അവന്‍മാര്‍ ഇങ്ങ് വന്നതോടെ മാരുതിക്ക് ശുക്രനാ... ലാഭക്കണക്കുകള്‍ കണ്ട് എതിരാളികളുടെ കൂട്ടക്കരച്ചില്‍

ഇന്ത്യയിലെ നമ്പര്‍ വണ്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി (Maruti Suzuki) ഇന്ന് ചെറുകാറുകളുടെ മാത്രം വില്‍പ്പനയെ ആശ്രയിച്ചല്ല ഒന്നാം സ്ഥാനം അലങ്കരിക്കുന്നതെന്ന് നമുക്കറിയാം. സ്‌പോര്‍ട് യൂടിലിറ്റി സെഗ്‌മെന്റിലെ (SUV) ഡിമാന്‍ഡ് സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളാണ് ഇപ്പോള്‍ ഈ വിഭാഗവും ഭരിക്കുന്നത്.

തങ്ങളുടെ എസ്‌യുവികള്‍ക്കുള്ള വമ്പന്‍ ഡിമാന്‍ഡിന്റെ കരുത്തില്‍ ഇന്ത്യയിലെ മുന്‍നിര പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലാഭത്തില്‍ 80 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംംബര്‍ വരെ മാരുതി സുസുക്കിയുടെ ലാഭം 3,717 കോടി രൂപയാണെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 2,062 കോടി രൂപയായിരുന്നു മാരുതി സുസുക്കിയുടെ ലാഭം.

maruti brezza

തുടക്കത്തില്‍ സൂചിപ്പിച്ച പോലെ എസ്‌യുവികളാണ് മാരുതിയുടെ ഈ വളര്‍ച്ചക്ക് നാന്നി കുറിച്ചത്. ബ്രെസ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്സ്, ജിംനി തുടങ്ങിയ എസ്‌യുവികള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചതാണ് ലാഭത്തില്‍ കുതിപ്പുണ്ടാകാന്‍ കാരണമായതെന്ന് കമ്പനി തന്നെ വ്യക്തമാക്കി. കൂളിംഗ് ഇന്‍പുട്ട് ചെലവുകളും തങ്ങളുടെ ലാഭം വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും മാരുതി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 4 എസ്‌യുവികളാണ് മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്.

സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലെ ബെസ്റ്റ് സെല്ലേഴ്‌സില്‍ ഒന്നായ ബ്രെസയായിരുന്നു കഴിഞ്ഞ വര്‍ഷം ആദ്യം മുഖംമിനുക്കി എത്തിയത്. പിന്നാലെ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിനെ കോരിത്തരിപ്പിച്ച് ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡും അരങ്ങേറി. സെഗ്‌മെന്റില്‍ കിയ സെല്‍റ്റോസിന്റെ രണ്ടാം സ്ഥാനത്തിന് വെല്ലുവിൡാകാന്‍ ഗ്രാന്‍ഡ് വിറ്റാരക്ക് സാധിച്ചു. 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഫ്രോങ്ക്‌സും ജിംനി 5 ഡോറും ഈ വര്‍ഷമാണ് പുറത്തിറങ്ങിയത്.

maruti fronx

ജിംനിക്കും മുമ്പേ കൂപ്പെ എസ്‌യുവിയായ ഫ്രോങ്ക്‌സ് വില്‍പ്പനക്കെത്തിയിരുന്നു. ചുരുങ്ങിയ നാള്‍ കൊണ്ട് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയില്‍ ഇടംനേടാന്‍ ഫ്രോങ്ക്‌സിനായി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അവതരിപ്പിച്ച പുതിയ മോഡലുകളുമായി മാരുതി സുസുക്കി നിലവില്‍ ഇന്ത്യയിലെ എസ്‌യുവി സെഗ്മെന്റ് ഭരിക്കുകയാണ്. ഫോര്‍ വീല്‍ പാസഞ്ചര്‍ വാഹന വിഭാഗത്തിലെ 57 ശതമാനം വിപണി വിഹിതവും ഇപ്പോള്‍ എസ്‌യുവികള്‍ക്കാണ്.

