എയർബാഗിന് എന്തോ തകരാർ ഉണ്ട് കേട്ടോ; നൈസായിട്ട് 17000 കാറുകൾ തിരിച്ചുവിളിച്ച് മാരുതി

എയർബാഗ് കൺട്രോളറുകളിലെ തകരാർ കാരണം 2022 ഡിസംബർ 8 നും 2023 ജനുവരി 12 നും ഇടയിൽ നിർമ്മിച്ച 17,362 വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതായി ആഭ്യന്തര വാഹന നിർമാതാക്കളായ മാരുതി സുസുക്കി അറിയിച്ചിരിക്കുകയാണ്. ആൾട്ടോ കെ10, എസ്-പ്രെസ്സോ, ഇക്കോ, ബ്രെസ്സ, ബലെനോ, ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകളാണ് കമ്പനി തിരിച്ചു വിളിക്കുന്നത്.

ആദ്യമായി ഒരു കാർ വാങ്ങണമെന്ന് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനായി മാരുതി സുസുക്കി ആൾട്ടോ കെ10 ഓഗസ്റ്റിൽ മോഡിഫൈ ചെയ്ത് ഇറക്കിയിരുന്നു. ഡിസൈൻ അപ്‌ഡേറ്റുകളും കൂടുതൽ ഫീച്ചറുകളും ഉപയോഗിച്ച് പൂർത്തിയാക്കിയ ഏറ്റവും പുതിയ ആൾട്ടോ K10 അതിന്റെ റെക്കോർഡ് വിൽപ്പന സംഖ്യകൾ ഉയർത്തി കൊണ്ടേയിരുന്നു. ആൾട്ടോ 800, ആൾട്ടോ കെ 10 എന്നിവ ഇന്ത്യയിലെ ആഭ്യന്തര കാർ വിപണിയിലെ പവർ പ്ലേയറുകളാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ.

എയർബാഗിന് എന്തോ തകരാർ ഉണ്ട് കേട്ടോ; നൈസായിട്ട് 17000 കാറുകൾ തിരിച്ചുവിളിച്ച് മാരുതി

2000-ൽ ആൾട്ടോ ഇവിടെ അവതരിപ്പിച്ചതിനുശേഷം മോഡലിന്റെ 43 ലക്ഷം യൂണിറ്റുകളാണ് ഇത് വരെ വിറ്റു പോയത്. ഏറ്റവും പുതിയ Alto K10, പരിചിതമായ അഞ്ച് സ്പീഡ് MT, AGS യൂണിറ്റ് എന്നിവയുമായി ജോടിയാക്കിയ 1,000 സിസി പെട്രോൾ മോട്ടോറിൽ നിന്നുളള പവർട്രെയിൻ തന്നെയാണ് തുടരുന്നത്. ഏറ്റവും പുതിയ Alto K10-ൽ, പ്രധാനമായും അതിന്റെ ഫ്രണ്ട് ഫാസിയയിൽ വളരെ പ്രധാനപ്പെട്ട ചില ഡിസൈൻ അപ്‌ഡേറ്റുകൾ ഉണ്ട്. ഗ്രിൽ ഇപ്പോൾ മുമ്പത്തേക്കാൾ വളരെ വലുതാണ്, കൂടാതെ ഹണികോമ്പ് ഡിസൈൻ പാറ്റേണുമുണ്ട്. ഹെഡ്‌ലൈറ്റ് യൂണിറ്റുകൾ ചെറുതും എന്നാൽ മിനുസമാർന്നതുമാണ്.

അതോടൊപ്പം തന്നെ ഫോഗ് ലൈറ്റ് ഒന്നും ലഭിക്കുന്നില്ല. 13 ഇഞ്ച് വീലുകൾ തന്നെയാണ് കൊടുത്തിരിക്കുന്നത്. കൂടാതെ ഹണികോമ്പ് പാറ്റേണും ഇപ്പോൾ വീൽ ക്യാപ്പിലും ഇടം കണ്ടെത്തുന്നു. ആൾട്ടോ കെ10-ന് ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ലഭിക്കുന്നു, ഇത് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ നൽകുന്നതും സ്‌മാർട്ട്‌ഫോൺ നാവിഗേഷനോട് കൂടിയതുമാണ്. സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളും ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയുമുണ്ട്.

