ചാണകവും ഇന്ധനമാവും! ഇക്കോ ഫ്രണ്ട്ലി കാറുകൾക്കായി പുത്തൻ ടെക്നോളജിയുമായി മാരുതി
ലോക രാഷ്ട്രങ്ങൾ എല്ലാം എത്രയും പെട്ടെന്ന് കാർബൻ എമിഷനുകൾ കുറയ്ക്കാനുള്ള തത്രപ്പാടിലാണ്. അതിനായി കാർബൺ ഏറ്റവും കൂടുതൽ പുറന്തള്ളുന്നവയായ വാഹനങ്ങളിൽ ഫോസിൽ ഫ്യുവലുകൾക്ക് പകരം മറ്റ് ഇതര പവർട്രെയിനുകൾ അവതരിപ്പിക്കുകയാണ് പല പ്രമുഖ വാഹന നിർമ്മാതാക്കൾ. ഇവികളിലേക്ക് ചുവടു വെയ്ക്കുക എന്നതാണ് ഇവരിൽ ഭൂരിഭാഗവും സ്വീകരിച്ചിരിക്കുന്ന ഒരു മാർഗ്ഗം എന്നത്.
എന്നിരുന്നാലും, കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) മാത്രം മതിയാകില്ലെന്ന് സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പ്രസിഡന്റും പ്രതിനിധി ഡയറക്ടറുമായ തോഷിഹിറോ സുസുക്കി അടുത്തിടെ ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

ഈ വെല്ലുവിളിക്കുള്ള പ്രതികരണമെന്ന നിലയിൽ, ഇന്ധന ഉപഭോഗവും വാഹന എമിഷൻ കുറയ്ക്കുന്നതിനും കംപ്രസ്ഡ് ബയോമീഥേൻ ഗ്യാസ് (CBG), ബയോമാസ്, ഇതര ഫ്യുവൽ ഉപയോഗിച്ചുള്ള വാഹനങ്ങൾ എന്നിവയുടെ ഉപയോഗം ഉൾപ്പെടെയുള്ള റീജ്യൺ സ്പെസിഫിക് ക്ലീൻ മൊബിലിറ്റി സൊല്യൂഷനുകൾ സുസുക്കി സജീവമായി വികസിപ്പിക്കുന്നു.
ബയോമാസ് വഴി ശുദ്ധമായ ഊർജം (ക്ലീൻ എനർജി) ഉൽപ്പാദിപ്പിക്കുന്നതിനുള്ള വലിയ സാധ്യതയുള്ള ഒരു രാജ്യമായ ഇന്ത്യയോടുള്ള അതിയായ താൽപ്പര്യത്തിൽ സുസുക്കിയുടെ ക്ലീൻ മൊബിലിറ്റിയുടെ പ്രാദേശിക സമീപനം വളരെ വ്യക്തമാണ്. പ്രത്യേകിച്ചും, ചാണകം ഒരു പുനരുൽപ്പാദിപ്പിക്കാവുന്ന എനർജി സോഴ്സ്സായി ഉപയോഗപ്പെടുത്തുന്ന സുപ്രധാന അവസരത്തിന് തോഷിഹിറോ സുസുക്കി ഊന്നൽ നൽകി.
സുസുക്കി ചൂണ്ടിക്കാണിച്ചതുപോലെ, 10 പശുക്കളിൽ നിന്നുള്ള ചാണകത്തിന് ഒരു വാഹനത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായ ഇന്ധനം ഉത്പാദിപ്പിക്കാൻ കഴിയും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022 -ൽ 308 ദശലക്ഷത്തിലെത്തിയ ലോകത്തിലെ ഏറ്റവും വലിയ കന്നുകാലി സംഖ്യ എന്നത്, ബയോഗ്യാസ് ഉൽപാദനത്തോടുള്ള ഈ സമീപനത്തിന് മികച്ച വാഗ്ദാനമാണ്.
ഇന്ത്യയിലെ ഗണ്യമായ കന്നുകാലികളുടെ സംഖ്യ സുസ്ഥിര ഊർജ്ജ (സസ്റ്റെയിനബിൾ എനർജി) ഉൽപ്പാദനത്തിന് സവിശേഷമായ ഒരു നേട്ടം തന്നെ നൽകുന്നു. ബയോഗ്യാസ് ഉൽപ്പാദനം ഈ റിസോഴ്സിന്റെ കാര്യക്ഷമമായ ഉപയോഗം പ്രാപ്തമാക്കും എന്ന് മാത്രമല്ല, കാർബൺ എമിഷൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു, ഇത് കാർബൺ ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള ആഗോള മുന്നേറ്റത്തിൽ വളരെ അഭിലഷണീയമായ ഒരു ഓപ്ഷനായി മാറുന്നു.

സുസുക്കി മോട്ടോർ കോർപ്പറേഷന്റെ ഉപകമ്പനിയായ മാരുതി സുസുക്കി ഇതിനകം തന്നെ ക്ലീൻ മൊബിലിറ്റി മേഖലയിൽ വളരെയധികം മുന്നേറ്റം നടത്തി കഴിഞ്ഞു. പരമ്പരാഗത ഗ്യാസോലിനോ ഡീസലിനോ പകരം ക്ലീൻ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG) ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹന മോഡലുകളിൽ നിന്നാണ് കമ്പനി നിലവിൽ തങ്ങളുടെ വിൽപ്പനയുടെ നാലിലൊന്ന് കൈവരിക്കുന്നത്.
ഈ വിജയത്തിന്റെ അടിസ്ഥാനത്തിൽ, മാരുതി സുസുക്കി കംപ്രസ്ഡ് ബയോഗ്യാസിനാൽ പവർ ചെയ്യുന്ന വാഹനങ്ങൾ അവതരിപ്പിക്കുന്നതിൽ വളരെ സജീവമായി തന്നെ പ്രവർത്തിക്കുന്നു. ഈ വാഹനങ്ങൾക്ക് 'കാർബൺ നെഗറ്റീവ്' എന്നതിന്റെ ഒരു അധിക നേട്ടമുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇവ പുറം തള്ളുന്നതിനേക്കാൾ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പരിസ്ഥിതിയിൽ നിന്ന് നീക്കം ചെയ്യുന്നു എന്നതാണ് വാസ്തവം.
ക്ലീൻ മൊബിലിറ്റിയോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമായി, ജപ്പാൻ മൊബിലിറ്റി ഷോയിൽ സുസുക്കി കംപ്രസ് ചെയ്ത ബയോമീഥേൻ ഗ്യാസിൽ പ്രവർത്തിക്കുന്ന വാഗൺആർ ചെറു ഹാച്ച്ബാക്ക് മോഡൽ പ്രദർശിപ്പിച്ചു. വിവിധ പ്രദേശങ്ങളി ലഭ്യമായ എനർജി സോഴ്സുകളും അവിടെ അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളും കണ്ടറിഞ്ഞു പ്രവർത്തിക്കാനുള്ള സുസുക്കിയുടെ ദൃഢനിശ്ചയവുമായി ഒത്തുചേരുന്നു, അതിനനുസരിച്ച് അവയുടെ പരിഹാരങ്ങൾ കമ്പനി ക്രമീകരിക്കുന്നു.


Click it and Unblock the Notifications