ഒരേയൊരു രാജാവ്; യൂട്ടിലിറ്റി വാഹന വില്‍പ്പനയിലൂടെ മാത്രം ഹ്യുണ്ടായിയെയും ടാറ്റയെയും മറികടന്ന് മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുക്കി. ജനങ്ങളുടെ പള്‍സ് അറിഞ്ഞ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള കഴിവാണ് പതിറ്റാണ്ടുകളായി ഒന്നം സ്ഥാനം നിലനിര്‍ത്താന്‍ അവരെ സഹായിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം വില്‍പ്പനയില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിടാന്‍ മാരുതിക്കായി. കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന കൈവരിച്ച മാസമാണ് ഓഗസ്റ്റ് 2023.

കഴിഞ്ഞ മാസം മൊത്തം 1.89 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ നട്ടെല്ലാണ് മാരുതി എന്ന കാര്യലത്തില്‍ സംശയമൊന്നുമില്ല. ഡീസല്‍ എഞ്ചിന്‍ പൂര്‍ണമായും ഒഴിവാക്കിയ ശേഷമാണ് മാരുതി വിജയത്തിന്റെ പുതിയ കൊടുമുടികള്‍ കീഴടക്കുന്നതെന്ന കാര്യമാണ് ശ്രദ്ധേയം. ബ്രാന്‍ഡിന്റെ പുത്തന്‍ വില്‍പ്പന നേട്ടത്തിന് നന്ദി പറയേണ്ടത് പുതുതായി വിപണിയില്‍ എത്തിയ മോഡലുകളോടാണ്.

maruti suzuki jimny

5 ഡോര്‍ ജിംനി, ഫ്രോങ്ക്‌സ് എന്നിവക്കൊപ്പം ടൊയോട്ടയുമായുള്ള പങ്കാളിത്തത്തില്‍ പിറന്ന ഗ്രാന്‍ഡ് വിറ്റാരയും ഇന്‍വിക്‌റ്റോയും മികച്ച സംഭാവനകള്‍ നല്‍കി. ചെറുതും ഒതുക്കമുള്ളതുമായ കാര്‍ വിഭാഗത്തില്‍ മാരുതിയുടെ ആധിപത്യം നിലനിര്‍ത്തുമ്പോള്‍ തന്നെ ബ്രെസ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്‌സ്, ജിംനി തുടങ്ങിയ മോഡലുകള്‍ അണിനിരക്കുന്ന എസ്‌യുവി പോര്‍ട്ട്ഫോളിയോയാണ് എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന നേടാന്‍ കമ്പനിയെ സഹായിച്ചത്.

മാരുതിയില്‍ നിന്നുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍ കഴിഞ്ഞ മാസം ഏറ്റവും വലിയ വില്‍പ്പന വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ മാസം മാരുതി സുസുക്കി ഇന്ത്യയില്‍ 1.65 ലക്ഷം യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്. 14 ശതമാനമാണ് വളര്‍ച്ച. മൊത്തത്തിലുള്ള ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ 1.34 ലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 1.56 ലക്ഷമായി ഉയര്‍ന്നതായി മാരുതി അറിയിച്ചു. ഏകദേശം 16 ശതമാനമാണ് വളര്‍ച്ച.

maruti grand vitara

ആള്‍ട്ടോ, എസ്‌പ്രെസോ പോലുള്ള ചെറുകാറുകളുടെ സഹായത്തോടെ ഒരു കാലത്ത് വിപണി വിഹിതത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന മാരുതി സുസുക്കിക്ക് എന്നാല്‍ ഈ വിഭാഗത്തിലെ വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. 2022 ഓഗസ്റ്റില്‍ മാരുതി 22,162 യൂണിറ്റ് ചെറുകാറുകള്‍ വിറ്റിരുന്നു. എന്നാല്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ വില്‍പ്പന 12,209 യൂണിറ്റായി ഇടിഞ്ഞു. പുത്തന്‍ എമിഷന്‍ മാനദണ്ഡങ്ങള്‍ കാരണം ആള്‍ട്ടോ 800 മോഡല്‍ നിര്‍ത്തലാക്കിയ തീരുമാനം തിരിച്ചടിയായി എന്നാണ് അനുമാനം.