ഈ വര്‍ഷം ആദ്യ പകുതിയില്‍ 3 ലക്ഷത്തിലധികം യൂട്ടിലിറ്റി വാഹനങ്ങള്‍ വിറ്റഴിച്ച് മാരുതി സുസുക്കി 25 ശതമാനത്തിലധികം വിപണി വിഹിതമാണ് കൈയ്യടക്കിവെച്ചിരിക്കുന്നത്. ഗ്രാന്‍ഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവിയുടെ വരവാണ് മാരുതി സുസുക്കിയുടെ ഈ വിജയത്തിന് പിന്നിലെ ഒരു സുപ്രധാന കാരണം. സെഗ്‌മെന്റിലെ വമ്പന്‍മാരായ ഹ്യുണ്ടായി ക്രെറ്റയോടും കിയ സെല്‍റ്റോസിനോടും പോരാടി ഗ്രാന്‍ഡ് വിറ്റാരയുടെ 1.20 ലക്ഷം യൂണിറ്റുകളാണ് മാരുതി സുസുക്കി ഇതുവരെ വിറ്റഴിച്ചത്.

maruti grand vitara

സെഗ്‌മെന്റില്‍ ഏറ്റവും വേഗത്തില്‍ ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ട മോഡലാണ് ഗ്രാന്‍ഡ് വിറ്റാര. 10.70 ലക്ഷം രൂപ പ്രാരംഭ എക്‌സ് ഷോറൂം പ്രാരംഭ വിലയിലാണ് ഗ്രാന്‍ഡ് വിറ്റാര പുറത്തിറക്കിയത്. ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ സാന്നിധ്യമാണ് ഗ്രാന്‍ഡ് വിറ്റാരയെ ജനപ്രിയമാക്കുന്നത്. ഗ്രാന്‍ഡ് വിറ്റാരയുടെ ടൊയോട്ട ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായ ഹൈറൈഡറും മികച്ച പ്രകടനം നടത്തുന്നുണ്ട്.

എസ്‌യുവികള്‍ക്ക് പുറമെ എര്‍ട്ടിഗ, XL6 തുടങ്ങിയ യൂടിലിറ്റി വാഹനങ്ങളും മാരുതി സുസുക്കിയെ ലാഭം വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഏറ്റവും പുതുതായി പുറത്തിറങ്ങിയ ഇന്‍വിക്‌റ്റോ എംപിവിയെയും മറക്കാന്‍ സാധിക്കില്ല. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ മാരുതി റീബാഡ്ജ് പതിപ്പാണ് ഇന്‍വിക്‌റ്റോ. മൊത്തം കണക്ക് നോക്കുമ്പോള്‍ എസ്‌യുവികളും എംപിവികളും ചേര്‍ന്നാണ് മാരുതി സുസുക്കിയുടെ കഴിഞ്ഞ മൂന്ന് മാസത്തിലെ കാര്‍ വില്‍പ്പനയുടെ 32 ശതമാനവും സംഭാവന ചെയ്തിരുക്കുന്നത്.

maruti jimny

പോയ വര്‍ഷത്തെ ഇതേ കാലയളവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഈ വിഭാഗത്തില്‍ മാത്രം വില്‍പ്പനയില്‍ 16 ശതമാനവും വരുമാനത്തില്‍ 25 ശതമാനം വര്‍ധനയുണ്ട്. ഉത്സവ സീസണിന് മുന്നോടിയായി സെപ്റ്റംബര്‍ മാസവും മാരുതി സുസുക്കി യൂട്ടിലിറ്റി വാഹന വില്‍പ്പനയില്‍ മികച്ച പ്രകടനം നടത്തതിയിരുന്നു. 82 ശതമാനം വളര്‍ച്ചയോടെ 59,271 യൂണിറ്റുകളാണ് വിറ്റഴിച്ചത്. നവരാത്രി ആഘോഷങ്ങള്‍ അരങ്ങേറിയ ഒക്‌ടോബറില്‍ വില്‍പ്പന ഇതിലും കൂട്ടാനാണ് സാധ്യത.

More from DriveSpark

Article Published On: Saturday, October 28, 2023, 11:48 [IST]
English summary
Maruti suzuki profit 80 percentage increased due to rise in demand for suvs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X