്ടോമാറ്റിക്, മാനുവല്‍ വേരിയന്റുകള്‍ക്ക് 17,000 രൂപയാണ് ഡിസ്‌കൗണ്ട്. അതേസമയം ഡിസയര്‍ സെഡാന്റെ സിഎന്‍ജി പതിപ്പുകള്‍ക്ക് ഓഫറുകള്‍ ഒന്നുമില്ല. സ്വിഫ്റ്റിന്റെ അതേ 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ഡിസയറിനും കരുത്ത് പകരുന്നത്.
5 സ്പീഡ് മാനുവല്‍, AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. മാരുതി കാറുകള്‍ക്ക് മികച്ച ഓഫറുകള്‍ എന്ന് കാണുമ്പോള്‍ ഫാന്‍സിന് ആവേശമായിരിക്കും. എന്നാല്‍ ഈ ഓഫറുകള്‍ സ്‌റ്റോക്ക് ലഭ്യതക്കും നഗരങ്ങള്‍ക്കും അനുസരിച്ച് വ്യത്യാസം ഉണ്ടാകും. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങളുടെ ഏറ്റവും അടുത്ത മാരുതി സുസുക്കി അരീന ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.


Click it and Unblock the Notifications