എന്നാല്‍ ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ് തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന കോംപാക്റ്റ് കാര്‍ സെഗ്മെന്റ് നേരിയ വളര്‍ച്ച നേടി. കഴിഞ്ഞ വര്‍ഷം ഈ വിഭാഗത്തില്‍ 71,555 യുണിറ്റായിരുന്നു വില്‍പ്പന. അത് ഇക്കുറി 72,451 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്. എസ്‌യുവി വിഭാഗത്തിന് അനുകൂലമായ ട്രെന്‍ഡിനിടെയാണ് കോംപാക്ട് കാര്‍ വിഭാഗത്തില്‍ വില്‍പ്പന വളര്‍ച്ചയെന്നതാണ് ശ്രദ്ധേയം.

maruti suzuki swift

ട്രെന്‍ഡ് മനസ്സിലാക്കി എസ്‌യുവി വിഭാഗത്തിലേക്ക് കൂടുതല്‍ മോഡലുകള്‍ കൊണ്ടുവന്ന മാരുതിയുടെ പ്ലാന്‍ വിജയിച്ചുവെന്ന് വേണം മനസ്സിലാക്കാന്‍. കഴിഞ്ഞ 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് യൂട്ടിലിറ്റി വിഭാഗത്തിലെ വില്‍പ്പനയില്‍ വന്‍ വര്‍ധനയുണ്ടായി. മാരുതി സുസുക്കി കഴിഞ്ഞ മാസം 58,746 യൂട്ടിലിറ്റി വാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ വില്‍പ്പന 26,932 യൂണിറ്റ് മാത്രമായിരുന്നു.

എസ്‌യുവികള്‍ക്ക് പുറമെ എര്‍ട്ടിഗ, XL6, ഇന്‍വിക്റ്റോ എംപിവി തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ വാഹന വിപണിയിലെ മറ്റ് എതിരാളികളുടെ മൊത്തം വാഹന വില്‍പ്പന കണക്കുകളെ ഈ ഒരു ഒറ്റ വിഭാഗത്തിന്റെ മാത്രം ബലത്തില്‍ മാരുതി മറികടക്കുന്നു. ഇന്ത്യന്‍ വിപണിയിലെ രണ്ടാം സ്ഥാനക്കാരായ ഹ്യുണ്ടായി 2023 ഓഗസ്റ്റില്‍ 53830 യൂണിറ്റ് വില്‍പ്പനയാണ് നേടിയത്.

maruti suzuki ertiga vs maruti suzuki xl6

മൂന്നാം സ്ഥാനത്തുള്ള ടാറ്റ മോട്ടോര്‍സ് പോയമാസം 45513 യൂണിറ്റ് വിറ്റു. ഓഗസ്റ്റില്‍ കയറ്റുമതിയിലും വര്‍ധനയുണ്ടായതായി മാരുതി സുസുക്കിയും അറിയിച്ചു. കഴിഞ്ഞ മാസം 24,614 യൂണിറ്റ് വാഹനങ്ങളാണ് മാരുതി സുസുക്കി കപ്പല്‍ കയറ്റി അയച്ചത്. പോയ വര്‍ഷം ഓഗസ്റ്റില്‍ 21,481 യൂണിറ്റായിരുന്നു കയറ്റുമതി. 14 ശതമാനമാണ് വളര്‍ച്ച.

More from DriveSpark

Article Published On: Saturday, September 2, 2023, 11:00 [IST]
English summary
Maruti suzuki posted highest ever monthly sales in august 2023 sold 1 89 lakh units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X