എയർബാഗിന് എന്തോ തകരാർ ഉണ്ട് കേട്ടോ; നൈസായിട്ട് 17000 കാറുകൾ തിരിച്ചുവിളിച്ച് മാരുതി

തിരിച്ചുവിളിക്കലിലൂടെ, ഈ ബാധിച്ച മോഡലുകൾ പരിശോധിക്കുകയും ആവശ്യമെങ്കിൽ എയർബാഗ് കൺട്രോളറിന്റെ ഭാഗം സൗജന്യമായി മാറ്റുകയും ചെയ്യും. അപൂർവ സന്ദർഭങ്ങളിൽ, വാഹനാപകടമുണ്ടായാൽ എയർബാഗുകളും സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകളും വിന്യസിക്കാതിരിക്കാൻ ഇത് കാരണമാകുമെന്നാണ് കമ്പനി സംശയിക്കുന്നത്. അത് കൊണ്ട് തന്നെ വാഹനം അപകടത്തിൽപെട്ടാൽ യാത്രക്കാരുടെ മരണത്തിലായിരിക്കും കലാശിക്കുന്നത്. തകരാറിലായ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും മാരുതി സുസുക്കി നിർദേശിച്ചിട്ടുണ്ട്.

റീകോൾ ലിസ്റ്റിൽ ഉളള വാഹനങ്ങളുടെ ഉടമകൾക്ക് അംഗീകൃത സർവീസ് സെൻ്ററിൽ നിന്ന് എത്രയും പെട്ടെന്ന് ബന്ധപ്പെടാനുളള സംവിധാനം കമ്പനി ഒരുക്കിയിട്ടുണ്ട് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ മറ്റൊരു പ്രധാന കാര്യം എന്താണെന്ന് വച്ചാൽ മാരുതി സുസുക്കി 2022 കലണ്ടർ വർഷത്തിൽ ഇന്ത്യൻ റെയിൽവേ മോഡ് ഉപയോഗിച്ച് 3.2 ലക്ഷം യൂണിറ്റിലധികം വാഹനങ്ങൾ കയറ്റി അയച്ചു എന്നതാണ്. ഇത് മറ്റ് കലണ്ടർ വർഷത്തിലും റെയിൽ മോഡ് ഉപയോഗിച്ചുള്ള എക്കാലത്തെയും ഉയർന്ന ഡിസ്പാച്ച് ആയിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

റെയിൽ മോഡ് ഉപയോഗിക്കുന്നത് വർഷം മുഴുവനും 45,000 ട്രക്ക് ട്രിപ്പുകൾ ലാഭിക്കാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്. റെയിൽ‌വേയുടെ സേവനത്തിന് നന്ദി പറഞ്ഞുകൊണ്ട് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞത് ഇങ്ങനെയാണ് ,റെയിൽ‌വേ ഉപയോഗിച്ച് വാഹനങ്ങൾ അയയ്‌ക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമത്തിൽ ഇന്ത്യൻ റെയിൽവേയുടെ തുടർച്ചയായ പിന്തുണയ്‌ക്ക് ഞങ്ങൾ നന്ദി പറയുന്നു.

മുന്നോട്ട് പോകുമ്പോൾ, ഈ സംഖ്യകൾ ഇനിയും വർദ്ധിപ്പിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഇതിനായി ഹരിയാന (മനേസർ), ഗുജറാത്ത് എന്നിവിടങ്ങളിലെ ഞങ്ങളുടെ സൗകര്യങ്ങളിൽ ഞങ്ങൾ സമർപ്പിത റെയിൽവേ സൈഡിംഗുകൾ സ്ഥാപിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി 2023 ൽ വാഹനപ്രേമികൾക്കായി ഒരുപാട് വിസ്മയങ്ങളാണ് കാത്തുവച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം തന്നെ 7 മാസം കൊണ്ട് തന്നെ 10 മോഡലുകളാണ് മാരുതി പുറത്തിറക്കിയിരുന്നത്. മറ്റ് വാഹനനിർമാതാക്കളുമായി താരതമ്യം ചെയ്താൽ ഇത് വലിയ മുന്നേറ്റവും നേട്ടവും തന്നെയാണ്.

Most Read Articles

Malayalam
English summary
Maruti suzuki recalls some models airbag control defect
Story first published: Wednesday, January 18, 2023, 12:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X